രസതന്ത്രം

അടിസ്ഥാന ശാസ്ത്രം (Chemistry Basics)


■ ആദ്യത്തെ കൃത്രിമ നാര്‌ - റയോണ്‍

■ ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്‌ - ബേക്ക് ലൈറ്റ്

■ ആദ്യത്തെ കൃത്രിമ റബ്ബര്‍ - നിയോപ്രീന്‍

■ ആദ്യമായി തിരിച്ചറിയപ്പെട്ട ആസിഡ്‌ - അസറ്റിക്‌ ആസിഡ്‌

■ ആദ്യമായി ഉപയോഗിച്ച ലോഹം - ചെമ്പ്‌

■ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം - ഓട്‌

■ ആദ്യത്തെ കൃത്രിമ മൂലകം - ടെക്നീഷ്യം

■ ആധുനിക രസതന്ത്രത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ - ജോസഫ്‌ പ്രീസ്റ്റ്ലി

■ ആറ്റത്തിലെ മൂന്ന്‌ കണങ്ങൾ - പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ

■ പ്രോട്ടോൺ പോസിറ്റീവ് ചാർജുള്ളവയും ഇലക്ട്രോൺ നെഗറ്റീവ് ചാർജുള്ളവയുമാണ്.

■ ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുകളുടേയും എണ്ണം തുല്യമായിരിക്കും.

■ അറ്റോമിക സംഖ്യ എന്നറിയപ്പെടുന്നത്, ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്.

■ ആവർത്തനപ്പട്ടിക കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞൻ - ദിമിത്രി മെൻഡലീവ് (1869)

■ മെൻഡലീവിന്റെ ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് - അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ.

■ അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവർത്തനപ്പട്ടികയ്ക്ക് രൂപംനൽകിയത് - മോസ്‌ലി (1913)

■ മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിച്ചത് - ലാവോസിയെ

■ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് - ഉപലോഹങ്ങൾ.

■ ഉപലോഹങ്ങൾക്ക് ഉദാഹരണമാണ് - ബോറോൺ, സിലിക്കൺ, ജർമേനിയും

■ ട്രാന്സിസ്റ്ററുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഉപലോഹമാണ് - സിലിക്കൺ/ജർമേനിയും.

■ പ്രകൃതിദത്ത മൂലകങ്ങൾ എത്രയെണ്ണമാണ് - 92

■ മൃദുലോഹങ്ങൾക്ക്‌ ഉദാഹരണമാണ്‌ - സോഡിയം, പൊട്ടാസ്യം

■ ഉത്കൃഷ്ടമൂലകങ്ങൾ എന്നറിയപ്പെടുന്നത്‌ - സ്വര്‍ണം, പ്ലാറ്റിനം, വെള്ളി

■ സ്വതന്ത്രലോഹങ്ങൾക്ക്‌ ഉദാഹരണമാണ്‌ - സ്വര്‍ണം, വെള്ളി, പ്ലാറ്റിനം

■ ഏറ്റവും കടുപ്പമുള്ള ലോഹം - ക്രോമിയം

■ ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത്‌ - ഇലക്ട്രോണുകൾ

■ ആറ്റത്തിലെ മൗലിക കണങ്ങളാണ്‌ - പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോണ്‍

■ ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മായലിക കണങ്ങളാണ്‌ - പ്രോട്ടോണും ന്യൂട്രോണും

■ ആറ്റത്തിലെ ന്യൂട്രോണുകളുടെ ചാര്‍ജ്‌ - ന്യൂട്രോണിന്‌ ചാര്‍ജില്ല

■ ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്‌ നമ്പറുമുള്ളവയാണ്‌ - ഐസോടോപ്പ്‌

■ ഒരേ മാസ്‌ നമ്പറും, അറ്റോമിക നമ്പറുമുള്ള മുലകങ്ങളാണ്‌ - ഐസോബാര്‍

■ ആറ്റോമിക സംഖ്യ ഒന്ന്‌ ആയ മൂലകം ഹൈഡ്രജനാണ്‌. ടിന്നിന്റെ ആറ്റോമിക സംഖ്യ 50ഉം ഫെർമിയത്തിന്റെത്‌ 100-ഉം ആണ്‌.

■ പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രീഷിയം എന്നിവയാണ്‌ ഹൈഡ്രജന്റെ ഐസോടോപ്പുകൾ

■ ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മാണത്തിനുപയോഗിക്കുന്നവയാണ്‌ ട്രീഷിയവും ഡ്യൂട്ടിരിയവും.

■ 'ഘന ഹൈഡ്രജന്‍' എന്നറിയപ്പപെടുന്നത്‌ ഡ്യൂട്ടീരിയമാണ്‌.

■ ആറ്റങ്ങൾ, തന്മാത്രകൾ എന്നിവയുടെ എണ്ണം പ്രകടിപ്പിക്കാനുള്ള യൂണിറ്റാണ്‌ 'മോൾ'.

■ ഏറ്റവും വിദ്യുത്‌ ഋണത (Electro Negativity) കൂടിയ മൂലകമാണ്‌ ഫ്ലൂറിന്‍. ഓക്സിജനാണ്‌ തൊട്ടടുത്ത സ്ഥാനത്ത്‌.

■ കടല്‍പ്പായലില്‍ സമൃദ്ധമായി കാണപ്പെടുന്ന മൂലകം അയഡിൻ ആണ്.

■ ക്രിയാശീലത ഏറ്റവും കൂടിയ മൂലകം ഫ്ലൂറിനാണ്‌.

■ ബ്ലീച്ചിങ് പൗഡറിലെ പ്രധാന ഘടകം ക്ലോറിനാണ്‌.

■ ഓക്സിജന്റെ രൂപാന്തരമാണ്‌ 'ഓസോണ്‍' എന്നറിപ്പെടുന്നത്‌.

■ “ഇലക്ട്രോണിക്സിലെ അത്ഭുതശിശു” എന്നറിയപ്പെടുന്നത്‌ ട്രാന്‍സിസ്റ്ററുകൾ.

■ രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പിനെ ബാധിക്കുന്ന വിഷവാതകമാണ്‌ കാർബൺ മോണോക്സൈഡ്.

■ താജ്മഹലിന്റെ നിറം മങ്ങുന്നതിന്‌ കാരണമായി കരുതപ്പെടുന്ന വാതകമാണ്‌ സൾഫര്‍ ഡൈ ഓക്സൈഡ്

■ സോഡാവെള്ളം കണ്ടുപിടിച്ചത്‌ ജോസഫ്‌ പ്രീസ്റ്റിലിയാണ്‌.

■ ഫാദര്‍ ഓഫ്‌ സോഡാപോപ്പ്‌' (Father of Soda Pop) എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ ജോസഫ്‌ പ്രീസ്റ്റ്‌ലിയാണ്‌.

■ ആറ്റോമിക്‌ ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹമാണ്‌ സീസിയം.

■ ഐ.സി. ചിപ്പുകളുടെ നിര്‍മാണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്ന മൂലകമാണ്‌ സിലിക്കണ്‍.

■ സിലിക്കണ്‍, ജര്‍മേനിയം എന്നിവ അര്‍ധ ചാലകങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌.

■ കൈവെള്ളയിലെ ചൂടില്‍ പോലും ദ്രാവകാവസ്ഥയിലാവുന്ന ലോഹമാണ്‌ ഗാലിയം.

■ ദ്രവണാങ്കം (melting point) ഏറ്റവുമുയര്‍ന്ന ലോഹം - ടങ്സ്റ്റണ്‍.

■ ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ്‌ ഹൈഡ്രജന്‍.

■ ഇരുമ്പ്‌ ഉപകരണങ്ങളില്‍ സിങ്ക്‌ പൂശുന്നതിനെയാണ് 'ഗാൽവനൈസേഷൻ' എന്ന്‌ പറയുന്നത്.‌

■ ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍ ജലം കാണപ്പെടുന്നു.

■ തീയണയ്ക്കാൻ  കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിക്കുന്നു.

■ സ്പോടകവസ്തുവായി ഉപയോഗിക്കുന്ന ടി.എന്‍.ടി.യുടെ രാസനാമമാണ്‌ ട്രൈ നൈട്രോ ടോളുവിൻ.

■ പുതുതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക്‌ പേരും അംഗീകാരവും നല്‍കുന്നത്‌ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ കെമിസ്ട്രിയാണ്‌ (IUPAC).

■ സ്വിറ്റ്സര്‍ലണ്ടിലെ ജനീവയാണ്‌ ഐ.യു.പി.എ.സി.യുടെ ആസ്ഥാനം.

■ ഏറ്റവും ഉയര്‍ന്ന തിളനിലയുള്ള മൂലകം റിനിയമാണ്‌.

■ ഏറ്റവും കൂടുതല്‍ ഐസോടോപ്പുകൾ ഉള്ള മൂലകമാണ്‌ ടിന്‍.

■ വനിതകളുടെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൂലകങ്ങളാണ്‌ കൂറിയം, മെയ്റ്റ്നെറിയം എന്നിവ.

■ തൈറോയ്ഡ്‌ ഹോര്‍മോണുകളില്‍ അടങ്ങിയിരിക്കുന്ന മൂലകം അയോഡിന്‍ ആണ്‌.

■ പൊട്ടാസ്യം അയോഡൈഡ്‌ ഗുളികയാണ്‌ ആണവദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ ഉടനെ കഴിക്കാന്‍ നല്‍കുന്നത്‌.

■ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഏക അലോഹമൂലകം ബ്രോമിനാണ്‌.

■ അര്‍മാല്‍ കൊലൈറ്റ്‌ എന്നത്‌ ചന്ദ്രോപരിതലത്തില്‍ നിന്നും കൊണ്ടുവന്ന ധാതുവിന്‌ നല്‍കിയിരിക്കുന്ന പേരാണ്.

■ ഹീലിയമാണ്‌ ഏറ്റവും താഴ്‌ന്ന തിളനിലയുള്ള മൂലകം.

■ ജീവികളുടെ ഡി.എന്‍.എ.യിലും ആര്‍.എന്‍.എ.യിലും കാണപ്പെടുന്ന മൂലകം ഫോസ്ഫറസ്‌.

■ വൈദ്യുതിയുടെ പിതാവ്‌ - മൈക്കിൾ ഫാരഡെ

■ വൈദ്യുത ബൾബിന്റെ പിതാവ്‌ - തോമസ്‌ ആല്‍വാ എഡിസണ്‍

■ ആറ്റത്തിന്റെ സൗരയുഥ മാതൃക അവതരിപ്പിച്ചത്‌ - റുഥര്‍ ഫോഡ്‌

■ ഭൂകേന്ദ്രത്തില്‍ വസ്തുക്കളുടെ ഭാരം പൂജ്യം ആയിരിക്കും.

■ ഒരു ടോർച്ച്‌ സെല്ലിന്റെ വോൾട്ടേജ്‌ 1.5 വോൾട്ട്‌.

■ ഇന്ത്യയില്‍ വീടുകളിലെ ആവശ്യത്തിനായി വിതരണം ചെയ്യുന്നത്‌ 220-230 വോൾട്ട്‌ ആൾട്ടര്‍നേറ്റിങ്‌ കറന്‍റാണ്‌.

■ ബെന്‍സീന്‍ വാതകം കണ്ടുപിടിച്ചത്‌ മൈക്കിൾ ഫാരഡെ.

■ ആദ്യമായി അലൂമിനിയം വേര്‍തിരിച്ചത്‌ - ഈഴ്സ്റ്റഡ്‌

■ ആദ്യമായി ബോക്സൈറ്റില്‍നിന്ന്‌ അലുമിനിയം വേര്‍തിരിച്ചത്‌ - ചാൾസ്‌ മാര്‍ട്ടിന്‍ഹാൾ

■ രസതന്ത്രത്തിനും ഭാതിക ശാസ്ത്രത്തിനും നോബല്‍ സമ്മാനം നേടിയ വനിത - മാഡം ക്യൂറി.

■ രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം നേടിയത്‌ - ലീനസ്‌ പോളിങ്‌

■ ഡി.ഡി.റ്റി കണ്ടുപിടിച്ചത്‌ - പോൾ ഹെര്‍മന്‍ മുള്ളര്‍

■ ബ്ലീച്ചിങ്‌ പൗഡർ കണ്ടുപിടിച്ചത്‌ - ചാൾസ്‌ ടെനന്‍റ്‌

■ സിമന്‍റിന്റെ സെറ്റിങ്‌ സമയം നിയന്ത്രിക്കുന്നതിന്‌ സിമന്‍റ്‌ നിര്‍മാണസമയത്ത്‌ ചേര്‍ക്കുന്ന കാല്‍സ്യം സംയുക്തമാണ്‌ ജിപ്‌സം.

■ ജിപ്‌സത്തെ 125°Cല്‍ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നമാണ്‌ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌.

■ പ്രതിമകളുടെ നിര്‍മാണത്തിന്‌ ഉപയോഗിച്ച്‌ വരുന്ന കാല്‍സ്യം സംയുക്തമാണ്‌ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌.

■ ഭൂമിയില്‍ ഏറ്റവും ദുര്‍ലഭമായി കാണുന്ന മൂലകം അസ്റ്റാറ്റിന്‍.

■ അന്നജ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്‌ - അയഡിന്‍ ലായനി.

■ വിളക്കിലെ തിരി എണ്ണ വലിച്ചെടുക്കുന്നതിനു പിന്നിലെ തത്ത്വം കേശികബലമാണ്‌ (Capillary Force).

■ സസ്യങ്ങൾ ജലം വലിച്ചെടുക്കുന്നത്‌ കേശികത്വത്തിന്‌ ഉദാഹരണമാണ്‌.

■ ഇളകിയ മണ്ണിന്റെ അടിയിലെ ഈര്‍പ്പം കൂടുതല്‍ നിലനില്‍ക്കുന്നു. ഇതിനു കാരണം, ഇളകിയ മണ്ണിലെ മണ്‍തരികൾ തമ്മിലുള്ള അകലം കൂടുതലായതിനാല്‍ കേശികത്വം മൂലം ജലം ഉപരിതലത്തിലേക്ക്‌ ഉയര്‍ന്നുവരാത്തതാണ്‌.

■ സോപ്പുവെള്ളത്തില്‍ വസ്ത്രങ്ങളിലെ അഴുക്ക്‌ ഇളകുന്നത്‌, സോപ്പുവെള്ളത്തിന്റെ പ്രതലബലം വളരെ കുറവായതിനാലാണ്‌.

■ സൂര്യന്റെ ഊര്‍ജസ്രോതസ്സിനെക്കുറിച്ച്‌ ശാസ്ത്രീയമായി ആദ്യമായി വിശദീകരിച്ചത്‌ ജര്‍മന്‍ ശാസ്ത്രജ്ഞനായ ഹാന്‍സ്ബേത്‌ ആണ്‌.

■ "അതിചാലകത” (Super Conductivity) കണ്ടുപിടിച്ചത്‌ ഡച്ച്‌ ശാസ്ത്രജ്ഞനായ കാമര്‍ലിങ്‌ ഓണ്‍സ്‌ ആണ്‌.

■ പൂജ്യം കെല്‍വിന്‍ അഥവാ - 273 ഡിഗ്രി സെല്‍ഷ്യസ്‌ താപനിലയാണ്‌ 'അബ്സല്യൂട്ട്‌ സീറോ” (കേവലപൂജ്യം) എന്നറിയപ്പെടുന്നത്‌.

■ ഒരു ദ്രവത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തു അതിന്റെ തുല്യഭാരം ദ്രവത്തെ ആദേശം ചെയ്യുന്നു.

■ ഇരുമ്പും ഉരുക്കും വെള്ളത്തില്‍ താഴ്ന്നുപോകുമെങ്കിലും അവ കൊണ്ടുണ്ടാക്കിയ കപ്പല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. കപ്പല്‍ ഉണ്ടാക്കുവാനുപയോഗിച്ച ആകെ ഇരുമ്പിന്റെ വ്യാപ്തതേക്കാൾ കൂടുതല്‍ വ്യാപ്‌തം വെള്ളത്തെ കപ്പലിന്‌ ആദേശം ചെയ്യാന്‍ കഴിയുന്നതിനാലാണിത്‌.

■ ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത അളക്കുവാനുള്ള ഉപകരണമാണ്‌ ഹൈഡ്രോമീറ്റര്‍.

■ പാലിന്റെ ശുദ്ധി പരിശോധിക്കുവാനുള്ള ലാക്ടോമീറ്റര്‍, ഒരു പ്രത്യേകതരം ഹൈഡ്രോമീറ്ററാണ്‌.

■ പ്രകാശത്തിന്റെ വേഗത ഏറ്റവും കുറയുന്നത്‌ വജ്രത്തിലൂടെ കടന്നുപോകുമ്പോഴാണ്‌.

■ പ്രപഞ്ചത്തില്‍ 99 ശതമാനം ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ്‌.

■ റഫ്രിജറേറ്ററുകൾ കൂളന്‍റായി ഉപയോഗിക്കുന്നത്‌ അമോണിയ ആണ്‌.

■ താപത്തിന്റെ യൂണിറ്റാണ് കലോറി.

■ വളരെ ഉയര്‍ന്ന താപനില അറിയുവാനുള്ള ഉപകരണമാണ്‌ പൈറോമീറ്റര്‍.

■ ഹോളോഗ്രാം എന്നറിയപ്പെടുന്നത്‌ 3-ഡി ചിത്രങ്ങളാണ്‌.

■ പ്രസിദ്ധമായ “രാമന്‍ ഇഫക്ട്‌" പ്രകാശത്തിന്റെ ചിതറലുമായി ബന്ധപ്പെട്ടുള്ളതാണ്‌.

■ ഭൂമിയില്‍ വസ്തുക്കളുടെ ഭാരം ഏറ്റവും കൂടിയിരിക്കുന്നത്‌ ധ്രുവപ്രദേശങ്ങളിലാണ്‌.

■ ഭൂമിയില്‍ ഒരു വസ്തുവിനുള്ളതിന്റെ ആറിലൊന്നു ഭാരമേ ചന്ദ്രനില്‍ അനുഭവപ്പെടൂ.

■ ദൃശ്യപ്രകാശത്തില്‍ ഉൾപ്പെടാത്തവയാണ്‌ അൾട്രാവയലറ്റ്‌, ഇന്‍ഫ്രാറെഡ്‌ കിരണങ്ങൾ.

■ ഇന്‍ഫ്രാറെഡ്‌ കിരണങ്ങൾ വളരെ ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ളവയാണ്‌. അൾട്രാവയലറ്റ്‌ കിരണങ്ങൾക്ക്‌ വളരെ ഹ്രസ്വമായ തരംഗദൈര്‍ഘ്യമാണുള്ളത്‌.

■ ശത്രുവിമാനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി അവയെ നശിപ്പിക്കാന്‍, ഭൂതല-ആകാശ മിസൈലുകളില്‍ ഇന്‍ഫ്രാറെഡ്‌ കിരണങ്ങൾ ഉപയോഗിക്കുന്നു.

■ ബാങ്ക്ചെക്കുകളിലും മറ്റു പ്രധാന രേഖകളിലും വരുത്തുന്ന കൃത്രിമങ്ങൾ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്‌ അൾട്രാവയലറ്റ് കിരണങ്ങളാണ്‌.

■ യഥാര്‍ഥ വജ്രങ്ങളെയും കൃത്രിമ വജ്രങ്ങളെയും തിരിച്ചറിയാനും അൾട്രാവയലറ്റ്‌ കിരണങ്ങളെ ഉപയോഗിക്കുന്നു.

■ സോപ്പുകുമിളയിലും എണ്ണപ്പാളികളിലും പ്രത്യക്ഷപ്പെടുന്ന മനോഹരവര്‍ണങ്ങൾ, പ്രകാശത്തിന്റെ ഇന്‍റര്‍ഫെറന്‍സ്‌ കൊണ്ടാണ്‌ സംഭവിക്കുന്നത്‌.

■ മഴത്തുള്ളികൾ ഗോളാകൃതിയില്‍ ആയിരിക്കുന്നത്‌ പ്രതലബലം മൂലമാണ്‌.

■ വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവെക്കുന്ന പദാര്‍ത്ഥമാണ്‌ വെള്ള ഫോസ്ഫറസ്‌. മുട്ടയുടെ തോടില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്‌ കാല്‍സ്യം കാര്‍ബണേറ്റ്‌. എലിവിഷത്തിന്റെ ശാസ്ത്രീയനാമം സിങ്ക്‌ ഫോസ്‌ഫൈഡ്‌.

■ കണ്ണിര്‍വാതകത്തിന്റെ ശാസ്ത്രീയനാമം ക്ലോറോ അസെറ്റോഫിനോണ്‍.

■ സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ലോറൈറ്റുകളാണ്‌ കുടിക്കാനുള്ള ജലം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ബ്ലീച്ചിങ്‌ പൗഡര്‍.

■ ക്ലോറോഫോമിന്റെ ശാസ്ത്രീയനാമം 'ട്രൈ ക്ലോറോ മീഥേന്‍'.

■ പിത്തള, ചെമ്പുപാത്രങ്ങളില്‍ കാണപ്പെടുന്ന ക്ലാവിന്റെ ശാസ്ത്രീയനാമം ബേസിക്‌ കോപ്പര്‍ കാര്‍ബണേറ്റ്‌.

■ കുമിൾ നാശിനിയായി വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ തുരിശ്‌. കോപ്പര്‍ സൾഫേറ്റ്‌ എന്നാണ്‌ ശാസ്ത്രീയ നാമം. നീലനിറമുള്ള തുരിശ്‌ 'ബ്ലൂ വിട്രിയോൾ' എന്നും വിളിക്കപ്പെടുന്നു.

■ ഫെറസ്‌ ഹൈഡ്രോക്സൈഡാണ്‌ തുരുമ്പ്‌. തുരുമ്പിക്കുമ്പോൾ ഭാരം വര്‍ധിക്കുന്നു.

■ സ്ഫോടകവസ്തുവായ ആര്‍.ഡി.എകസിന്റെ മുഴുവന്‍ രൂപം റിസര്‍ച്ച്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ എക്സ്പ്ലോസീവ്.

■ 'വിഡ്ഢികളുടെ സ്വര്‍ണം' അയണ്‍ പൈറൈറ്റ്‌. യുറേനിയം ഓക്സൈഡാണ്‌ "യെല്ലോ കേക്ക്‌."

■ കൃത്രിമ മഴ പെയ്യിക്കാന്‍ മേഘങ്ങളില്‍ വിതറുന്ന രാസവസ്തുക്കളാണ്‌ ഡ്രൈ ഐസ്‌, സില്‍വര്‍ അയോഡൈഡ്‌ എന്നിവ.

■ സസ്യ എണ്ണയിലൂടെ ഹൈഡ്രജന്‍ കടത്തിവിട്ടാണ്‌ വനസ്പതി നെയ്യ്‌ ഉത്പാദിപ്പിക്കുന്നത്.

■ ലെഡ്‌ പെന്‍സില്‍ നിര്‍മിക്കാനുപയോഗിക്കുന്നത്‌ ഗ്രാഫൈറ്റ്‌.

■ സിലിക്കൺ ഡൈ ഓക്‌സൈഡാണ് വെള്ളാരങ്കല്ല് അഥവാ ക്വാർട്സ്‌. സിലിക്കണ്‍ കാര്‍ബൈഡാണ് കാർബോറാണ്ടം.

■ ലൂസിഫെറിൻ  ആണ്‌ മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമായ രാസവസ്തു.

■ ഭക്ഷ്യവസ്തുക്കളിൽ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന അജിനോമോട്ടോയുടെ രാസനാമം മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്‌.

■ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നത്‌ ലിഥിയം അയോണ്‍ ബാറ്ററിയാണ്‌. 3.6 വോൾട്ടാണ്‌ മൊബൈല്‍ ബാറ്ററിയുടെ സാധാരണ ചാര്‍ജ്‌.

■ തേനിന്റെ 17 ശതമാനം വരെ ജലമാണ്‌. തേനില്‍ അടങ്ങിയിരിക്കുന്ന പ്രധാന പഞ്ചസാര ഫ്രക്ടോസ്‌.

■ പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും മധുരമേറിയ പഞ്ചസാരയാണ്‌ ഫ്രക്ടോസ്‌. കരിമ്പില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര സുക്രോസ്‌. 'ലെവുലോസ്‌' എന്നറിയപ്പെടുന്നത്‌ ഫ്രക്ടോസ്‌.

■ കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ പഞ്ചസാര സാക്കറിൻ. അറിയപ്പെടുന്നവയില്‍ വെച്ച്‌ ഏറ്റവും മധുരമേറിയ വസ്തുവാണ്‌ സുക്രോണിക്‌ ആസിഡ്‌.

■ സോഡിയം ബൈകാര്‍ബണേറ്റാണ്‌ അപ്പക്കാരം. പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ എന്നറിയപ്പെടുന്നത്‌ കാല്‍സ്യം സൾഫേറ്റ്‌ . മാര്‍ബിൾ കാത്സ്യം കാര്‍ബണേറ്റാണ്‌. കാത്സ്യം ഹൈഡ്രോക്സൈഡാണ് കുമ്മായം. കാത്സ്യം ഓക്സൈഡാണ്‌ നീറ്റുകക്ക.

■ പ്രമേഹബാധിതര്‍ സാധാരണ പഞ്ചസാരയ്ക്കു പകരമുപയോഗിക്കുന്ന മധുരമാണ്‌ അസ്പാര്‍ടം.

■ കൈതച്ചക്കയുടെ സ്വാഭാവിക മണമുള്ള രാസവസ്തുക്കൾ  ഈതൈല്‍ അസെറ്റേറ്റ്‌, ഈതൈല്‍ ബ്യൂട്ടറൈറ്റ്‌ എന്നിവ.

■ തേനിന്റെ ശുദ്ധത പരിശോധിക്കാനാണ്‌ അനിലൈന്‍ ക്ലോറൈഡ്‌ ടെസ്റ്റ്‌ നടത്തുന്നത്‌. മീതൈല്‍ ഫിനൈല്‍ അസെറ്റേറ്റ്‌ തേനിന്റെ സ്വാഭാവിക വസ്തുവാണ്‌.

■ വാഴപ്പഴത്തിന്റെ ഗന്ധമുള്ള രാസവസ്തു ഈതൈല്‍ ബ്യൂട്ടറൈറ്റ്‌. മുല്ലപ്പൂവിന്റെ സുഗന്ധമുള്ളതാണ് ബെൻസൈൽ അസെറ്റേറ്റ്‌.

■ ഫോട്ടോഗ്രാഫിയിൽ വ്യാപകമായി ഉപയോഗിക്കുന്ന 'ഹൈപ്പോ'യുടെ രാസനാമം സോഡിയം തയോ സൾഫേറ്റ്.

■ സിഗരറ്റ്‌  ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകം ബ്യൂട്ടേന്‍. മഴക്കോട്ട്‌ നിര്‍മിക്കാനുപയോഗിക്കുന്നത്‌ പോളി ക്ലോറോ ഈഥിന്‍.

■ റബ്ബര്‍ പാലില്‍ അടങ്ങിയ അടിസ്ഥാന പദാര്‍ത്ഥം ഐസോപ്രീന്‍.

■ കാത്സ്യം മഗ്‌നീഷ്യം സിലിക്കേറ്റാണ്‌ ആസ്ബെസ്‌റ്റോസ്‌.

■ ജീവികളുടെ എല്ലുകളില്‍ കാണപ്പെടുന്ന കാത്സ്യം സംയുക്തമാണ്‌ കാത്സ്യം ഫോസ്ഫേറ്റ്‌.

■ ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡാണ്‌ ഡ്രൈ ഐസ്‌.

■ പരീക്ഷണശാലകളില്‍ ജൈവസാമ്പിളും മൃതശരീരവും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്നത്‌ ഫോമാല്‍ഡിഹൈഡ്‌.

■ ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ഹൈഡ്രജന്‍ സൾഫൈഡ്‌.

■ ഹരിതഗൃഹ പ്രഭാവത്തിനു പ്രധാന കാരണമായ വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌.

■ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ കറന്‍സി നോട്ടുകളില്‍ പുരട്ടുന്ന രാസവസ്തുവാണ്‌ ഫിനോല്‍ഫ്തലിന്‍.

അയിരുകളും മൂലകങ്ങളും

■ ബോക്സൈറ്റ് - അലൂമിനിയം
■ ഹേമറ്റൈറ്റ്, മാഗ്നെറ്റൈറ്റ്‌ - ഇരുമ്പ്‌
■ റൂടൈല്‍ - ടൈറ്റാനിയം
■ പെന്‍റ്ലാന്‍സൈറ്റ്‌‌ - നിക്കല്‍
■ ഇല്‍മനൈറ്റ്‌ - ടൈറ്റാനിയം
■ മോണോസൈറ്റ്‌ -.തോറിയം
■ ചാല്‍ക്കോപൈറിറ്റ്‌ - ചെമ്പ്
■ ഗാലിന - ലെഡ്
■ സ്മിത്ത് സോണൈറ്റ് - സിങ്ക്
■ കലാമൈന്‍ - സിങ്ക്
■ പോളിക്സീന്‍ - പ്ലാറ്റിനം
■ സിന്നബാര്‍ - മെർക്കുറി (രസം)
■ ആർഗനൈറ്റ്, പ്രൗസ്റ്റെറ്റ് - വെള്ളി
■ കാസിറ്റെറൈറ്റ്‌ - ടിന്‍
■ വുൾഫെനൈറ്റ്‌, പവലൈറ്റ്‌ - മോളിബഡിനം
■ പാട്രോനൈറ്റ്‌ - വനേഡിയം
■ സ്പെറിലൈറ്റ്‌ - പ്ലാറ്റിനം
■ പിച്ച്ബ്ലെന്‍ഡ്‌ - യുറേനിയം
■ സ്റ്റിബ്‌നെറ്റ്‌ - ആന്റിമണി
■ ആംഭിബോൾ - സോഡിയം
■ ഹോൺ സിൽവർ - ക്ലോറിൻ

പി.എച്ച്‌. സ്കെയില്‍

■ പൊട്ടൻഷ്യൽ ഹൈഡ്രജൻ എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്‌.
■ ഡാനിഷ്‌ ശാസ്ത്രജ്ഞനായ സോറെന്‍ സോറെൻസണാണ് 1909-ൽ പി.എച്ച് മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്‌.
■ 0 മുതല്‍ 14 വരെയാണ്‌ ഒരു ലായനിയുടെ പി.എച്ച്‌.മൂല്യം നിര്‍ണയിക്കുക.
■ പി.എച്ച്‌. മൂല്യം 7-നു താഴെയുള്ള ലായനികൾ അമ്ലസ്വഭാവമുള്ളവയാണ്‌ (Acids).
■ 7-നു മുകളില്‍ പി.എച്ച്‌. മൂല്യമുള്ളവയാണ്‌ ക്ഷാരഗുണമുള്ളവ (Bases).
■ ശുദ്ധജലത്തിന്റെ പി.എച്ച്‌. മൂല്യം 7 ആണ്‌.
■ ശുദ്ധജലം അമ്ല-ക്ഷാരഗുണങ്ങൾ പ്രകടിപ്പിക്കുന്നില്ല.
■ പി.എച്ച്‌. മൂല്യം നിര്‍ണയിക്കുക, ആസിഡ്‌ ബേസ്‌ ഇന്‍ഡിക്കേറ്റേഴ്‌സ്‌, പി.എച്ച്‌. മീറ്റര്‍ എന്നിവ ഉപയോഗിച്ചാണ്‌.
■ രക്തത്തിന്റെ പി.എച്ച്‌. മൂല്യം 7.40 ആണ്‌. ഇതുകൊണ്ടുതന്നെ നേരിയ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്നതാണ്‌ രക്തം.
■ ഉമിനീരിന്റെ പി.എച്ച്‌. മൂല്യം 6.5നും 7.40നും മധ്യേയാണ്‌.
■ ആമാശയരസങ്ങളുടെ പി.എച്ച്‌. മൂല്യം ഏതാണ്ട്‌ 2 ആണ്‌. നാരങ്ങാവെള്ളം - 2.4, വിനാഗിരി - 2.9, ഓറഞ്ച്‌ ജ്യൂസ്‌ - 3.5, ബിയര്‍ - 4.5, കാപ്പി - 5, ചായ - 5.5 എന്നിങ്ങനെയാണ്‌. മറ്റു ചില പി.എച്ച്‌. മുല്യങ്ങൾ.
■ പാലിന്റെ പി.എച്ച്‌. മുല്യം 6.5 ആണ്‌.
■ കടല്‍വെള്ളത്തിന്റെ പി.എച്ച്‌. മുല്യം 8.0 ആണ്‌.
■ അമ്ലമഴയുടെ (Acid Rain) പി.എച്ച്‌. 5.6-ല്‍ കുറവായിരിക്കും.
■ കാര്‍ഷികവൃത്തിക്ക്‌ ഏറ്റവും യോജിച്ച തരത്തിലുള്ളത്‌ 6.3നും 6.8നും മധ്യേ പി.എച്ച്‌. മൂല്യമുള്ള മണ്ണാണ്‌.
■ നെല്ലിന്‌ ഏറ്റവും യോജിച്ചത്‌ 5നും 6.5നും മധ്യേ പി.എച്ച്‌. മൂല്യമുള്ള മണ്ണാണ്‌.

അപരനാമങ്ങള്‍

■ ലോഹങ്ങളുടെ രാജാവ്‌ - സ്വര്‍ണം
■ വെളുത്ത സ്വര്‍ണം - പ്ലാറ്റിനം
■ ക്വിക്ക്‌ സില്‍വര്‍ - മെര്‍ക്കുറി
■ രാസസൂര്യന്‍ - മഗ്നീഷ്യം
■ ബ്ലു വിട്രിയോൾ/തുരിശ്‌ - കോപ്പര്‍ സൾഫേറ്റ്‌
■ ഗ്രീന്‍ വിട്രിയോൾ - ഫെറസ്‌ സൾഫേറ്റ്‌
■ വൈറ്റ് വിട്രിയോൾ - സിങ്ക്‌ സൾഫേറ്റ്‌
■ ഫിലോസഫേഴ്സ് വൂൾ - സിങ്ക് ഓക്‌സൈഡ്
■ എപ്സം സാൾട്ട്  - മഗ്നീഷ്യം സൾഫേറ്റ്
■ ടാൽക് - മഗ്നീഷ്യം സിലിക്കേറ്റ്
■ സ്മെല്ലിങ് സാൾട്ട്  - അമോണിയം കാർബണേറ്റ്
■ ചിലി സാൾട്ട് പീറ്റർ - സോഡിയം നൈട്രേറ്റ്‌
■ നൈറ്റർ - പൊട്ടാസ്യം നൈട്രേറ്റ്‌
■ സ്ലെക്കഡ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ ക്വിക്ക് ലൈം - കാല്‍സ്യം ഓക്സൈഡ്‌

ലോഹസങ്കരങ്ങള്‍ (Alloys)

രണ്ടോ അതിലധികമോ ഘടകമൂലകങ്ങൾ ചേര്‍ന്നതും, അതിലൊന്നെങ്കിലും ലോഹവുമായ പദാര്‍ത്ഥമാണ്‌ ലോഹസങ്കരം. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പാണ്‌. ലോഹസങ്കരം ഓടാണ്‌. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലോഹം അലുമിനിയമാണ്‌. ലോകത്ത്‌ ഏറുവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ലോഹം ഇരുമ്പാണ്‌.

ലോഹസങ്കരങ്ങള്‍ - ഘടകമൂലകങ്ങൾ - ഉപയോഗങ്ങൾ

■ ഓട്‌ (Bronze) - കോപ്പര്‍, ടിന്‍ - പാത്രം, പ്രതിമ
■ പിച്ചള (Brass) - കോപ്പര്‍, സിങ്ക്‌ - പാത്രം, സംഗീതോപകരണം
■ ഡ്യൂറാലുമിന്‍ - കോപ്പര്‍, അലുമിനിയം, മെഗ്നീഷ്യം, മാംഗനീസ്‌ - വിമാനഭാഗങ്ങൾ നിര്‍മിക്കുവാന്‍
■ ടൈപ്പ്‌ മെറ്റല്‍ - കോപ്പര്‍, ടിന്‍, ലെഡ്‌, ആന്‍റിമണി - ടൈപ്പു നിര്‍മാണത്തിന്‌
■ സ്റ്റെർലിംഗ് സിൽവർ - കോപ്പര്‍, സില്‍വര്‍ - വെള്ളിനാണയങ്ങൾ
■ നാണയ സില്‍വര്‍ - കോപ്പര്‍, നിക്കല്‍ - നാണയങ്ങൾ നിര്‍മിക്കുവാൻ
■ കോണ്‍സ്റ്റന്‍റന്‍ - കോപ്പര്‍, നിക്കല്‍ - വൈദ്യുത ഉപകരണൾ
■ ഗണ്‍മെറ്റല്‍ - കോപ്പര്‍, സിങ്ക്‌, ടിന്‍ - തോക്കിന്റെ ബാരൽ നിർമിക്കുവാൻ
■ നിക്കല്‍ സില്‍വര്‍ - കോപ്പർ, നിക്കല്‍ സിങ്ക് - വെള്ളിപാത്രം
■ അല്‍നിക്കോ - അലൂമിനിയം, നിക്കൽ, കോബാൾട്ട്, ഇരുമ്പ് - കാന്തം നിർമിക്കുവാൻ
■ മഗ്നേലിയം - അലൂമിനിയം, മഗ്നീഷ്യം - ട്രോളർ, സ്റ്റീമർ ബാഹ്യഭാഗം
■ സിലുമിന്‍ - സിലിക്കൺ, അലൂമിനിയം - എഞ്ചിന്റെ ഭാഗം
■ ഫ്യൂസ് വയർ - ടിന്‍, ലെഡ് - ഫ്യൂസ് വയർ
■ സോൾഡറിങ്‌ വയര്‍ - ടിന്‍, ലെഡ് - സോൾഡറിങ്ങിനു വേണ്ടി
■ നിക്രോം - നിക്കൽ, ഇരുമ്പ്, ക്രോമിയം - ഹീറ്റിങ് എലമെന്റ്
■ ഇന്‍വാര്‍ - ഇരുമ്പ്, നിക്കൽ - പെൻഡുലം
■ നിക്കല്‍സ്റ്റീല്‍ - നിക്കൽ, ഇരുമ്പ് - ക്രാങ്ക്, ഷാഫ്ട് നിർമാണം
■ ഫോസ്ഫർ ബ്രോൺസ് - കോപ്പർ, റ്റിം, ഫോസ്ഫറസ് - സ്പ്രിങ്ങുകൾ
■ അലൂമിനിയം ബ്രോൺസ് - കോപ്പർ, അലൂമിനിയം - പാത്രം, നാണയം

രാസനാമങ്ങള്‍

■ ഹൈപ്പോ - സോഡിയം തയോ സൾഫേറ്റ്‌
■ നവസാരം - അമോണിയം ക്ലോറൈഡ്‌
■ നീറ്റുകക്ക - കാത്സ്യം ഓക്സൈഡ്‌
■ മാര്‍ബിൾ/ ചുണ്ണാമ്പുകല്ല്‌ -കാത്സ്യം കാര്‍ബണേറ്റ്‌
■ കുമ്മായം - കാത്സ്യം ഹൈഡ്രോക്സൈഡ്‌
■ കറിയുപ്പ്‌ - സോഡിയം ക്ലോറൈഡ്‌
■ അപ്പക്കാരം /റൊട്ടിക്കാരം - സോഡിയം ബൈകാര്‍ബണേറ്റ്‌
■ അലക്കുകാരം - സോഡിയം കാര്‍ബണേറ്റ്‌
■ കാസ്റ്റിക്‌ പൊട്ടാഷ്‌ - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌
■ കാസ്റ്റിക്‌ സോഡ - സോഡിയം ഹൈഡ്രോക്സൈഡ്‌

0 Comments