പിണ്ഡം

പിണ്ഡം എന്നാൽ എന്ത്? (What is Mass)

ഒരു വസ്തുവിലുള്ള ദ്രവ്യത്തിന്റെ അളവാണ് മാസ് അഥവാ പിണ്ഡം. പിണ്ഡം എന്നത് ഒരു സ്ഥിരാങ്കമാണ്. ഭൂമിയുടെ എന്നല്ല പ്രപഞ്ചത്തിന്റെ ഏത് കോണിൽ ആയാലും ഒരു വസ്തുവിന്റെ പിണ്ഡം ഒന്നുതന്നെ ആയിരിക്കും. ഭൂമിയിൽ ഒരു കിലോഗ്രാം മാസുള്ള വസ്തുവിന് ചന്ദ്രനിലും അതെ മാസ് തന്നെ ഉണ്ടാകും. പിണ്ഡത്തിന്റെ യൂണിറ്റ് കിലോഗ്രാം ആണ്.

■ 1 മില്ലിഗ്രാം - 10-6 kg

■ 1 ഗ്രാം - 10-3 kg

■ 1 ക്വിന്റൽ - 100 kg

■ 1 ടൺ - 1000 kg

■ 1 AMU - 1.66 x 10-27 kg

PSC ചോദ്യങ്ങൾ 

1. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് - പിണ്ഡം 

2. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം - ഹിഗ്‌സ് ബോസോൺ 

3. 'ദൈവകണം' (God's Particle) എന്നറിയപ്പെടുന്നത് - ഹിഗ്‌സ് ബോസോൺ

4. 'ദൈവകണം' എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ - ലിയോൺ ലിഡെർമാൻ 

5. ഏത് ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥമാണ് ഹിഗ്‌സ് ബോസോണിന് ആ പേര് നൽകിയിരിക്കുന്നത് - സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്‌സ് 

6. രണ്ട് പദാർത്ഥങ്ങളുടെ മാസ് വ്യത്യസ്തമാകാൻ കാരണം - അതിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് വ്യത്യസ്തമായതുകൊണ്ട് 

7. മാസിന്റെ അടിസ്ഥാന യൂണിറ്റ് - കിലോഗ്രാം (kg)

8. കിലോഗ്രാം കൂടാതെ മാസ് അളക്കുന്നതിനുള്ള മറ്റ് യൂണിറ്റുകൾ - ടൺ, ക്വിന്റൽ, ഗ്രാം, മില്ലിഗ്രാം, അറ്റോമിക് മാസ് യൂണിറ്റ് (AMU)

9. സാധാരണയായി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ് - മൈക്രോൺ (1 മൈക്രോൺ = 10-6 m)

10. പുതിയ നിർവചനമനുസരിച്ച് കിലോഗ്രാമിന്റെ അടിസ്ഥാന മാതൃക - കിബിൾ ബാലൻസ് (വാട്ട് ബാലൻസ്)

11. വൈദ്യുതകാന്തികശക്തി ഉപയോഗിക്കുമ്പോൾ ഭാരസന്തുലനം നേടാൻ എത്ര ഊർജം ഉപയോഗിക്കുന്നു എന്ന് പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ അടിസ്ഥാനത്തിൽ അളക്കുന്നത് - കിബിൾ ബാലൻസ് 

12. കിലോഗ്രാമിന്റെ പുതിയ നിർവചനം (കിബിൾ ബാലൻസ്) നിലവിൽ വന്നത് - 2019 മെയ് 20

13. മാസ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം - സാധാരണ ത്രാസ് (കോമൺ ബാലൻസ്) 

Post a Comment

Previous Post Next Post