ആവേഗം

ആവേഗം (What is Impulse?)

ഒരു വലിയ ബലം ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്നതാണ് ആവേഗ ബലം (Impulsive Force). ഉദാഹരണത്തിന് ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം. ഒരു ബലം ഒരു വസ്തുവിൽ ഉളവാക്കുന്ന ആകെ ഫലത്തെ ആവേഗം (Impulse) എന്നു പറയുന്നു. ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ആവേഗവും ആക്കവ്യത്യാസവും തുല്യമായിരിക്കും. ഇതാണ് ആവേഗ ആക്ക തത്ത്വം (Impulse Momentum Principle)

ആവേഗ ബലം = ബലം x സമയം (I = F x t)

I (Impulse) = ആവേഗം, F (Force) = ബലം, t (Time) = സമയം 

ആവേഗ ബലത്തിന്റെ യൂണിറ്റ് = ന്യൂട്ടൺ സെക്കന്റ് (Ns)

ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസം അതിൽ അനുഭവപ്പെടുന്ന ആവേഗത്തിന് തുല്യമായിരിക്കും എന്ന് കാണിക്കുന്ന സമവാക്യം,

ആവേഗം = mv - mu 

ആവേഗ ബലം നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ 

1. ക്രിക്കറ്റ് ബോൾ പിടിക്കുമ്പോൾ കൈ പിറകോട്ട് വലിച്ച് ബോളും കൈയും സമ്പർക്കത്തിൽ വരുന്ന സമയം ദീർഘിപ്പിക്കുന്നു.

2. പോൾവാൾട്ട് ചാടുമ്പോൾ ഫോം ബെഡിൽ വീഴുന്നതുകാരണം ആഘാതം കുറയുന്നു.

Post a Comment

Previous Post Next Post