ഇന്റലിജൻസ് ബ്യൂറോ

ഇന്റലിജൻസ് ബ്യൂറോ (IB)

ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ ഇന്‍റലിജന്‍സ്‌ ബ്യൂറോ. 1887ലാണ്‌ ഇന്‍റലിജന്‍സ്‌ ബ്യൂറോ രൂപീകൃതമായത്. കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലാണ്‌ ഇന്‍റലിജന്‍സ്‌ ബ്യൂറോയുടെ പ്രവര്‍ത്തനം. സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച് എന്നായിരുന്നു ആദ്യത്തെ പേര്. 1920ൽ പേര് ഇന്റലിജൻസ് ബ്യൂറോ എന്നാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഏജൻസി പ്രവർത്തിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതാണ് ഐ.ബിയുടെ ദൗത്യം.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി - ഇന്റലിജൻസ് ബ്യൂറോ

2. ഇന്റലിജൻസ് ബ്യൂറോ രൂപീകൃതമായത് - 1887 

3. ഇന്റലിജൻസ് ബ്യൂറോയുടെ പഴയ പേര് - സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച് 

4. ഇന്റലിജൻസ് ബ്യൂറോ എന്ന പേര് ലഭിച്ച വർഷം - 1920 

5. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി - ഇന്റലിജൻസ് ബ്യൂറോ (IB)

6. സ്വതന്ത്ര ഇന്ത്യയിലെ ഐ.ബിയുടെ ആദ്യ ഡയറക്ടർ - റ്റി.ജി.സഞ്ജീവി പിള്ള 

7. ഇന്റലിജൻസ് ബ്യൂറോ ഏത് മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്നു - കേന്ദ്ര ആഭ്യന്തര വകുപ്പ് 

8. ഐ.ബിയുടെ നിലവിലെ ചീഫ് - തപൻ കുമാർ ദേക 

Post a Comment

Previous Post Next Post