കെപ്ലര്‍ നിയമങ്ങൾ

കെപ്ലറുടെ നിയമങ്ങൾ (Kepler's laws of planetary motion)

സൗരയൂഥത്തിലെ ഗ്രഹചലനങ്ങളെ സംബന്ധിച്ച് ജർമൻ ശാസ്ത്രജ്ഞനായ ജോഹന്നാസ് കെപ്ലർ കണ്ടെത്തിയ മൂന്നു നിയമങ്ങൾ.

1. പരിക്രമണ പാതകളുടെ നിയമം (Law of Orbits)

2. പരപ്പളവുകളുടെ നിയമം (Law of Areas)

3. പരിക്രമണകാലങ്ങളുടെ നിയമം (Law of Periods)

1. ഒന്നാം നിയമം (പരിക്രമണ പാതകളുടെ നിയമം)

എല്ലാ ഗ്രഹങ്ങളും ദീർഘവൃത്താകാര പരിക്രമണ പഥങ്ങളിലൂടെ (Elliptical Orbits) അതിന്റെ ഫോക്കസുകളൊന്നിൽ സ്ഥിതിചെയ്യുന്ന സൂര്യനു ചുറ്റും ചലിക്കുന്നു. ഗ്രഹചലനങ്ങൾക്ക് വൃത്തപാതകൾ മാത്രം നിഷ്കർഷിച്ച കോപ്പർ നിക്കസിന്റെ മാതൃകയിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നിയമം.

2. രണ്ടാം നിയമം (പരപ്പളവുകളുടെ നിയമം)

ഒരു ഗ്രഹത്തെയും സൂര്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ തുല്യ ഇടവേളകളിൽ തുല്യ പരപ്പളവുകളിൽ ഉണ്ടാക്കി സഞ്ചരിക്കുന്നു. ഗ്രഹങ്ങൾ സൂര്യനിൽ നിന്ന് അകലെയാകുമ്പോൾ സാവധാനത്തിലും അടുത്താവുമ്പോൾ കൂടുതൽ വേഗത്തിലും സഞ്ചരിക്കുന്നു.

3. മൂന്നാം നിയമം (പരിക്രമണകാലങ്ങളുടെ നിയമം)

ഒരു ഗ്രഹത്തിന്റെ പരിക്രമണ കാലത്തിന്റെ വർഗം ദീർഘ വൃത്ത സഞ്ചാര പാതയുടെ സെമി-മേജർ അക്ഷ (Semi - Major Axis) ത്തിന്റെ ക്യൂബിന് ആനുപാതികമായിരിക്കും.

Post a Comment

Previous Post Next Post