താപം

താപം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഒരു കമ്പി ചൂടാക്കുമ്പോൾ ആദ്യം ഏതു നിറത്തിൽ കാണപ്പെടും? - ചുവപ്പ്

2 .സെല്‍ഷ്യസ് എന്തിന്റെ യൂണിറ്റാണ്‌? - ടെംപറേച്ചര്‍ (ഡിഗ്രീ സെന്റീഗ്രേഡിന്‌ തുല്യമാണ്‌)

3.  സെല്‍ഷ്യസ്സില്‍, താപം അളക്കുമ്പോള്‍ കേവല പൂജ്യം എന്താണ്‌? - -273.15°C

4. ഒരു ഇരുമ്പു കഷണത്തിന്റെ താപം 140°F ആണെങ്കില്‍ ചൂട്‌ എത്ര ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌? - 60°C

5. 'ഒരു പര്‍വ്വതാരോഹകന്‍ ജലം 80°C ല്‍ തിളയ്ക്കുന്നതായി കണ്ടെത്തി. തിളയ്ക്കുന്ന ജലത്തിന്റെ ഈഷ്മാവ്‌ എത്ര? - 176°F

6. തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ദ്രാവകമേത്‌? - മെര്‍ക്കുറി

7. ദ്രുതഗതിയില്‍ മാറുന്ന ഊഷ്മാവ്‌ അളക്കുന്നതിന്‌ ഉപയോഗിക്കുന്ന തെര്‍മോമീറ്റര്‍ ഏതാണ്‌? - തെര്‍മോ - കപ്പിള്‍ തെര്‍മോമീറ്റര്‍

8. 2000°C അളക്കുന്നതിന്‌ സാധിക്കുന്ന തെര്‍മോമീറ്റര്‍ ഏത്‌? - പൂര്‍ണ്ണ വികിരണ പൈറോമീറ്റര്‍

9. 5000°C താപം അളക്കുന്നതിനായി സാധിക്കുന്ന തെര്‍മോമീറ്റര്‍ ഏത്‌? - വികിരണ പൈറോമിറ്റര്‍

10. ഒരു രോഗിയുടെ ശരീര താപം 40°C ആണെങ്കില്‍ താപം എത്ര ഫാരന്‍ഹീറ്റ്‌ ആണ്‌? - 104°F

11. ചെമ്പുതകിടിലുള്ള ദ്വാരത്തിന്‌ തകിടു ചൂടാക്കുമ്പോള്‍ ദ്വാരത്തിന്റെ വ്യാസം എത്ര? - എപ്പോഴും വര്‍ദ്ധിക്കുന്നു

12. തെര്‍മോ ഇലക്ട്രിക്‌ തെര്‍മോമീറ്റര്‍ എന്തിനെയാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്‌ - സീബെക്ക്‌ ഇഫക്റ്റ്‌

13. തെര്‍മോമീറ്ററിന്റെ സ്റ്റാന്‍ഡെര്‍ഡൈസേഷന്‍ വഴി ലഭിക്കുന്നതെന്ത്‌? - വാതക തെര്‍മോമീറ്റര്‍

14. H2O യ്ക്ക്‌ ഏറ്റവും അധികം സാന്ദ്രത കൈവരുന്നത്‌ ഏത്‌ ഊഷ്മാവിലാണ്‌? - 39.2°F

15. വ്യാപ്ത വികസന ഗുണാങ്കം എത്രയാണ്‌? - ദീര്‍ഘ വികസന ഗുണാങ്കത്തിന്റെ മൂന്നു മടങ്ങ്‌

16. വൃത്താകൃതിയിലുള്ള ലോഹക്കഷണം ചൂടാക്കുന്നു. പദാര്‍ത്ഥം വികസിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? - ദ്വാരം വികസിക്കുന്നു

17. ശൂന്യതയില്‍ ഒരു ദ്രാവകം ചൂടാക്കുമ്പോള്‍ താപം പ്രസരിക്കപ്പെടുന്നത്‌ ഏതു മാര്‍ഗ്ഗത്തിലൂടെയാണ്‌? - സംവഹനം

18, ഹെയര്‍ ഹൈഗ്രോമീറ്ററിലെ തത്ത്വം എന്ത്‌? - ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ മുടിയുടെ നീളം വര്‍ദ്ധിക്കുന്നു

19. ജലം 0°C-ല്‍ നിന്നും 10°C-ലേയ്ക്ക്‌ ചൂടാക്കുമ്പോള്‍ വ്യാപ്തത്തിന്‌ എന്തു സംഭവിക്കുന്നു? - ആദ്യം കുറയുന്നു. പിന്നെ വര്‍ദ്ധിക്കുന്നു

20. ദ്രാവകത്തിന്റെ ഊഷ്മാവ്‌ വര്‍ദ്ധിക്കുമ്പോള്‍ എന്തുമാറ്റം ഉണ്ടാകുന്നു? - വ്യാപ്തം വര്‍ദ്ധിക്കുന്നു. സാന്ദ്രത കുറയുന്നു

21. ഒതു മാതൃകാവാതകത്തിന്റെ വ്യാപ്ത വികാസന ഗുണാങ്കവും മര്‍ദ്ദഗുണാങ്കവും തമ്മിലുള്ള അനുപാതം എന്ത്‌? - ഒന്നിനു തുല്യം

22. ആര്‍ദ്രത എന്നാലെന്ത്‌? - അന്തരീക്ഷത്തിലുള്ള നീരാവിയുടെ അളവിനെ ആർദ്രത എന്നുപറയുന്നു

23. 16 ഗ്രാം ഓക്സിജനും 'x' ഗ്രാം ഹൈഡ്രജനും നിശ്ചിത ഊഷ്മാവിലും മര്‍ദ്ദത്തിലും ഒരേ വ്യാപ്തമാണെങ്കില്‍ 'x'-ന്റെ മൂല്യം എത്ര? - ഒരു ഗ്രാം

24. രണ്ടുതരം ബാരോമീറ്ററുകള്‍ എതെല്ലാം? - ഫോര്‍ട്ടിന്‍സ്‌ ബാരോമീറ്ററും അനിറോയിഡ്‌ ബാരോമീറ്ററും

25. 2 അന്തരീക്ഷമര്‍ദ്ദവും 27°C ഊഷ്മാവുമുള്ള ഒരു ലിറ്റര്‍ ഹീലിയം അതിന്റെ വ്യാപ്തവും മര്‍ദ്ദവും ഇരട്ടിയാകുന്നതുവരെ ചൂടാക്കുന്നു. വാതകത്തിന്റെ അന്ത്യഊഷ്മാവ്‌ എത്ര? - 927°C

26. ഒരു ദ്രാവകം തിളയ്ക്കുമ്പോള്‍ തിളനിലയ്ക്ക്‌ എന്തുമാറ്റം ഉണ്ടാകുന്നു? - മാറ്റമുണ്ടാകുന്നില്ല

27. കെല്‍വിന്‍ സ്‌കെയിലില്‍ ഒരു പദാര്‍ത്ഥത്തിന്റെ ഊഷമാവ്‌ x, k ആണ്‌. ഫാരന്‍ഹീറ്റ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ ഊഷ്മാവ്‌ അളന്നപ്പോള്‍ x°F ആണ്‌. 'x' എത്ര? - 574.25

28. സൂര്യന്റെ ഊഷ്മാവ്‌ ഇരട്ടിയായാല്‍ എന്തുമാറ്റം ഉണ്ടാക്കുന്നു? - അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ കൂടുതലും ഉല്‍സര്‍ജ്ജിക്കപ്പെടുന്നു

29. കെല്‍വിന്‍ സ്‌കെയിലില്‍ ഐസിന്റെ ഖരണാങ്കം എത്ര? - 273K

30. ഒരു തെര്‍മോസ്റ്റാറ്റ്‌ രണ്ടു ലോഹങ്ങള്‍ അടങ്ങിയതാണ്‌. അവ തമ്മിലുള്ള വ്യത്യാസമെന്ത്‌? - ദീര്‍ഘ വികസന ഗുണാങ്കം

31. ക്രിട്ടിക്കല്‍ മര്‍ദ്ദം (കാന്തിക മര്‍ദം) എന്നാലെന്ത്‌? - ക്രിട്ടിക്കല്‍ ടെംപറേച്ചറില്‍ ഒരു വാതകം ദ്രവീകരിക്കാനാവശ്യമായ മര്‍ദ്ദം

32. ക്രിട്ടിക്കല്‍ വ്യാപ്തം എന്നാലെന്ത്‌? - ക്രിട്ടിക്കല്‍ ടെംപറേച്ചറിലും ക്രിട്ടിക്കല്‍ മര്‍ദ്ദത്തിലും 1 ഗ്രാം വാതകത്തിന്റെ വ്യാപ്തമാണ്‌

33. ജലത്തിന്റെ ബാഷ്പീകരണ ലീന താപം എത്ര? - 22,60,000

34. തുഷാരാങ്കം എന്നാലെന്ത്‌? - ഒരു നിശ്ചിത വ്യാപ്ത വായു അതിലുള്ള നീരാവി കൊണ്ട് പൂരിതമാകുന്ന ഊഷ്മാവ്.

35. ഒരു കിലോഗ്രാം ജലത്തെ 1°C ഉയര്‍ത്താനാവശ്യമായ താപപരിമാണത്തെ എന്തുപറയുന്നു? - കിലോ കലോറി

36. തിളച്ച വെള്ളമാണോ നീരാവിയാണോ കൂടുതല്‍ ഗുരുതരമായ പൊള്ളലുണ്ടാക്കുന്നത്‌? - നീരാവി

37. അവസ്ഥാപരിവര്‍ത്തനം നടക്കാത്തപ്പോള്‍ സ്വീകരിച്ച താപവും നഷ്ടമായ താപവും കണക്കാക്കാന്‍ ഏതു ഘടകത്തെ കണക്കിലെടുക്കേണ്ട? - ആപേക്ഷിക സാന്ദ്രത

38. ചുറ്റുമുള്ള മര്‍ദ്ദം വര്‍ദ്ധിപ്പിച്ചാല്‍ ബാഷ്പീകരണ ലീന താപത്തിന്‌ എന്തു മാറ്റം സംഭവിക്കുന്നു? - കുറയുന്നു

39. ജലത്തിന്‌ പരമാവധി സാന്ദ്രത കൈവരുന്നത്‌ ഏതു ഊഷ്മാവിലാണ്‌? - 4°C

40. ദ്രവണാങ്കം എന്നാലെന്ത്‌? - ദ്രാവകം തിളയ്ക്കുന്ന ഊഷ്മാവ്‌

41. മെഴുക്‌ ഖനീഭവിപ്പിക്കുമ്പോള്‍ വ്യാപ്തം കുറയുന്നു. അപ്പോള്‍ മെഴുകിന്റെ ദ്രവണാങ്കത്തിന്‌ എന്തുമാറ്റം സംഭവിക്കുന്നു? - മര്‍ദ്ദത്തിനനുസരിച്ച്‌ വര്‍ദ്ധിക്കുന്നു

42. അരി വേകാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത്‌ എവിടെയാണ്‌? - മൗണ്ട്‌ എവറസ്റ്റില്‍

43. അവോഗാഡ്രോ സംഖ്യ എന്നാലെന്ത്‌? - എന്‍.റ്റി.പി-യിലുള്ള 22.4 ലിറ്റര്‍ വാതകത്തിലുള്ള തന്മാത്രകളുടെ എണ്ണം

44. ഒരു ജൂള്‍ എന്നാലെന്ത്‌? - 0.24 കലോറി

45. ഒരു കലോറി എന്നാലെന്ത്‌? - 4.2 ജൂള്‍

46. പർവ്വതത്തിനുമുകളിലുള്ള ഐസുമുഴുവനും ഒരുമിച്ച്‌ സൂര്യകിരണങ്ങളേറ്റാല്‍ ഉരുകുന്നില്ല. എന്തുകൊണ്ട്‌? - ദ്രവീകരണ ലീന താപം കൂടുതലാണ്‌

47. ഒരു പ്രത്യേക ദിവസം ആപേക്ഷിക ആര്‍ദ്രത 100%വും. മുറിയിലെ ഊഷ്മാവ്‌ 30°C-സും ആണെങ്കില്‍ തുഷാരാങ്കം എത്ര? - 30°C

48. മാതൃകാവാതകം എന്നാലെന്ത്‌? - വാതകത്തെ ദ്രവീകരിക്കാന്‍ പറ്റാത്തത്‌

49. ഒരു വാതകം മര്‍ദ്ദം ഉപയോഗിച്ച്‌ ദ്രവീകരിക്കേണ്ടിവരുന്ന ഏറ്റവും താഴ്‌ന്ന ഊഷ്മാവ്‌ എത്‌? - ക്രിട്ടിക്കൽ പോയിന്റ്

50. ഹൈഡ്രജന്റെ ക്രിട്ടിക്കല്‍ ടെംപറേച്ചര്‍ എത്ര - -240°C

51. താപചാലകത എന്തിനെ ആശ്രയിച്ചിരിക്കുന്നു? - വസ്തുവിന്റെ സ്വഭാവം

52. ന്യൂട്ടന്റെ ശീതള നിയമം ശരിയാകുന്നത്‌ വസ്തുവും ചുറ്റുപാടുമായുള്ള ഊഷ്മവ്യത്യാസം എങ്ങനെയായിരിക്കുമ്പോഴാണ്‌? - ചെറുത്

53. ശൂന്യതയില്‍ ഒരു ദ്രാവകം ചൂടാക്കുമ്പോള്‍ താപം പ്രസരിക്കപ്പെടുന്നത്‌ ഏതു മാര്‍ഗ്ഗത്തിലൂടെയാണ്‌? - സംവഹനം

54. താപോര്‍ജ്ജം ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യുന്ന ഒരു വസ്തുവിന്‌ ഉദാഹരണം എഴുതുക? - കറുത്ത പരുപരുത്ത പ്രതലം

55. ഉയര്‍ന്ന ഊഷ്മാവിലുള്ള (T°K) ഒരു വസ്തു താപം പ്രസരിപ്പിക്കുന്നത്‌ ഏതു നിരക്കിന്‌ ആനുപാതികമാണ്‌ - T4

56. സാധ്യമായ ഏറ്റവും താഴ്‌ന്ന ഊഷ്മാവേത്‌? - -273.16°C

57. ന്യൂട്ടന്റെ ശീതള നിയമം പരീക്ഷണശാലയില്‍ ഉപയോഗിക്കുന്നത്‌ എന്തു നിര്‍ണ്ണയിക്കുന്നതിനാണ്‌? - ദ്രാവകങ്ങളുടെ വിശിഷ്ട താപധാരിത

58. ഐസിന്റെ ദ്രവീകരണ ലീന താപം എത്ര? - 3,34,000

59. ഏതു പ്രക്രിയയിലാണ്‌ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ താപം പ്രസരിക്കപ്പെടുന്നത്‌? - വികിരണം

60. ആപേക്ഷിക ആര്‍ദ്രത അളക്കാനുള്ള  ഉപകരണമേത്‌? - ഹൈഗ്രോമീറ്റര്‍

61. ഉയരങ്ങളിലേയ്ക്കു പോകുമ്പോള്‍ മര്‍ദ്ദത്തിന്‌ എന്തുമാറ്റം സംഭവിക്കുന്നു? - മർദ്ദം കുറയുന്നു

62. ജലത്തിന്റെ വിശിഷ്ട താപധാരിത എത്ര? - 4200 J/kg°C

Post a Comment

Previous Post Next Post