g യുടെ മൂല്യം

g യുടെ മൂല്യം (Acceleration due to gravity)

ഒരു വസ്തുവിന് ഭൂഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണമാണ് ഭൂഗുരുത്വ ത്വരണം (g) (Acceleration due to gravity). ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം വസ്തുവിന്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല. ഭൂമിയിലേക്ക് പതിക്കുന്ന എല്ലാ വസ്തുക്കൾക്കും ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം ഒരുപോലെയായിരിക്കും. ഗുരുത്വാകർഷണ ത്വരണത്തിന്റെ മൂല്യം (g) 9.8 m/s2 ആണ്.

ഓരോ ഗ്രഹത്തിന്റെയും ഗുരുത്വാകർഷണ ത്വരണം m/s2 ൽ ഏകദേശം 

♦ ഭൂമി - 9.8 m/s2

♦ ബുധൻ - 3.7 m/s2

♦ ശുക്രൻ - 8.9 m/s2

♦ ചൊവ്വ - 3.7 m/s2

♦ വ്യാഴം - 23.1 m/s2

♦ ശനി - 9.0 m/s2

♦ യുറാനസ് - 8.7 m/s2

♦ നെപ്റ്റ്യൂൺ - 11.0 m/s2

PSC ചോദ്യങ്ങൾ 

1. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം - പൂജ്യം 

2. ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് - ധ്രുവപ്രദേശങ്ങളിൽ 

3. ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത് - ഭൂമധ്യരേഖാ പ്രദേശങ്ങളിൽ 

4. gയുടെ മൂല്യം - 9.8 m/s2

5. ധ്രുവപ്രദേശത്ത് gയുടെ മൂല്യം - 9.83 m/s(കൂടുതൽ)

6. ഭൂമധ്യരേഖാ പ്രദേശത്ത് gയുടെ മൂല്യം - 9.78 m/s(കുറവ്)

7. ഭൂപ്രതലത്തിൽ gയുടെ മൂല്യം - 9.8 m/s2

8. ചന്ദ്രനിൽ gയുടെ മൂല്യം - 1.62 m/s2

9. ചന്ദ്രനിലെ 'g'യുടെ മൂല്യം ഭൂമിയിലെ 'g' യുടെ മൂല്യത്തിന്റെ എത്ര ഭാഗമാണ് - 1/6

Post a Comment

Previous Post Next Post