റോ (ഇന്ത്യ)

റോ (റിസർച്ച് ആൻറ് അനാലിസിസ് വിങ് (RAW))

ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജൻസിയാണ് റോ (RAW). റിസർച്ച് ആൻഡ് അനാലിസിസ് വിങ് എന്നതാണ്‌ റോയുടെ മുഴുവന്‍ രൂപം. 1968 സെപ്റ്റംബർ 21 നാണ്‌ റോ സ്ഥാപിതമായത്‌. 1962ലെ ഇന്തോ - ചൈന യുദ്ധത്തിലെ തിരിച്ചടിയാണ് പ്രത്യേക അന്താരാഷ്ട്ര രഹസ്യ പോലീസ് എന്ന ആശയത്തിന് അടിത്തറയിട്ടത്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെ മാതൃകയിലാണ്‌ റോ രൂപം നല്‍കിയിരിക്കുന്നത്‌. ആര്‍.എന്‍.കാവു ആണ്‌ റോയുടെ സ്ഥാപക ഡയറക്ടര്‍. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ്‌ റോ പ്രവര്‍ത്തിക്കുന്നത്‌. സായുധസേനകൾ, സംസ്ഥാന പോലീസുകൾ തുടങ്ങിയവയില്‍ നിന്നുള്ളവര്‍ ഡെപ്യൂട്ടേഷനില്‍ എത്തി മാത്രം പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ റോ.

PSC ചോദ്യങ്ങൾ 

1. റോയുടെ പൂർണരൂപം - റിസർച്ച് ആൻറ് അനാലിസിസ് വിങ്

2. റോ സ്ഥാപിതമായ വർഷം - 1968

3. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി - റോ

4. റോയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി 

5. റോയുടെ ആദ്യ ഡയറക്ടർ - ആര്‍.എന്‍.കാവു

6. റോയുടെ രണ്ടാമത്തെ ഡയറക്ടർ - കെ.ശങ്കരൻ നായർ 

7. റോയുടെ തലവനായ ആദ്യ മലയാളി - കെ.ശങ്കരൻ നായർ

8. റോയുടെ തലവനായ രണ്ടാമത്തെ മലയാളി - പി.കെ.ഹോര്‍മിസ്‌ തരകൻ 

9. റോയുടെ നിയന്ത്രണ ചുമതല വഹിക്കുന്നത് - പ്രധാനമന്ത്രി

10. റോയുടെ ആപ്തവാക്യം - ധർമോ രക്ഷതി രക്ഷിതാഃ (The law protects when it is protected)

Post a Comment

Previous Post Next Post