രഹസ്യാന്വേഷണ ഏജന്‍സികള്‍

രഹസ്യാന്വേഷണ ഏജന്‍സികള്‍ (Intelligence Agencies)

1. ഇന്ത്യ - റോ, ഐ.ബി

2. പാക്കിസ്ഥാൻ - ഐ.എസ്.ഐ

3. അമേരിക്ക - സി.ഐ.എ, എഫ്.ബി.ഐ

4. ചൈന - മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി

5. ബ്രിട്ടൻ - എം.ഐ 4, എം.ഐ 5, എം.ഐ. 6

6. റഷ്യ - എഫ്.എസ്.ബി 

7. അഫ്ഗാനിസ്ഥാൻ - നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി

8. ഇന്തോനേഷ്യ - ബി.ഐ.എൻ

9. ഇറാൻ - മോയിസ്

10. പോർച്ചുഗൽ - എസ്.ഐ.ആർ.പി

11. ജപ്പാൻ - നൈക്കോ

12. ഇറ്റലി - SISMI (AISE)

13. ഇസ്രായേൽ - മൊസാദ്

14. ഫ്രാൻസ് - ഡി.ജി.എസ്.ഇ 


വേറിട്ട വസ്തുതകൾ


■ ഇന്ത്യയിലെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയാണ്‌ സി.ബി.ഐ. സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍സ്‌ എന്നതാണ്‌ സി.ബി.ഐ.യുടെ മുഴുവന്‍ രൂപം.


■ സി.ബി.ഐ.യുടെ മുന്‍ഗാമിയായി അറിയപ്പെടുന്ന സംഘടനയാണ്‌ സ്പെഷ്യല്‍ പോലീസ്‌ എസ്‌റ്റാബ്ലിഷ്മെന്‍റ്‌.1941ലാണ്‌ സ്പെഷ്യല്‍ പോലീസ്‌ എസ്‌റ്റാബ്ലിഷ്മെന്‍റ്‌ നിലവില്‍ വന്നത്‌.


■ സി.ബി.ഐ.സ്ഥാപിതമായത്‌ 1963 ഏപ്രില്‍ 1നാണ്‌ . കേന്ദ്രജീവനക്കാരുടെ അഴിമതി കേസുകളാണ്‌ തുടക്കത്തില്‍ സി.ബി.ഐ.കൈകാര്യം ചെയ്തിരുന്നത്.


■ സി.ബി.ഐ.യുടെ സ്ഥാപക ഡയറകര്‍ ഡി.പി.കോഹ്‌ലി ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം സി.ബി.ഐ.ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചത്‌ ഡി.സെന്നാണ്‌


■ സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ ഭീകരാക്രമണം തുടങ്ങിയവ സി.ബി.ഐ. അന്വേഷിച്ചു തുടങ്ങിയത്‌ 1965 മുതലാണ്‌.


■ സി.ബി ഐ.യുടെ ആസ്ഥാനം ന്യൂഡല്‍ഹി ആന്‍റി കറപ്ഷന്‍ ഡിവിഷന്‍, സ്പെഷ്യല്‍ ക്രൈംസ്‌ ഡിവിഷന്‍ എന്നിവയാണ്‌ സി.ബി.ഐ.യിലെ രണ്ട്‌ അന്വേഷണ വിഭാഗങ്ങൾ.


■ കേരളത്തില്‍ സി.ബി.ഐ. ഓഫീസ്‌ കൊച്ചിയിലാണ്‌.


■ ഇന്‍റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അന്വേഷണ ഏജന്‍സി സി.ബി.ഐ ആണ്‌.


■ കേന്ദ്രസര്‍ക്കാരിന്റെ പെഴ്‌സണല്‍ പെന്‍ഷന്‍ ആന്‍ഡ്‌ പബ്ലിക്‌ ഗ്രീവന്‍സസ്‌ വകുപ്പിന്‌ കിഴിലാണ്‌ സി.ബി.ഐ. പ്രവര്‍ത്തിക്കുന്നത്‌. സി.ബി.ഐ.യുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്‌ പ്രധാന മന്ത്രിയുടെ ഓഫീസാണ്‌.


■ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ്‌ സി.ബി.ഐ. അക്കാഡമി.


■ സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി ന്യൂഡെല്‍ഹിയിലാണ്‌. സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി സി.ബി.ഐ.യുടെ നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


■ 1968ലാണ്‌ സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി സ്ഥാപിതമായത്.


■ ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജൻസിയാണ് റോ (RAW). റിസർച്ച് ആൻഡ് അനാലിസിസ് വിങ് എന്നതാണ്‌ റോയുടെ മുഴുവന്‍ രൂപം. 1968ലാണ്‌ റോ സ്ഥാപിതമായത്‌. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെ മാതൃകയിലാണ്‌ റോ രൂപം നല്‍കിയിരിക്കുന്നത്‌


■ ആര്‍.എന്‍.കാവു ആണ്‌ റോയുടെ സ്ഥാപക ഡയറക്ടര്‍ . ഹോര്‍മിസ്‌ തരകനാണ്‌ റോയുടെ മേധാവിയായ കേരളീയന്‍ . പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ്‌ റോ പ്രവര്‍ത്തിക്കുന്നത്‌.


■ ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ ഇന്‍റലിജന്‍സ്‌ ബ്യൂറോ. 1947ലാണ്‌ ഇന്‍റലിജന്‍സ്‌ ബ്യൂറോ നിലവില്‍ വന്നത്‌.


■ കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലാണ്‌ ഇന്‍റലിജന്‍സ്‌ ബ്യൂറോയുടെ പ്രവര്‍ത്തനം.


■ സായുധസേനകൾ, സംസ്ഥാന പോലീസുകൾ തുടങ്ങിയവയില്‍ നിന്നുള്ളവര്‍ ഡെപ്യൂട്ടേഷനില്‍ എത്തി മാത്രം പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ റോ.


■ ചൈനയിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ എം.എസ്‌.എസ്‌.


■ മൊസാദ്‌ ഇസ്രായേലിലെ പ്രധാന രഹസ്യാന്വേഷണ വിഭാഗമാണ്‌.


■ നൈക്കോ ജപ്പാനിലെ അന്വേഷണ സ്ഥാപനമാണ്‌.


■ എം.ഐ.5 &, എം.ഐ.6 എന്നിവ ബ്രിട്ടനിലെ രഹസ്യാന്വേഷണ ഏജന്‍സികളാണ്‌.


■ ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള പോലീസ്‌ ആസ്ഥാനമാണ്‌ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌.


■ പാകിസ്കാനിലെ പ്രധാന രഹസ്യാന്വേഷണ വിഭാഗമാണ്‌ ഐ.എസ്‌.ഐ. ഇന്‍റര്‍ സര്‍വീസസ്‌ ഇന്‍റലിജന്‍സ്‌ എന്നതാണ്‌ ഐ.എസ്‌.ഐ യുടെ മുഴുവന്‍ രൂപം


■ അമേരിക്കയുടെ പ്രധാന രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ മുഴുവന്‍ രൂപം സെന്‍ട്രല്‍ ഇന്‍റലിജന്‍സ്‌ ഏജന്‍സി എന്നതാണ്‌. അമേരിക്കയിലെ പ്രധാനപ്പെട്ട ആഭ്യന്തര അന്വേഷണ സംഘമാണ് എഫ്.ബി.ഐ.


■ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നതാണ് എഫ്.ബി.ഐ യുടെ മുഴുവൻ രൂപം.


■ പോലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് സി.ഐ.ഡി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നതാണ് സി.ഐ.ഡി.യുടെ മുഴുവൻ രൂപം.

0 Comments