നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)

തീവ്രവാദ പ്രവർത്തനങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക ഏജൻസിയാണിത്. 2008 ഡിസംബർ 16ന് ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു. 2009 ജനുവരി ഒന്നിന് ഡൽഹി ആസ്ഥാനമായി പ്രവർത്തനം തുടങ്ങി. മലയാളിയായ രാധാ വിനോദ് രാജുവായിരുന്നു ഏജൻസിയുടെ ആദ്യത്തെ ഡയറക്ടർ ജനറൽ. തീവ്രവാദത്തിനു പുറമേ കള്ളനോട്ടിടപാട്, കുഴൽപ്പണം, മയക്കുമരുന്ന്, കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളും ഏജൻസിയുടെ അന്വേഷണ പദ്ധതിയിൽപ്പെടും. സംസ്ഥാനസർക്കാരുകളുടെ അനുമതി ഇല്ലാതെ തന്നെ അന്വേഷണങ്ങളിൽ ഏർപ്പെടാനും കഴിയും.

PSC ചോദ്യങ്ങൾ 

1. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) രൂപീകൃതമായ വർഷം - 2009 ജനുവരി ഒന്നിന്

2. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആദ്യത്തെ ഡയറക്ടർ ജനറൽ - രാധാ വിനോദ് രാജു

3. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പരിധിയിൽപ്പെടുന്ന അന്വേഷണങ്ങൾ - തീവ്രവാദം, കള്ളനോട്ടിടപാട്, കുഴൽപ്പണം, മയക്കുമരുന്ന്, കള്ളക്കടത്ത്

4. ഇന്ത്യാ ഗവൺമെന്റിന്റെ ഭീകരവിരുദ്ധ ഏജൻസി - എൻ.ഐ.എ 

5. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തെ തുടർന്ന് രൂപീകൃതമായ അന്വേഷണ ഏജൻസി - എൻ.ഐ.എ 

6. എൻ.ഐ.എയുടെ ആസ്ഥാനം - ന്യൂഡൽഹി 

7. എൻ.ഐ.എയുടെ നിലവിലെ ഡയറക്ടർ ജനറൽ - ദിനകർ ഗുപ്ത

Post a Comment

Previous Post Next Post