പ്രകാശം

പ്രകാശം (Light)
■ പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ്

■ പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് - ഐസക് ന്യൂട്ടൺ

■ പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത്‌ - ക്രിസ്ത്യന്‍ ഹൈജ൯സ്‌

■ പ്രകാശവേഗത ഏറ്റവും കൂടുതല്‍ ശൂന്യതയിലാണെന്ന്‌ കണ്ടെത്തിയത്‌ - ലിയോണ്‍ ഫുക്കാൾട്ട്

■ പ്രകാശത്തെക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍സ്‌ കണ്ടെത്തിയത്‌ - ഇ.സി.ജി. സുദര്‍ശന്‍

■ സോപ്പുകുമിളയില്‍ നിറങ്ങൾ രൂപപ്പെടുന്നത്‌ ഇന്‍റര്‍ഫെറന്‍സ്‌ പ്രതിഭാസം മൂലമാണ്‌.

■ നിഴലുകൾ ക്രമരഹിതമായി കാണുന്നത്‌ ഡിഫ്രാക്ഷന്‍ മൂലമാണ്‌.

■ ശൂന്യതയില്‍ പ്രകാശവേഗത സെക്കന്‍റില്‍ ഏതാണ്ട് മൂന്നു ലക്ഷം കി. മീ.

■ പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തില്‍ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോൺ ഉല്‍സര്‍ജിക്കുന്ന പ്രതിഭാസമാണ് ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം.

■ ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ആവിഷ്കരിച്ചത് - ഹെൻട്രിച്ച് ഹെർട്ട്സ്‌  ‌

■ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് - മാക്സ് പ്ലാങ്ക്

■ ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് - ആൽബർട്ട് ഐന്‍സ്റ്റീന്‍.

■ പ്രാഥമിക വര്‍ണങ്ങൾ പച്ച, നീല, ചുമപ്പ്‌ എന്നിവയാണ്‌.

■ പ്രാഥമിക ചായക്കൂട്ടുകൾ മഞ്ഞ, മജന്ത, സിയാന്‍ എന്നിവ.

■ ചുമപ്പും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - മഞ്ഞ.

■ നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - സിയാന്‍.

■ നീലയും ചുമപ്പും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - മജന്ത.

■ പ്രാഥമികവര്‍ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - വെളുപ്പ്‌.

■ കണ്ണിനു ഏറ്റവും സുഖകരമായ നിറം - മഞ്ഞ.

■ സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന നിറം - മഞ്ഞ.

■ സമന്വിതപ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി പിരിയുന്ന പ്രതിഭാസം - പ്രകീര്‍ണനം.

■ നക്ഷത്രങ്ങളുടെ നിറം അവയുടെ താപനിലയെ സൂചിപ്പിക്കുന്നു.

■ ഘടകവര്‍ണങ്ങൾ കൂടിച്ചേര്‍ന്നാല്‍ സമന്വിത പ്രകാശം ലഭിക്കുമെന്ന്‌ കണ്ടെത്തിയത്‌ - ഐസക്‌ ന്യൂട്ടണ്‍.

■ മഴവില്ല്‌ ഉണ്ടാകുന്നത്‌ പ്രകീര്‍ണനം മൂലമാണ്‌.

■ മഴവില്ലില്‍ ഏറ്റവും മുകളില്‍ കാണപ്പെടുന്നത് ചുമപ്പ്‌. മഴവില്ലില്‍ ഏറ്റവും താഴെ കാണുന്ന വര്‍ണം വയലറ്റ്‌.

■ മഴവില്ലില്‍ ചുമപ്പ്‌ കാണുന്ന കോണ്‍ - 42.8 ഡിഗ്രി.

■ മഴവില്ലില്‍ വയലറ്റ്‌ കാണുന്ന കോണ്‍ - 40.8 ഡിഗ്രി.

■ മഴവില്ലിന്റെ ആകൃതി - അര്‍ദ്ധവൃത്തം.

■ ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം കണ്ണില്‍ തന്നെ തങ്ങിനില്‍ക്കുന്ന പ്രതിഭാസമാണ്‌ പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷന്‍.

■ പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷനില്‍ ദശ്യാനുഭൂതി കണ്ണിൽതന്നെ തങ്ങിനില്‍ക്കുന്നത്‌ 1/16 സെക്കന്‍റ് സമയമാണ്‌.

■ എല്ലാ നിറത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം വെളുപ്പായിരിക്കും.

■ എല്ലാ നിറത്തെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം കറുപ്പായിരിക്കും.

■ ചുവന്ന വസ്തു നീല ഗ്ലാസിലൂടെ കറുപ്പ്‌ നിറത്തില്‍ കാണപ്പെടും.

■ അന്തരീക്ഷവായുവിലെ പൊടിപടലത്തില്‍ തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം.

■ ആകാശം നീലനിറത്തില്‍ കാണുന്നത പ്രകാശത്തിന്റെ വിസരണംമൂലം.

■ ആകാശത്തിന്റെ നീലനിറം, കടലിന്റെ നീലനിറം ഇവ വിശദീകരിച്ചത്‌ - സി.വി. രാമന്‍.

■ പ്രകാശതീവ്രതയുടെ (Luminous Intensity) യുണിറ്റ്‌ - കാൻഡല.

■ സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത്‌ ഇന്‍ഫ്രാറെഡ്‌.

■ വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്‌ ഇന്‍ഫ്രാറെഡ്‌.

■ നെയ്യിലെ മായം തിരിച്ചറിയുവാന്‍ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ്‌ കിരണം.

■ കള്ളനോട്ടു തിരിച്ചറിയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കിരണം - അൾട്രാവയലറ്റ്‌.

■ സൂര്യാഘാതം (Sun burn) ഉണ്ടാകുന്നതിനു കാരണം അൾട്രാവയലറ്റ്‌ കിരണം.

■ കണ്ണിന്‌ തിരിച്ചറിയുവാന്‍ കഴിയുന്ന നിറങ്ങളുടെ എണ്ണം - ഒരു കോടിയില്‍ കൂടുതല്‍.

■ ചുമപ്പ്‌, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥ - വര്‍ണാന്ധത (Colour blindness). 'ഡാൾട്ടനിസം' എന്നറിയപ്പെടുന്ന രോഗവും വര്‍ണാന്ധതയാണ്‌.

■ അന്തരീക്ഷവായു ഇല്ലെങ്കില്‍ ആകാശത്തിന്റെ നിറം കറുപ്പായിരിക്കും.

■ 'ഞാൻ പ്രകാശത്തെ വഹിക്കുന്നു'(I carry light) എന്നര്‍ത്ഥം വരുന്ന മൂലകം - ഫോസ്‌ഫറസ്.

■ ദൈവം പ്രകാശത്തെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുന്നു (God separating light from darkness) എന്നത് മൈക്കലാഞ്ചലോയുടെ പെയിന്‍റിങ്ങാണ്‌.

■ വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം - ദൃശ്യപ്രകാശം.

■ ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം - 400-700 നാനോമീറ്ററാണ്‌.

■ സൂര്യനില്‍ നിന്നുമുള്ള അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്‌ - ഓസോണ്‍ പാളി.

■ ഓസോണിന്റെ നിറം - ഇളം നീല.

■ ഒപ്റ്റിക്കൽ  ഫൈബറുകൾ പ്രകാശത്തിന്റെ ഏതു സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു - പൂര്‍ണാന്തരിക പ്രതിഫലനം (Total Internal Reflection)

■ പൂര്‍ണ ആന്തരിക പ്രതിഫലനമാണ്‌ വജൂത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശ പ്രതിഭാസം.

■ മരുഭൂമികളില്‍ അനുഭവപ്പെടുന്ന മരീചിക പ്രകാശത്തിന്റെ അപവര്‍ത്തനം (Refraction) മൂലമാണ്‌.

■ വൈദ്യുതകാന്തികസിദ്ധാന്തം ആവിഷ്കരിച്ചത്‌ - മാക്സ്‌വെല്‍.

ഫിലമെന്‍റ് ലാമ്പ്‌

■ ഫിലമെന്‍റ്ലാമ്പ്‌ നിര്‍മിച്ചത് - എഡിസണ്‍
■ ഫിലമെന്‍റ് ലാമ്പില്‍ നിറയ്ക്കുന്ന വാതകം - ആര്‍ഗോണ്‍
■ ആര്‍ഗോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം - അലസന്‍
■ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റണ്‍.
■ വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം - ടങ്സ്റ്റണ്‍.
■ ഫിലമെന്‍റ്ലാമ്പിന്റെ ആയുസ്സ്‌ - 1000മണിക്കൂര്‍.

Post a Comment

Previous Post Next Post