ദോലനം

ദോലനം (Oscillation)

ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ ദോലനം എന്നു പറയുന്നു. കമ്പന ചലനങ്ങളെല്ലാം ദോലനങ്ങളാണ്.

ഉദാഹരണം: പെൻഡുലം ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം, ഊഞ്ഞാൽ, സിമ്പിൾ പെൻഡുലം, തൂക്കിയിട്ട തൂക്കുവിളക്കിന്റെ ചലനം, സമുദ്ര തിരകൾ കടന്നു പോകുമ്പോൾ സമുദ്ര ജലത്തിനുണ്ടാകുന്ന ചലനം. 

PSC ചോദ്യങ്ങൾ 

1. തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേയ്ക്കുമുള്ള ചലനമാണ് - ദോലനം 

2. ദോലനത്തിന് ഉദാഹരണം - ഊഞ്ഞാലിന്റെ ചലനം

3. ദ്രുതഗതിയിലുള്ള ദോലനങ്ങളെ പറയുന്നത് - കമ്പനം (Vibration)

4. സമയം അളക്കുന്ന ശാസ്ത്രം - ഹോറോളജി 

5. ക്ലോക്ക് നിർമാണ കല - ഹോറോളജി 

6. പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ്

7. ഒരു ക്ലോക്കിന്റെ പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ - ക്ലോക്ക് മന്ദഗതിയിൽ ആകും 

8. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം - ക്രമാവർത്തന ചലനം (Periodic Motion)

9. ക്രമാവർത്തന ചലനത്തിന് ഉദാഹരണങ്ങൾ - ഭൂമിയുടെ ഭ്രമണം, പെൻഡുലം ക്ലോക്കിക്കിലെ പെൻഡുലത്തിന്റെ ചലനം

Post a Comment

Previous Post Next Post