ചലനം

ചലനം എന്നാൽ എന്ത്? (What is Motion?)

ചലനമില്ലാത്ത അവസ്ഥ നമുക്ക് സങ്കല്പിക്കാനാവില്ല. ബലവും ചലനവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾപോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വസ്തു ചലിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ബലമുണ്ടെന്ന് തീർച്ച. ചലിക്കുന്ന വസ്തുവിനെ നിശ്ചലമാക്കണമെങ്കിലോ? അവിടെയും ഒരു ബലം പ്രയോഗിക്കേണ്ടി വരും. പ്രകൃതിയിലെ ഏറ്റവും സാധാരണമായ പ്രതിഭാസമാണ് വസ്തുക്കളുടെ ചലനം. എല്ലാ ഭൗതികപ്രതിഭാസങ്ങളും ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചലനത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ നൽകിയത് ഗലീലിയോ, കെപ്ലർ, ന്യൂട്ടൺ എന്നീ ശാസ്ത്രജ്ഞരാണ്.

PSC ചോദ്യങ്ങൾ 

1. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം തുടർച്ചയായി മാറികൊണ്ടിരിക്കുകയാണെങ്കിൽ ആ വസ്തു ഏത് അവസ്ഥയിലായിരിക്കും - ചലനം (in motion)

2. ഒരു വസ്തുവിന്റെ സ്ഥാനം ചുറ്റുപാടുകളെ അപേക്ഷിച്ച് മാറാതിരിക്കുന്നുവെങ്കിൽ ആ വസ്തു ഏത് അവസ്ഥയിലായിരിക്കും - സ്ഥിരാവസ്ഥ (at rest)

3. സമയത്തിനനുസരിച്ചുള്ള സ്ഥാനമാറ്റമാണ് - ചലനം 

4. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം - സ്റ്റാറ്റിക്‌സ്

5. ഒരു വസ്തുവിന്റെ സ്ഥിരാവസ്ഥയോ ചലനാവസ്ഥയോ പ്രതിപാദിക്കാൻ ഏത് വസ്തുവിനെയാണോ അടിസ്ഥാനമാക്കിയെടുക്കുന്നത് ആ വസ്തുവിനെ എന്ത് പറയുന്നു - അവലംബകം (Frame of reference)

6. ചലനത്തെക്കുറിച്ചുള്ള പഠനം - ഡൈനാമിക്‌സ് 

7. ഭൂമിയുടെ ഭ്രമണം ഏതുതരം ചലനത്തിന് ഉദാഹരണം - ക്രമാവർത്തന ചലനം 

8. ചലന നിയമങ്ങളുടെ ഉപജ്ഞാതാവ് - ഐസക് ന്യൂട്ടൺ 

9. എത്രാമത്തെ ചലന നിയമം ജഡത്വത്തിന് വിശദീകരണം നൽകി - ഒന്നാം 

10. വൃത്തപാതയിലുള്ള ചലനം ഏത് പേരിൽ പ്രസിദ്ധമാണ് - വർത്തുള്ള ചലനം 

11. റോക്കറ്റിന്റെ ചലനം ഏത് ചലനനിയമത്തിന് ഉദാഹരണം - മൂന്നാം ചലന നിയമം 

12. ഒരു വസ്തു അതിന്റെ നിശ്ചലാവസ്ഥയോ വേഗതയോ നിലനിർത്താൻ ശ്രമിക്കുന്ന പ്രവണതയുടെ പേര് - ജഡത്വം 

13. വേഗത്തിന്റെ യൂണിറ്റ് എന്ത് - മീറ്റർ പെർ സെക്കന്റ് 

14. സ്ഥാനാന്തരത്തിന്റെ യൂണിറ്റ് എന്ത് - മീറ്റർ 

15. ജഡത്വ നിയമം ആവിഷ്‌കരിച്ചതാര് - ഗലീലിയോ

16. ചലനവുമായി ബന്ധപ്പെട്ട ബലം - യാന്ത്രിക ബലം (Mechanical Force)

17. ചലനം സംഭവിക്കുന്നത് - ബലം പ്രയോഗിക്കുന്ന ദിശയിൽ 

18. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുകയുള്ളൂ. കാരണം - ചലനം ആപേക്ഷികമാണ് 

19. ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകാത്ത അവസ്ഥ - നിശ്ചലാവസ്ഥ (സ്ഥിരാവസ്ഥ)

20. ഭൂമിയുടെ ചലനം നമുക്കനുഭവപ്പെടാത്തതിന് കാരണം - ശൂന്യതയിലൂടെ സമവേഗതയിൽ കറങ്ങുന്നതുകൊണ്ട് 

21. കസേരയിൽ ഇരുന്നുകൊണ്ട് തന്നെ ആ കസേരയെ തള്ളി നീക്കാൻ ശ്രമിച്ചാൽ കസേര ചലിക്കാത്തതിനു കാരണം - ആന്തരിക ബലങ്ങൾക്ക് വസ്തുവിനെ ചലിപ്പിക്കാൻ കഴിയില്ല 

22. വസ്തുവിന്റെ ചലനാവസ്ഥയ്‌ക്കോ നിശ്ചലാവസ്ഥയ്‌ക്കോ മാറ്റം വരുത്താത്ത ബലം - സന്തുലിത ബലം (Balanced Force)

23. ചലനം ഉളവാക്കാൻ സാധിക്കുന്ന ബലം - അസന്തുലിത ബലം (Unbalanced External Force)

24. ഒരു സ്ഥാനത്തുനിന്ന് വസ്തു പൂർണമായും മറ്റൊരു സ്ഥാനത്തേക്ക് മാറുന്നുവെങ്കിൽ അത്തരം ചലനത്തെ പറയുന്നത് - സ്ഥാനാന്തര ചലനം (Translatory Motion)

Post a Comment

Previous Post Next Post