സി.ബി.ഐ

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI)

ഇന്ത്യയിലെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയാണ്‌ സി.ബി.ഐ. സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍സ്‌ എന്നതാണ്‌ സി.ബി.ഐ.യുടെ മുഴുവന്‍ രൂപം. സി.ബി.ഐ.യുടെ മുന്‍ഗാമിയായി അറിയപ്പെടുന്ന സംഘടനയാണ്‌ സ്പെഷ്യല്‍ പോലീസ്‌ എസ്‌റ്റാബ്ലിഷ്മെന്‍റ്‌. 1941ലാണ്‌ സ്പെഷ്യല്‍ പോലീസ്‌ എസ്‌റ്റാബ്ലിഷ്മെന്‍റ്‌ നിലവില്‍ വന്നത്‌. സി.ബി.ഐ.സ്ഥാപിതമായത്‌ 1963 ഏപ്രില്‍ 1നാണ്‌ . കേന്ദ്രജീവനക്കാരുടെ അഴിമതി കേസുകളാണ്‌ തുടക്കത്തില്‍ സി.ബി.ഐ കൈകാര്യം ചെയ്തിരുന്നത്. സി.ബി.ഐ.യുടെ സ്ഥാപക ഡയറകര്‍ ഡി.പി.കോഹ്‌ലി ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം സി.ബി.ഐ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചത്‌ ഡി.സെന്നാണ്‌. ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭീകരാക്രമണം തുടങ്ങിയവ സി.ബി.ഐ അന്വേഷിച്ചു തുടങ്ങിയത്‌ 1965 മുതലാണ്‌. സി.ബി ഐ.യുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. അഴിമതി അന്വേഷണ വിഭാഗം, സാമ്പത്തിക കുറ്റകൃത്യ വിഭാഗം, പ്രത്യേക കുറ്റാന്വേഷണ വിഭാഗം എന്നിവയാണ്‌ സി.ബി.ഐ.യിലെ മൂന്ന് അന്വേഷണ വിഭാഗങ്ങൾ. കേരളത്തില്‍ സി.ബി.ഐ. ഓഫീസ്‌ കൊച്ചിയിലാണ്‌. ഇന്‍റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അന്വേഷണ ഏജന്‍സി സി.ബി.ഐ ആണ്‌. കേന്ദ്രസര്‍ക്കാരിന്റെ പെഴ്‌സണല്‍ പെന്‍ഷന്‍ ആന്‍ഡ്‌ പബ്ലിക്‌ ഗ്രീവന്‍സസ്‌ വകുപ്പിന്‌ കിഴിലാണ്‌ സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്‌. സി.ബി.ഐ.യുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്‌ പ്രധാന മന്ത്രിയുടെ ഓഫീസാണ്‌.

PSC ചോദ്യങ്ങൾ

1. സി.ബി.ഐ (Central Bureau of Investigation) രൂപീകൃതമായത് - 1963 ഏപ്രിൽ 1 

2. സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ - ഡി.പി.കോഹ്‌ലി

3. സി.ബി.ഐയുടെ ആസ്ഥാനം - ന്യൂഡൽഹി 

4. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി - സി.ബി.ഐ 

5. സി.ബി.ഐയുടെ അധികാര ചുമതല വഹിക്കുന്നത് - പ്രധാനമന്ത്രി 

6. സി.ബി.ഐയുടെ ആദ്യ വനിതാ അഡീഷണൽ ഡയറക്ടർ - അർച്ചന രാമസുന്ദരം 

7. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ സ്ഥാപിതമായ വർഷം - 1986 

8. സി.ബി.ഐയുടെ ആപ്തവാക്യം - Industry, Impartiality and Integrity

9. സി.ബി.ഐ അക്കാദമി സ്ഥിതിചെയ്യുന്നത് - ഗാസിയാബാദ്, ഉത്തർപ്രദേശ് 

10. സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി പ്രവർത്തിക്കുന്നത് - സി.ബി.ഐ.യുടെ നിയന്ത്രണത്തിൽ

11. സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി

12. സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി സ്ഥാപിതമായത് - 1968

Post a Comment

Previous Post Next Post