ആക്കം

ആക്കം എന്നാൽ എന്ത്? (What is Momentum?)

ചലിച്ചുകൊണ്ടിരിക്കുന്ന വസ്‌തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്ക് ഉളവാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു. ഈ സവിശേഷ ഗുണമാണ് ആക്കം. ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് ആക്കം. ആക്കം ഒരു സദിശ അളവാണ്. ആക്ക വ്യത്യാസത്തിന്റെ നിരക്ക് കൂടുന്നതിനനുസരിച്ച് പ്രയോഗിക്കേണ്ട ബലവും കൂടുന്നു. ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലായിരിക്കും. ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുക്കുന്ന സമയത്തിന് വിപരീതാനുപത്തിലായിരിക്കും.

പിണ്ഡം (മാസ്) 'm' ഉം, പ്രവേഗം (velocity) 'v' ഉം ആയാൽ 

ആക്കം = മാസ്‌ x പ്രവേഗം 

P = mv 

ആക്കത്തിന്റെ യൂണിറ്റ് = kgm/s 

u പ്രവേഗത്തോടെ ചലിക്കുന്ന m മാസുള്ള ഒരു വസ്തുവിൽ t സമയത്തേക്ക് F ബലം പ്രയോഗിച്ചാൽ വസ്തുവിന്റെ പ്രവേഗം v ആയി മാറുന്നുവെങ്കിൽ ആക്കവ്യത്യാസ നിരക്ക് (Rate of change of momentum) = ആക്കവ്യത്യാസം/സമയം = m (v - u)/t 

ആക്കവ്യത്യാസ നിരക്കിലെ നെഗറ്റിവ് ചിഹ്നം സൂചിപ്പിക്കുന്നത് ബലം പ്രയോഗിച്ചിരിക്കുന്നത് ചലനത്തിന്റെ എതിർദിശയിലാണ്.

ആക്ക സംരക്ഷണ നിയമം:

ഒരു ബാഹ്യബലമില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ആക്കസംരക്ഷണ നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ - റോക്കറ്റ് വിക്ഷേപണത്തിൽ, ജെറ്റ് എഞ്ചിൻ, പിസ്‌റ്റോൾ ഉപയോഗിക്കുമ്പോൾ.

ആക്ക സംരക്ഷണ നിയമം, m1v1 + m2v2 = m1u1 + m2u2

PSC ചോദ്യങ്ങൾ 

1. നിശ്ചലാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏതു വസ്തുവിന്റെയും ആക്കം - പൂജ്യം 

2. ബലത്തിന്റെ യൂണിറ്റ് - ന്യൂട്ടൺ 

3. SI യൂണിറ്റിൽ, 1kg മാസുള്ള ഒരു വസ്തുവിൽ 1ms-2 ത്വരണം സൃഷ്ടിച്ചാൽ ആവശ്യമായ ബലം അറിയപ്പെടുന്നത് - ഒരു യൂണിറ്റ് ബലം (ന്യൂട്ടൺ) (1N = 1 kg ms-2)

4. ഐസിനു മുകളിൽ നിന്ന് വണ്ടി തള്ളിയാൽ നീങ്ങാത്തതിനു കാരണം - ഐസിൽ നിന്ന് പ്രതിപ്രവർത്തനം ലഭിക്കാത്തതുകൊണ്ട് 

5. രണ്ട് വസ്തുക്കൾ തമ്മിൽ ബലം അനുഭവപ്പെടുമ്പോൾ അവയിൽ ഒരു ബലത്തിനു (പ്രവർത്തനത്തിന്) വിപരീതമായ ദിശയിൽ രണ്ടാമത്തെ വസ്തുവിൽ ഉളവാകുന്ന ബലം - പ്രതിപ്രവർത്തനം.

Post a Comment

Previous Post Next Post