ജ്യോതിശാസ്ത്രം

ജ്യോതിശാസ്ത്രം (Astronomy)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്ന വേഗത എത്രയാണ്‌? - 1600 കി.മീറ്ററില്‍ കൂടുതല്‍ (ഒരു മിനിറ്റില്‍)

2. ഭൂമദ്ധ്യരേഖാപ്രദേശത്ത്‌ സൂര്യന്‍ എത്രനേരം ലംബദിശയില്‍ കാണുന്നു? - വര്‍ഷത്തില്‍ രണ്ട്‌ തവണ

3. സൂര്യനില്‍ ഏറ്റവും അധികം കാണുന്ന വാതകം: - ഹൈഡ്രജന്‍

4. സ്വന്തം ഭ്രമണപഥത്തില്‍ ഒരുതവണ ചുറ്റിത്തിരിയുന്നതിന്‌ ചന്ദ്രന്‌ ആവശ്യമായി വരുന്ന സമയമെത്ര? - 28 ദിവസം

5. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്‌? - ശനി

6. എന്താണ്‌ 'കോമറ്റുകള്‍' (ധൂമകേതുക്കള്‍)? - ഖഗോളീയ വസ്തുക്കള്‍

7. മനുഷ്യര്‍ക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാന്‍ കഴിയുന്ന ഗ്രഹങ്ങളേതെല്ലാം? - ചൊവ്വ, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി

8. ഭൂമി സ്വന്തം പ്രദക്ഷിണപഥത്തില്‍ ഏത്‌ ദിശയിലാണ്‌ കറങ്ങുന്നത്‌? - പടിഞ്ഞാറ്‌ നിന്നും കിഴക്കോട്ട്

9. ഏത്‌ ഗ്രഹത്തിലാണ്‌ സൂര്യോദയം പടിഞ്ഞാറും അസ്തമയം കിഴക്കുമായി കാണുന്നത്‌? - ശുക്രനില്‍

10. സുര്യന്റെ പ്രകാശവും ഊർജ്ജവും ഭൂമിയിലെത്തുന്നത്‌ എങ്ങനെയാണ്‌? - സൗരവികിരണങ്ങളിലൂടെ

11. ഇന്ത്യയിലെ ആര്‍വിയിലുള്ള ആദൃത്തെ സാറ്റലൈറ്റ്‌ മൊബൈൽ കമ്മ്യൂണിക്കേഷന്‍ ലാന്‍ഡ്‌-എര്‍ത്ത്‌ സ്‌റ്റേഷന്‍ ഏതാണ്‌? - വിക്രം ഇമ്മര്‍സാറ്റ്‌

12. ചന്ദ്രോപരിതലത്തില്‍ നിന്നും കണ്ടെടുത്ത മൂലകം ഏത്‌? - ടൈറ്റാനിയം

13. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രമേത്‌? - റെഡ്‌ ജിയന്‍സ്‌

14. സൂര്യനുള്‍പ്പെടെയുള്ള താരാപഥത്തില്‍ ഭൂമിയോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന നക്ഷത്രമേത്‌? - പ്രോക്സിമ സെഞ്ച്വറി

15. നക്ഷത്രങ്ങളുടെ ഭ്രമണത്തില്‍ ഏറ്റവും അധികം ഗുരുത്വം അനുഭവപ്പെടുന്ന അവസ്ഥയ്ക്ക്‌ പറയുന്ന പേരെന്ത്‌? - ബ്ലാക്ക്‌ ഹോള്‍ സ്‌റ്റേജ്‌

16. 'ബ്ലാക്ക്‌ ഹോളിനെ' അദൃശ്യമാക്കുന്ന ഘടകം: - അതിശക്തമായ ഭൂഗുരുത്വം

17. ജ്യോതിശ്ശാസ്ത്ര പഠനത്തിന്‌ അവശ്യം വേണ്ടി ടെലിസ്‌ക്കോപ്പ് കണ്ടുപിടിച്ചതാര്‌? - ഗലീലിയോ

18. നെപ്ട്യൂൺ, പ്ലൂട്ടോ ഇവയുടെ സഞ്ചാരപഥം കണ്ടെത്തിയതെന്ന്‌ - ജനുവരി 23, 1979 മുതല്‍ 1999 മാര്‍ച്ച്‌ 15 വരെ

19. ഭൂമിയുടെ യഥാര്‍ത്ഥ ആകൃതി എന്ത്‌? - ഒബ്ലേറ്റ്‌ സ്ഫിറോയ്ഡ്

20. ഒബ്ലേറ്റ്‌ സ്ഫിറോയ്ഡ്‌ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്ത്‌? - ധ്രുവങ്ങളില്‍ പരന്നും അരിക്‌ ഉന്തിയതുമായ രൂപം

21. “ഒരു മനുഷ്യന്റെ ചെറിയൊരു കാല്‍വയ്പ്പ്‌ മനുഷ്യ സമൂഹത്തിന്റെ ഐതിഹാസികമായ വിജയക്കുതിപ്പാണ്‌". ആരുടെ വാക്കുകളാണിത്‌" - നീല്‍ ആംസ്ട്രോങ്ങിന്റെ (ചന്ദ്രനില്‍ കാലുകുത്തുന്നതിന്‌ മുമ്പുള്ള വാക്കുകള്‍)

22. ചന്ദ്രനിലെ നിശ്ശബ്ദതയെക്കുറിച്ച്‌ നീർ ആംസ്ട്രോങ്ങിന്റെ അഭിപ്രായമെന്ത്‌? - ഗംഭീരമായ ശൂന്യത

23. “എങ്ങനെയായാലും ഇത്‌ ചലിക്കുകയാണ്‌ ' എന്ന്‌ ഭൂമിയെക്കുറിച്ച്‌ പറഞ്ഞ പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനാര്‌? - ഗലീലിയോ

24. സൂര്യനുചുറ്റും ഒരു തവണ ഭ്രമണം ചെയ്യുന്നതിനായി ബുധന്‌ ആവശ്യമായിവരുന്ന സമയം: - 88 ദിവസം

25. എത്ര ദിവസം കൊണ്ടാണ്‌ വ്യാഴം സൂര്യന്‌ ചുറ്റും ഒരിക്കല്‍ ഭ്രമണം ചെയ്യുന്നത്‌? - 4333 ദിവസം

26. സൂര്യനുചുറ്റും ഒരുവട്ടം ഭ്രമണം പൂര്‍ത്തിയാക്കുന്നതിനായി ശനി എത്ര വര്‍ഷമെടുക്കുന്നു? - 30 വര്‍ഷം

27. എത്ര വര്‍ഷം കൊണ്ടാണ്‌ പ്ലൂട്ടോ ഒരുവട്ടം സൂര്യനെ ചുറ്റിക്കറങ്ങുന്നത്‌? - 247 വര്‍ഷം

28. ശൂന്യാകാശത്തെ അകലം കണക്കാക്കാനുപയോഗിക്കുന്ന അളവു കോലേത്‌? - പ്രകാശവര്‍ഷം

29. പ്രകാശം ഒരുകൊല്ലം സഞ്ചരിക്കുന്ന ദൂരത്തെ കുറിക്കുവാനുപയോഗിക്കുന്ന പദമേത്‌? - പ്രകാശവര്‍ഷം

30. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന ചെറിയ ഗ്രഹങ്ങള്‍ക്ക്‌ പറയുന്ന പേരെന്ത്‌ - അസ്റ്ററോയ്ഡുകള്‍

31. സമകേന്ദ്രീയ പഥങ്ങളിലൂടെ സഞ്ചരിക്കുന്ന ആകാശവസ്തുക്കള്‍ ഏത്‌? - ധൂമകേതുക്കള്‍

32. ധൂമകേതുക്കള്‍ സൂര്യനെ വലംവയ്ക്കുന്ന സഞ്ചാരപഥത്തിന്‌ പറയുന്ന പേരെന്ത്‌? - ഇലിപ്റ്റിക്കല്‍ ഓര്‍ബിറ്റ്‌

33. ഹാലിയുടെ ധുമകേതു എത്രവര്‍ഷം കൂടുമ്പോഴാണ്‌ പ്രതൃക്ഷപ്പെടുന്നത്‌? - 77 വര്‍ഷം

34. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന്‌ വിശ്വസിച്ചിരുന്ന ജ്യോതിശാസ്ത്രജ്ഞനാര്? - ടോളമി

35. ഭൂമി സൂര്യനെ വലംവയ്ക്കുന്നുവെന്ന്‌ ആദ്യം പറഞ്ഞ ജ്യോതിശാസ്ത്രജ്ഞനാര്? - കോപ്പര്‍നിക്കസ്‌

36. സൂര്യനില്‍ എത്ര ശതമാനം ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു? - 71%

37. സൂര്യനിലെ ഹീലിയത്തിന്റെ അളവേത്ര? - 26.5%

38. പകല്‍സമയം നക്ഷത്രങ്ങളെ കാണാന്‍ കഴിയാത്തതെന്തുകൊണ്ട്‌? - സൗരവികിരണം അന്തരിക്ഷത്തിലാകമാനം വ്യാപിച്ചിരിക്കുന്നതിനാല്‍

39. സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള ഗ്രഹമേത്‌? - ബുധന്‍

40. ചൊവ്വയ്ക്ക്‌ എത്ര ഉപഗ്രഹങ്ങളുണ്ട്‌? - രണ്ട്‌

41. ഏതെല്ലാമാണ്‌ ചൊവ്വയുടെ ഉപഗ്രഹങ്ങള്‍? - ഫോബോസ്‌, ഡുമോസ്‌)

42. വ്യാഴത്തിന്‌ എത്ര ഉപഗ്രഹങ്ങളുണ്ട്‌? - 19

43. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമേത്? - ഗാനിമിഡെ

44. ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമിഡെ ഏത്‌ ഗ്രഹത്തിന്റേതാണ്‌? - വ്യാഴത്തിന്റെ

45. ഭൂമിയെക്കാള്‍ എത്ര മടങ്ങ്‌ വലുതാണ്‌ വ്യാഴം? - പതിനൊന്ന്‌ മടങ്ങ്‌

46. ശനിയ്ക്ക്‌ എത്ര ഉപഗ്രഹങ്ങളുണ്ട്‌ - 18

47. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമേത്‌? - ടൈറ്റന്‍

48. യുറാനസ്‌ കണ്ടുപിടിച്ചതെന്ന്‌? - 1781-ല്‍

49. എത്ര ഉപഗ്രഹങ്ങള്‍ യുറാനസ്സിനുണ്ട്‌? - 18

50. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമേത് - ബുധൻ

51. സൗരയൂഥത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമേത്? - വീനസ്

52. സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹമേത് - നെപ്ട്യൂൺ

53. പ്ലൂട്ടോയ്ക്ക്‌ എത്ര ഉപഗ്രഹങ്ങളുണ്ട്? - അഞ്ച്

 54. പ്ലൂട്ടോയുടെ ഉപഗ്രഹത്തിന്റെ പേരെന്ത്‌ - ചാറോൺ, നിക്സ്, ഹൈഡ്ര, കെർബെറോസ്, സ്റ്റൈസ്

55. ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമേത്‌? - ചന്ദ്രൻ

56. ബാഹ്യാകാശത്ത്‌ ഭൂമിയുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് - ചന്ദ്രൻ

57. ഭൂമിയില്‍ നിന്നും ചന്ദ്രോപരിതലത്തിന്റെ എത്ര ശതമാനം ഭാഗം നമുക്ക്‌ കാണാന്‍ കഴിയും - 59%

58. ചന്ദ്രപ്രകാശം ഭൂമിയില്‍ എത്തുന്നതിന്‌ എടുക്കുന്ന സമയമെത്ര? - ഏകദേശം 1.3 സെക്കന്റ്‌

59. സൂര്യപ്രകാശം ഭൂമിയിലെത്തുന്നതിന്‌ എത്ര സമയം വേണ്ടിവരുന്നു - ഏകദേശം 8 മിനിറ്റ്

60. ഭൂമിയെ ഒരു പ്രാവിശ്യം ഭ്രമണം ചെയ്യുന്നതിന്‌ ചന്ദ്രന്‌ ആവശ്യമായ സമയമെത്ര? - 27 ദിവസം, 7 മണിക്കൂര്‍, 43 മിനിറ്റ്‌, 11.47 സെക്കന്റ്‌

61. സമയം അളക്കുന്ന ശാസ്ത്രത്തിന്റെ പേര്‌: - ക്രോണോമെട്രി

62. ഏറ്റവും കൃത്യമായി സമയം അളക്കുന്ന ഉപകരണം: - ക്രോണോ മീറ്റര്‍

63. അരണ്ട പ്രകാശത്തിലോ ക്രമരഹിത ഇരുട്ടിലോ പൊടിപടലങ്ങളും വായുവും ചേര്‍ന്നുണ്ടാകുന്ന ദൃശ്യത്തിന്‌ പറയുന്ന പേരെന്ത്‌? - നെബുല 

64. നെബുലര്‍ വസ്തുക്കള്‍കൊണ്ട്‌ സൗരയൂഥം നിര്‍മ്മിക്കപ്പെട്ടു എന്ന്‌ വിശ്വസിക്കുന്ന സിദ്ധാന്തത്തെ എന്തുപറയുന്നു? - നെബുലാര്‍ ഹൈപ്പോതിസിസ്‌

65. ഏത്‌ നക്ഷത്രപഥത്തെയാണ്‌ “മില്‍ക്കി വേ"യെന്ന്‌ പറയുന്നത്‌? - അന്‍ഡ്രോമേഡാ ഗ്യാലക്സി

66. അന്‍ഡ്രോമേഡ ഗ്യാലക്സി എത്ര ദൂരത്ത്‌ നിന്നാല്‍ കാണാം - ഏകദേശം 200,000 പ്രകാശവര്‍ഷങ്ങള്‍ക്ക്‌ അകലെ

67. ചന്ദ്രന്‍, അതിന്റെ സ്വഭാവം, ചന്ദ്രന്റെ ഉത്ഭവം, ചന്ദ്രന്റെ ചലനങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയേത്‌? - സീലിനോളജി

68. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്റെ വൃത്യാസം അനുസരിച്ച്‌ തരംതിരിച്ച ആദ്യ ജ്യോതിശാസ്ത്രജ്ഞനാര്‌? - നിക്കോളാസ്‌ കോപ്പര്‍ നിക്കസ്‌ (1473-1543)

69. എന്താണ്‌ ''അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ്"‌ (എ.യു)? - സൗരയുഥത്തിന്റെ അകലം കണക്കാക്കുന്നതിനുള്ള അളവാണിത്. ഒരു എ.യു 14,96,00,000 കി.മീ.ന്‌ തുല്യമാണ്‌.

70. വാല്‍നക്ഷത്രത്തിന്റെ “വാല്‍" കുറിക്കുന്ന ദിശയുടെ പ്രത്യേകതയെന്ത്‌: - ഇതെപ്പോഴും സൂര്യനില്‍ നിന്നും അകന്ന്‌ നില്‍ക്കുന്നു

71. സുര്യനെ വലംവയ്ക്കുന്നതിന്‌ ഭുമിയ്ക്കാവശ്യമായ സമയമ്രെത? - ഒരു വര്‍ഷം

72. പാര്‍ഷ്യല്‍, ടോട്ടല്‍, ലൂണാര്‍, സോളാര്‍ ഇവ എന്തുമായി ബന്ധപ്പെടുന്നു? - ഗ്രഹണവുമായി

73. ശൂന്യതയില്‍ പ്രകാശം 365 ദിവസം കൊണ്ട്‌ സഞ്ചരിക്കുന്ന ദൂരത്തെ ജ്യോതിശാസ്ത്രജ്ഞർ എന്തുപറയുന്നു? - പ്രകാശവര്‍ഷം

74. ദി ബിഗ്‌ ഡിപ്പര്‍, ദി ഗ്രേറ്റ്‌ ബിയര്‍, ഉര്‍സാ മേജര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിന്റെ പ്രശസ്തമായ പേരെന്ത്? - പലൗ

75. “അതിഭയങ്കരമായ ഒരു പൊട്ടിത്തെറിയിലൂടെയാണ്‌ പ്രപഞ്ചോല്പത്തി നടന്നതെന്ന്‌ വിശ്വസിക്കുന്ന സിദ്ധാന്തത്തിന്റെ പേരെന്ത്‌” - ദി ബിഗ്‌ ബാംഗ്‌ തീയറി

76. ചന്ദ്രനും ഭൂമിയും ഗോളാകൃതിയിലാണെന്ന്‌ ആദ്യമായി പറഞ്ഞ പ്രാചീന ഗ്രീക്ക്‌ തത്ത്വചിന്തകനാര്‌? - അരിസ്റ്റോട്ടില്‍ (384-322 ബി.സി)

77. ഗ്രഹങ്ങള്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്‌ വൃത്താകൃതിയിലല്ലെന്നും അതിന്‌ നിശ്ചിതമായ സഞ്ചാരപാതയുണ്ടെന്നും കണ്ടെത്തിയ ജർമൻ ഗണിതശാസ്ത്രജ്ഞനാര്‌? - ജോഹന്നസ് കെപ്ലര്‍ (1571-1630)

78. 'ഹീലിയോ സെന്‍ട്രിക്‌ തിയറി'യിലൂടെ പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്ന്‌ സ്ഥാപിച്ച പോളിഷ്‌ ഋഷിവര്യന്‍ ആര്? - നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ (1473-1543)

79. “ജിയോ സെന്‍ട്രിക്‌ തീയറി" ആവിഷ്ക്കരിച്ചതാര്‌? - ടോളമി (എ.ഡി. 100-178)

80. എന്താണ്‌ “ജിയോ സെന്‍ട്രിക്‌ തീയറി"? - ഭൂമിയാണ് പ്രപഞ്ച കേന്ദ്രമെന്നത്

81. 'അല്‍മഗെസ്റ്റ്‌' എന്ന പ്രശസ്ത ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചതാര് - ടോളമി (എ.ഡി 100-178)

82. ടെലിസ്‌ക്കോപ്പ്‌ കണ്ടുപിടിക്കുന്നതിന്‌ മുമ്പുതന്നേ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും നിരീക്ഷകനായിരുന്ന പ്രശസ്ത ഡാനിഷ്‌ ജ്യോതിശാസ്ത്രജ്ഞനാര്? - ടിക്കോ ബ്രാഹി (1546-1601)

83. ടെലിസ്‌ക്കോപ്പിലൂടെ ആകാശത്തെ വീക്ഷിച്ച ആദ്യ മനുഷ്യനാര്‌? - ഗലീലിയോ ഗലീലീ (ഇറ്റലി - 1564-1642)

84. പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്‌ത്രത്തിന്‌ തുടക്കം കുറിച്ചതാര്‌ - ആര്യഭട്ട

85. ജ്യോതിശാസ്ത്രത്തിന്‌ മികച്ച സംഭാവനയായി മാറിയ ആര്യഭട്ടന്റെ പുസ്തകമേത്‌? - ആര്യഭട്ടീയം

86. “ആര്യഭട്ട'യ്ക്ക്‌ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനാര്” - യു.ആര്‍. റാവു

87. വ്യാഴം, ശനി, യുറാനസ്‌, നെപ്റ്റ്യൂൺ എന്നിവയുടെ ചിത്രങ്ങള്‍ 1977-ല്‍ സമ്മാനിച്ച ബഹിരാകാശ വാഹനമേത് - വോയേജര്‍ I, II

88. പ്രപഞ്ചോല്പത്തിയേയും പരിണാമത്തേയും കുറിക്കുന്ന രണ്ട്‌ വ്യതൃസ്ത സിദ്ധാന്തങ്ങളേവ - ദി ബിഗ്‌ ബാംഗ്‌ തീയറി, ദി സ്റ്റെഡി-സ്‌റ്റേറ്റ്‌ തീയറി എന്നിവ

89. ധ്രുവനക്ഷത്രത്തിന്‌ ലാറ്റിനില്‍ പറയുന്ന പേരെന്ത്‌ - പൊളാരിസ്‌

90. 3.2616 പ്രകാശവര്‍ഷത്തിന്‌ തുല്യമായ ജ്യോതിശ്ശാസ്ത്ര യുണിറ്റേത്‌ - പാര്‍സെക്‌

91. ഒരു വര്‍ഷത്തിനുള്ളില്‍ ചന്ദ്രൻ എത്ര പ്രാവശ്യം ഭൂമിയെ ചുറ്റുന്നുണ്ട്‌ - 13

92. പ്രശസ്തമായ ചുവന്ന ബിന്ദു കാണപ്പെടുന്ന ഗ്രഹമേത്‌? - വ്യാഴം

93. വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന നക്ഷത്രമേത്‌" - ടൗറി

94. 1846-ല്‍ കണ്ടുപിടിക്കപ്പെട്ട ഗ്രഹമേത് - നെപ്റ്റ്യൂൺ

95. “നോര്‍ത്തേണ്‍ ലൈറ്റ്സ്‌” മറ്റേത്‌ പേരില്‍ അറിയപ്പെടുന്നു - ഓറോറ ബോറിയാലിസ്‌

96. 1789-ല്‍ ഭീമാകാരമായ പ്രതി ബിംബം നല്‍കുന്ന ടെലീസ്‌ക്കോപ്പ്‌ ആദ്യമായി നിര്‍മ്മിച്ചതാര്‌? - സര്‍. വില്ല്യം ഹെർഷൽ (1738- 1822)

97. “എക്സ്പാന്‍ഡിംഗ്‌ യൂണിവേഴ്‌സ്"‌ എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ചതാര്‌? - എഡ്വിന്‍.പി. ഹബിള്‍ (അമേരിക്ക- 1889-1953)

98. 17-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ലോകപ്രശസ്ത വാനനിരീക്ഷണ കേന്ദ്രം ഏത്‌? - ജന്തര്‍-മന്തര്‍

99. ജന്തര്‍-മന്തര്‍ പണികഴിപ്പിച്ചതാര്‌? - ജയ്പ്പൂരിലെ രാജാവായിരുന്ന ജയ്‌സിംഗ് രണ്ടാമൻ

100. 1997 ജൂലൈ 4-ന്‌ ചൊവ്വയിലിറങ്ങിയ പാത്ത്ഫൈന്‍ഡര്‍' എന്ന ബഹിരാകാശവാഹനം പിന്നീട്‌ ഒരു അമേരിക്കന്‍ ജ്യോതിശാസ്ത്രഞ്ജനാന്റെ പേരിൽ അറിയപ്പെട്ടു. എന്താണ്‌ പാത്ത്ഫൈന്‍ഡറുടെ ഇപ്പോഴത്തെ പേര്‌? - കാള്‍ സാഗണ്‍ മെമ്മോറിയല്‍ സ്‌റ്റേഷന്‍

101. നക്ഷത്ര രൂപികരണതിന്റെ ആദ്യഘട്ടത്തിലെ പേരെന്ത് - നെബുല

102. ജ്യോതിശാസ്ത്ര കണ്ടുപിടിത്തത്തിന്‌ നോബല്‍ സമ്മാനം ലഭിച്ച ഇന്ത്യാക്കാരനാര്‌ - ഡോ. എസ്‌. ചന്ദ്രശേഖർ

103. "ഗലീലിയൻ മുണ്‍സ്‌" എന്നാലെന്ത്‌? - വ്യാഴത്തിന്റെ നാല്‌ ചന്ദ്രന്മാരെ (മൂണ്‍സിനെ) കണ്ടെത്തിയത് ഗലീലിയോ ആണ്‌. ഇതിനെയാണ്‌ ഗലീലിയന്‍ മൂണ്‍സ്‌ എന്നുപറയുന്നത്‌)

104. അമേരിക്കക്കാരനായ എഡ്വിന്‍ ഹബിള്‍ തരംതിരിച്ച സ്പൈരല്‍സ്‌, ബരേഡ്‌ സ്പൈരല്‍സ്‌, എലിപ്റ്റിക്കല്‍സ്‌ ഇവ എന്താണ്‌? - നക്ഷത്ര സമൂഹങ്ങള്‍

105. ഭൂമിയും കാന്തികമേഖലയ്ക്ക്‌ പറ്റം കാന്തികശക്തി പ്രദാനം ചെയ്യുന്ന രണ്ട്‌ മേഖലകള്‍ക്കുള്ള പേരെന്ത്‌? - വാന്‍ അലെന്‍ (റെഡിയേഷന്‍) ബെല്‍റ്റ്‌സ്

106. നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ സാധിക്കാത്തത്ര ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 2.2 മില്യൺ പ്രകാശവര്‍ഷത്തിനകലെ സ്ഥിതിചെയ്യുന്ന താരാപഥമേത് - അനോറോമേഡ

107. ജ്യോതിശാസ്ത്ര വസ്തുവിന്റെ ഉപരിതലത്തില്‍ കാണുന്ന സ്പഷ്ടമായ സ്ഥാനത്തിന്‌ രണ്ട് വൃത്യസതങ്ങളായ സ്ഥലങ്ങളില്‍ നിന്നുണ്ടാകുന്ന കാഴ്ചയില്‍ എന്ത്‌ മാറ്റമാണ്‌ കാണുന്നത്‌? - പാരലാക്സ്

108. ബീറ്റല്‍ഗ്യൂസ്‌ എന്ന വലിപ്പമുള്ള നക്ഷത്രം ഏത്‌ നക്ഷത്രസമൂഹത്തില്‍പ്പടുന്നു? - ഒറിയോണ്‍

109. സൂര്യനുമായി കൂട്ടിമുട്ടിയ ആദ്യത്തെ ധൂമകേതു. - 1979 x 1

110. എസ്‌.ഐ.റ്റി.ഇ (SITE) യുടെ പൂര്‍ണ്ണരൂപമെന്ത്‌? - സാറ്റലൈറ്റ് ഇൻസ്‌ട്രക്‌ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ

111. സൂര്യൻ അതിന്റെ അക്ഷരത്തിൽ സഞ്ചരിക്കുന്ന വേഗത - 7050 കി.മീ/മണിക്കൂർ

112. ശൂന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലീയ യൂണിറ്റേത്‌? - മെഗാപാര്‍സെക്‌ (Mpc)

113. മെസ്സിയര്‍ ക്യാറ്റലോഗ്‌' എന്നാലെന്ത്‌? - തിരിച്ചറിയാന്‍ പ്രയാസം നേരിടുന്ന ആകാശവസ്തുക്കളെ പ്രതിനിധീകരിച്ച്‌ തരംതിരിക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്‌

114. 'മെസ്സിയര്‍ ക്യാറ്റലോഗ്‌' ആവിഷ്ക്കരിച്ചതാര്? എന്ന്‌? - ഫ്രഞ്ചുകാരനായ ചാള്‍സ്‌ മെസ്സിയര്‍. 1784-ല്‍. നൂറിലധികം വസ്തുക്കളെക്കുറിച്ചിതില്‍ പറയുന്നു

115 ചന്ദ്രോപരിതലത്തിലെന്നപോലെ ബുധന്റെ ഉപരിതലത്തിലും ധാരാളം ഗര്‍ത്തങ്ങള്‍ കാണുന്നു. എന്തുകൊണ്ട്‌? - ഉപരിതലത്തില്‍ ഉല്‍ക്കകളുടെ പതനഫലമായി

116. 1951-ല്‍ ഇന്ത്യയിലെ പ്രശസ്തനായ ഒരു വാനനിരീക്ഷകന്‍ പാര്‍ലമെന്റംഗമായി. ആരാണിദ്ദേഹം? - മേഘനാഥ്‌ സാഹ

117. എന്താണ്‌ 'റേഡിയോ ഗ്യാലക്സികള്‍'? - റേഡിയോ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന വളരെ അകലത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ്‌ റേഡിയോ: ഗ്യാലക്സികള്‍ എന്ന്‌ പറയുന്നത്‌. അവ വളരെ അകലെ സ്ഥിതിചെയ്യുന്നതിനാല്‍ ആ വികിരണങ്ങള്‍ ഭൂമിയില്‍ പതിക്കില്ല.

118. എല്ലാ നക്ഷതങ്ങളെക്കാളും ഏറ്റവും ബുദ്ധിമാനാണിവന്‍'. ഇവിടെ “അവന്‍" എന്ന്‌ പറഞ്ഞിരിക്കുന്നത്‌ ഏത്‌ നക്ഷത്രക്കൂട്ടത്തെയാണ്‌? - ഓറിയോണ്‍

119. എന്താണ്‌ “ബ്ലാക്ക്‌ ഹോള്‍”? - നശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രത്തിന്റെ ഏറ്റവും ഭാരമേറിയ അവശേഷിച്ച ഭാഗം

120. നക്ഷത്രങ്ങളുടെയും മറ്റ്‌ ആകാശവസ്തുക്കളുടെയും അകലം അളക്കുന്നതിന്‌ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന രണ്ട്‌ അളവുകോലുകളേതെല്ലാം? - പ്രകാശവര്‍ഷവും പാര്‍സെകും

121. ഒരു പ്രകാശവര്‍ഷം എത്ര കിലേമീറ്ററിന്‌ തുല്യമാണ്‌? - 9.46x1012 കിമീ)

122. മൂവായിരത്തിലധികം ഇരട്ട നക്ഷത്രങ്ങളെ കണ്ടുപിടിച്ച്‌ അവയുടെ പഠനത്തില്‍ പ്രാഗത്ഭ്യം നേടിയ ജ്യോതിശാസ്ത്രജ്ഞൻ - റോബർട്ട്‌ ഗ്രാന്റ്‌ എയ്റ്റ്‌ക്കണ്‍

123. സൂര്യനെക്കുറിച്ചുള്ള പഠനത്തെ സഹായിക്കുന്ന ടെലിസ്‌ക്കോപ്പേത്‌? - സോളാര്‍ ടെലിസ്‌ക്കോപ്പ്

124. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ടെലിസ്‌ക്കോപ്പേത്‌? - തമിഴ്നാട്ടിലെ കൊടൈക്കനാലിലേത്‌

125. പ്രപഞ്ചോല്പത്തിയേയും പരിണാമത്തേയും കുറിച്ച്‌ പഠിക്കുകയും പ്രതിപാദിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖ? - കോസ്മോളജി

126. യുറാനസ്‌ എന്ന ഗ്രഹം കണ്ടുപിടിച്ചതാര്‌? - 1781-ല്‍ സര്‍: വില്ല്യം ഹെർഷെൽ

127. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ 'ആര്യഭട്ട' വിക്ഷേപിച്ചതെവിടെ നിന്ന്‌ - റഷ്യയിലെ ബിക്മോറില്‍ നിന്ന്

128. ആര്യഭട്ട വിക്ഷേപിച്ചതെന്ന്‌? - 1975 ഏപ്രിൽ 19-ന്‌

129. ഇന്ത്യയുടെ രണ്ടാം ഉപഗ്രഹമായ 'ഭാസ്ക്കര-I' നിര്‍മ്മിച്ചതെവിടെ? - ഇതിന്റെ രൂപകല്പനയും നിര്‍മ്മാണവും ബാംഗ്ലൂരിലെ ഉപ്രഗഹ നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ചായിരുന്നു

130. ആധുനിക ജ്യോതിശാസ്ത്ര മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ രണ്ട്‌ സിദ്ധാന്തങ്ങളേവ - ജനറല്‍ തീയറി ഓഫ്‌ റിലേറ്റിവിറ്റിയും സ്പെഷ്യല്‍ തീയറി ഓഫ്‌ റിലേറ്റിവിറ്റിയും (ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ)

131. എന്താണ്‌ 'കോസ്മിക്‌ ഇയര്‍'? - മില്‍ക്കിവേയുടെ (ക്ഷീരപഥം) മദ്ധ്യഭാഗത്തിന്‌ ചുറ്റുമുള്ള സൗരയൂഥത്തിന്റെ ഭ്രമണത്തെയാണ്‌ “കോസ്മിക്‌ ഇയര്‍' എന്ന്‌ പറയുന്നത്‌. ഒരു തവണ ഭ്രമണം ചെയ്യുന്നതിന്‌ എടുക്കുന്ന സമയം 250 മില്ല്യണ്‍ വര്‍ഷമാണ്‌)

132. 'സണ്‍ സ്പോട്ട്‌' എന്നാലെന്ത്‌? - സൂര്യനില്‍ കാണുന്ന കറുത്ത അടയാളങ്ങള്‍

133. സുര്യന്റെ അകക്കാമ്പില്‍ അനുഭവപ്പെടുന്ന ചൂട്രെത? - എകദേശം 15 മില്ല്യണ്‍ കെ

134. “ക്രോമോസ്ഫിയര്‍' എന്നാലെന്ത്‌? - ഫോട്ടോസ്ഫിയറിന്‌ ചുറ്റുമുള്ള പാളി

135. എന്താണ്‌ ഫോട്ടോസ്ഫിയര്‍? - സൗരരോർജ്ജ നിർമ്മാണം നടക്കുന്ന സൂര്യനിലെ ഭാഗം 

136. “വലിയ സണ്‍ സ്‌പോട്ട്"‌ ആദ്യമായി കണ്ടതെന്ന്? അതിന്റെ വലിപ്പമെന്ത്? - 1974 ഏപ്രിൽ 8-ന്. ഇതിന്റെ വലിപ്പം 7000 മില്യൺ ചതുരശ്ര മൈൽ ആണ്.

137. 'ഔറോറ' എന്നാലെന്ത്? - ധ്രുവപ്രദേശങ്ങളിൽ ചിലപ്പോഴൊക്കെ അനുഭവപ്പെടുന്ന പ്രകാശം

138. ഏറ്റവും ചെറുതും വലുതുമായ 'ഔറോറ'യുടെ ഉയരങ്ങളെത്ര? - വലിയ ഔറോറയ്ക്ക് 1000 കി.മീ.റും ചെറൂതിന്‌ 72.5 കി.മീ.റും

139. ഏതെല്ലാമാണ്‌ രണ്ട്‌ ഔറോറകള്‍? - ഉത്തര്രധുവത്തിലെ ഔറോറ ബൊറിയലീസും ദക്ഷിണധ്രുവത്തിലെ ആസ്ട്രാലിസ് ഔറോറയും

140. വാനനിരീക്ഷണ ചരിത്രത്തില്‍ പ്രതിദ്ധ്വനികളുണര്‍ത്തിയ കണ്ടുപിടിത്തമെന്ത്‌? - ഓപ്ടിക്കല്‍ ടെലിസ്‌ക്കോപ്പ്

141. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഒടുവിലത്തെ സൂര്യഗ്രഹണം അനുഭവപ്പെട്ടതെന്ന്‌? - 1999 ആഗസ്റ്റ്‌ 11-ന്‌

142. ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തേതും ദീര്‍ഘവുമായ സൂര്യഗ്രഹണം പ്രതൃക്ഷമായതെവിടെ? - കാലദൈര്‍ഘ്യം എത്ര? - റോമാനിയായില്‍. 2 മിനിറ്റ്‌ 58 സെക്കന്റ്‌ ദൈര്‍ഘ്യത്തില്‍

140. ഹിന്ദു ജ്യോതിശ്ശാസ്ത്രത്തില്‍ എല്ലാ നിമിഷവും, എല്ലാ ദിവസവും, എല്ലാ മാസവും തിരുത്തലുകള്‍ വേണ്ടിവരുന്നു. ഈ തിരുത്തലുകളെ സാങ്കേതികമായി എന്ത്‌ വിളിക്കുന്നു - വിജ

144. ജിഷ്ണുവിന്റെ പുത്രനായ, മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത വാനശാസ്ത്രജ്ഞനാര്? - ബ്രഹ്മഗുപ്ത൯

145. വാനനിരീക്ഷണത്തിന്‌ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമേത്‌? - വാനശാസ്ത്ര ചാര്‍ട്ടുകളും ഉപകരണങ്ങളും

146. “ദൈവത്തിന്റെ സന്ദേശവാഹകരായി'' പ്രാചീന ഹിന്ദുക്കള്‍ കണ്ടിരുന്ന വസ്തുവേത് - നക്ഷത്രങ്ങള്‍

147. പ്രാചീന ഇന്ത്യയിലെ വാനഗവേഷകരായ ഋഷിമാര്‍ നക്ഷത്രങ്ങളെക്കുറിച്ച്‌ വിശ്വസിച്ചിരുന്നതെന്ത്‌? - വിശുദ്ധരായ മനുഷ്യരുടെ പ്രകാശം ചൊരിയുന്നതാണ്‌ നക്ഷത്രങ്ങളെന്ന്

148. നഭോമണ്ഡലത്തിലെ പ്രകാശസ്രോതസ്സായി നില്‍ക്കുന്നത്‌: - നക്ഷത്രം

149. ആകാശവസ്തുക്കളുടെ അന്തര്‍ഭാഗങ്ങളില്‍ കാണുന്ന പ്രകാശവലയത്തിന്‌ പറയുന്ന പേരെന്ത്‌? - ഭഗോള

150. “വൃത്താകൃതിയുള്ള ആകാശം” എന്ന സാഹിത്യാര്‍ത്ഥത്തില്‍ പ്രാചീന ഹിന്ദു ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ചിരുന്ന സംജ്ഞയേത്‌? - ഖഗോള

151. “രാശി” എന്നാലെന്ത്‌?” - നക്ഷത്രങ്ങളുടെ വലിയ സമൂഹം

152. ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ആധികാരികമായി നില്‍ക്കുന്ന നക്ഷത്രത്തെക്കുറിക്കുന്ന പേരെന്ത്‌ - യോഗതാര

153. സ്വര്‍ഗ്ഗത്തിലെ ചലിക്കുന്ന ബിന്ദു” എന്ന്‌ ജ്യോതിശാസ്ത്ര അര്‍ത്ഥം വരുന്ന പദമേത്‌? - വിഷുവത്‌ (വിഷു)

154. തെളിഞ്ഞ ചന്ദ്രനില്ലാത്ത രാത്രികളില്‍ കാണുന്ന പ്രകാശമുള്ള മേഖല എന്താണ്‌?” - ഛായാപഥം

155. നക്ഷത്രപഥത്തിന്റെ ഭാഗമായി മാറുന്ന നക്ഷത്രസമൂഹത്തെ എന്തു പറയുന്നു? - അസ്റ്റെറിംസ്‌

156. “സൂപ്പര്‍ നോവാ” പൊട്ടിത്തെറിയ്ക്ക്‌ കാരണമായെന്ന്‌ കരുതുന്ന നെബുല (വ്യോമപടലം) ഏത്‌? - ക്രാബ്‌ വ്യോമപടലം

157. എവിടെയാണ്‌ സീറോ റ്റോള്‍ഡോ ഇന്റര്‍നാഷണല്‍ അമേരിക്കന്‍ നക്ഷത്രബംഗ്ലാവ്‌ സ്ഥിതിചെയ്യുന്നത്‌? - ചിലിയിലെ ആന്‍ഡെസ്‌ ഫൂട്ട്ഹില്‍സില്‍

158. ക്വാസല്‍ ഗ്യാലക്സിയേയും പുലാര്‍ നക്ഷത്രങ്ങളേയം കുറിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ ജ്യോതിശ്ശാസ്ത്രത്തിലെ ഏത് വിഭാഗത്തിൽപ്പെടുന്നു? - റേഡിയോ അസ്ട്രോണമിയില്‍

159. എച്ച്‌.എസ്‌.റ്റി യുടെ പൂര്‍ണ്ണരൂപമെന്ത്‌ - ഹംബിള്‍ സ്പേയ്സ്‌ ടെലിസ്‌ക്കോപ്പ്‌

160. വി.എല്‍.എയുടെ പൂര്‍ണ്ണരൂപം പറയുക - വെരി ലാർജ്ജ് അറെയ്‌

161. എവിടെയാണ്‌ ലോകത്തിലെ ഏറ്റവും വല്യ റേഡിയോ ടെലിസ്‌ക്കോപ്പുള്ളത്‌? - പ്യൂര്‍ടോറിക്കോയിലെ അറിസിബോയില്‍

162. ഏതാണ്‌ ഏറ്റവും വലീയ റേഡിയോ ടെലീസ്‌ക്കേപ്പ്‌? - കെക്‌ ടെലിസ്‌ക്കോപ്പ്

163. കെ.ഇ.സി.കെ (KECK) ടെലിസ്‌ക്കോപ്പ്‌ സ്ഥാപിച്ചിരിക്കുന്നതെവിടെ? - ഹവായിയിലെ മൗനാ കീയയില്‍

164. ഇന്നും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ വാനനിരിക്ഷണ കേന്ദ്രം എവിടെയാണ്‌ - ദക്ഷിണ കൊറിയയില്‍

165. ദക്ഷിണ കൊറിയയില്‍ ഇന്നും നിലനില്‍ക്കുന്ന വാനനിരീക്ഷണ കേന്ദ്രം നിര്‍മിക്കപ്പെട്ടതെന്നെന്ന്‌ കരുതുന്നു - എ.ഡി. 72-ല്‍

166. ജ്യോതിശാസ്ത്ര പിതാവായി കരുതുന്നതാരെ? - കോപ്പര്‍ നിക്കസ്സിനെ

167. പ്രോട്ടോസ്ഫിയറിലെ ഊഷ്മാവെത്ര? - 5500°C (9900°F)

168. ഗ്രഹങ്ങളുടെ ഭ്രമണപഥത്തിന്റെ രൂപമെന്ത്‌ - ഓവല്‍

169. 'ദി സോര്‍ഡ്‌ ഷിപ്പ്'‌ എന്നറിയപ്പെടുന്ന നക്ഷ്രതക്കൂട്ടത്തെ എ.ഡി.1664 ൽ കണ്ടെത്തിയതാര്? - ബയെർ 

170. ബിഗ്‌ ബാംഗ്‌ തിയറിയ്ക്ക്‌ വിവരങ്ങള്‍ നല്‍കിയ അമേരിക്കയിലെ ബാഹ്യാകാശ വാഹനം - യു.എസ്‌. കോബ്‌

171. കോബിന്റെ (സി.ഒ.ബി ഇ) പൂർണ്ണരൂപമെന്ത്‌? - കോസ്മിക് ബാക്ക്ഗ്രൗണ്ട് എക്സ്പ്ലോറർ

172. ഹബിള്‍ ടെലസ്‌ക്കോപ്പിന്റെ (1990-ല്‍ വിക്ഷേപിച്ച) കേടുബാധിച്ച ദർശിനിയുടെ കേടുമാറ്റിയതെന്ന്‌? - 1994-ല്‍

173. നക്ഷത്രങ്ങളില്‍ ഊര്‍ജ്ജം ഉല്ലാദിപ്പിക്കുന്നതെന്ത്‌? - അകക്കാമ്പിലെ ന്യൂക്ലിയര്‍ റിയാക്ഷനുകള്‍

174. “യെല്ലോ സ്റ്റാര്‍" നക്ഷത്രസമൂഹത്തില്‍പ്പെടുന്ന ഒരു നക്ഷത്രത്തിന്റെ പേര്‌ - സൂര്യന്‍

175. നക്ഷത്രങ്ങളുടെ “മിറാക്കുലസ്‌ എന്‍ഡി"ന്‌ (അത്ഭുതകരമായ അന്യം പറയന്ന പേരെന്ത്‌? - സൂപ്പർനോവ

176. ഇരുപതാം നൂറ്റാണ്ടില്‍ കാണപ്പെട്ട അവസാന ധുമകേതുവിന്‌ നല്‍കിയ പേരെന്ത്‌ - ഹാലി ഭോപ്പ്

177. ആകാശഗംഗയ്ക്ക്‌ പ്രാചീന ഈജിപ്റ്റുകാര്‍ പറഞ്ഞിരുന്ന പേരെന്ത്‌ - ഇന്‍അസ്സസ്സിബിള്‍ സ്ട്രീം

178. ബാബിലോണിയക്കാര്‍ ആകാശഗംഗയെ വിളിച്ചിരുന്ന പേരെന്ത്‌? - ദി സ്ട്രീം ഓഫ്‌ ദി അപ്പര്‍ സ്‌കൈ

179. ആകാശഗംഗ ഒരു പർവ്വതമാണെന്ന്‌ പറഞ്ഞതാര്‌? - വേദങ്ങളും പുരാണങ്ങളും

180. സ്വര്‍ഗ്ഗത്തെ വലയം ചെയ്തിരിക്കുന്നുവെന്ന്‌ വിശ്വസിക്കുന്ന മഹത്തായ നാഗത്തിന്റെ പേരെന്ത്‌? - സോമധാര

181. "മദ്ധ്യ വായുവിലെ പ്രവാഹം” എന്ന്‌ വിളിക്കുന്നതെന്തിനെ? - ആകാശഗംഗയെ

182. “യെല്ലോ സ്റ്റാറിന്റെ" (മഞ്ഞ നക്ഷത്രം) ഊഷ്മാവ്വെത്ര? - ഏകദേശം 5,500°C

183. 'കാനിസ്-‌മേജര്‍' എന്ന നക്ഷത്രസമൂഹത്തിലെ 'ടൂത്ത്‌ സ്റ്റാര്‍' എന്നറിയപ്പെടുന്ന നക്ഷത്രമേത്‌ - സിറിയസ്‌

184. ഇരുട്ടിനെതിരെയുള്ള പ്രധാനായുധമായി കണക്കാക്കുന്നതെന്തിനെ? - മഹത്തായ നക്ഷത്രങ്ങളെ

185. ചന്ദ്രരാശിയിലുള്ള രണ്ടാമത്തെ നക്ഷത്രമേത്‌ - രോഹിണി

186. ഇംഗ്ലീഷ്‌ പേരായ അല്‍ഡിബാരന്‍ എന്തായി വിവര്‍ത്തനം ചെയ്തിരിക്കുന്നു - ഹലാഡി- വര്‍ണ്ണം

187. അസംഖ്യം ഗാലക്സികള്‍ ചേര്‍ന്നതാണ്‌ പ്രപഞ്ചം എന്ന ആശയം ആവിഷ്ക്കരിച്ച ആദ്യ വാനനിരീക്ഷകന്‍: - തോമസ്‌ റൈറ്റ്‌

188. എസ്‌.ഇ. ടി.ഐയുടെ പൂര്‍ണ്ണരൂപം: - സെര്‍ച്ച്‌ ഫോര്‍ എക്‌സ്‌ട്രാ ടെറിസ്റ്ററിയല്‍ ഇന്റലിജന്‍സ്‌

189. ഏത്‌ പ്രതിഭാസമാണ്‌ ജ്യോതിശാസ്ത്രത്തിൽ സൂര്യന്റേയും മറ്റ്‌ നക്ഷത്രങ്ങളുടേയും കാന്തികമണ്ഡലത്തെ അളക്കാന്‍ ഉപയോഗിക്കുന്നത്‌? - സീമാന്‍ പ്രഭാവം

190. വ്യാഴത്തിന്റെ വ്യാസമെത്ര? - 1.42,796 കി.മീ.

191. ധൂമകേതുക്കള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ സൗരയൂഥത്തിന്റെ ഏറ്റവും പുറത്തുള്ള സ്ഥലത്താണ്‌. ഏതാണ്‌ ആ സ്ഥലം? - ഓര്‍ട്ട്‌ ക്‌ളൗഡ്‌

192. കാഴ്ചയെ സംബന്ധിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പ്രകാശമാനത്തിന്റെ ഏത്‌ പരിധി വരെയുള്ള നക്ഷത്രങ്ങളെ കാണാൻ കഴിയുന്നു? - പ്രകാശമാനം+25-ന്റെയോ അതിലധികമോ

Post a Comment

Previous Post Next Post