ഇലാസ്തികത

ഇലാസ്തിക ബലം (Elastic Force)

ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരിക ബലമാണ് ഇലാസ്തിക ബലം. വസ്തുക്കൾ അതിന്റെ പൂർവസ്ഥിയിലാക്കാൻ ഇലാസ്തിക ബലം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ബലം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ഉപകരണമാണ് സ്പ്രിങ്. പല യന്ത്രങ്ങളിലും ഉപകരണങ്ങളിലും വാഹനഭാഗങ്ങളിലുമൊക്കെ പെട്ടെന്നുള്ള ആഘാതം കുറയ്ക്കാൻ സ്പ്രിങ്ങുകൾ ഉപയോഗിക്കുന്നു. ഒരു സ്പ്രിങ് ചുരുളിനെ വലിക്കാൻ ശ്രമിക്കുമ്പോൾ, സ്പ്രിങ്ങിന് അതിന്റെ പൂർവസ്ഥിതിയിൽ തിരികെ എത്താനുള്ള പ്രവണതയാണ് ഇലാസ്തികത. റബ്ബർ, ഗ്ലാസ്, സ്റ്റീൽ എന്നിവ ഇലാസ്തികത പ്രകടിപ്പിക്കുന്ന മറ്റു വസ്തുക്കളാണ്. സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ കൂടുതൽ ആണ്. ചുരുക്കി വച്ചിരിക്കുന്നതോ വലിച്ചു നീട്ടിവച്ചിരിക്കുന്നതോ ആയ വസ്തുക്കളിലാണ് ഇലാസ്തികത പ്രകടമാകുന്നത്.  

PSC ചോദ്യങ്ങൾ 

1. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരിക ബലം - ഇലാസ്തിക ബലം

2. ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കൾക്ക് ഉദാഹരണം - റബ്ബർ, ഗ്ലാസ്, സ്റ്റീൽ

3. ഇലാസ്തിക ബലം ഉളവാക്കാൻ കഴിവില്ലാത്ത പദാർത്ഥങ്ങൾ - പ്ലാസ്റ്റിക് വസ്തുക്കൾ 

4. ഇലാസ്തികത പ്രകടിപ്പിക്കാത്ത വസ്തുക്കൾക്ക് ഉദാഹരണം - മെഴുക്, കളിമണ്ണ്

5. ഒരു ഖരപദാർത്ഥത്തിൽ പ്രയോഗിക്കുന്ന ബലം നീക്കം ചെയ്താൽ ഒരു വസ്തു അതിന്റെ പ്രാരംഭ ആകൃതിയും വലുപ്പവും കൈവരിക്കുന്ന പ്രത്യേകത - ഇലാസ്തികത 

6. പ്രയോഗിക്കുന്ന ബലം നീക്കം ചെയ്താൽ ആ വസ്തു പിന്നീട്, അതിന്റെ പൂർവ്വാവസ്ഥയിലേക്ക് വരാനുള്ള പ്രവണത കാണിക്കാതിരിക്കുകയും അവ സ്ഥിരമായ രൂപമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന പ്രത്യേകത - പ്ലാസ്റ്റികത 

7. സ്പ്രിങ്ങുകൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ നിന്ന് ഒരു വസ്തുവിന്റെ നീളത്തിലുണ്ടാകുന്ന വ്യത്യാസം, പ്രയോഗിക്കുന്ന ബലത്തിനോ ഭാരത്തിനോ ആനുപാതികമായിരിക്കുമെന്ന് തെളിയിച്ചത് - റോബർട്ട് ഹുക്ക് 

8. 1676ൽ റോബർട്ട് ഹുക്ക് ആവിഷ്‌ക്കരിച്ച 'ഇലാസ്തിക നിയമ'ത്തിന്റെ മറ്റൊരു പേര് - ഹുക്ക്‌സ് നിയമം

9. ഹൂക്കിന്റെ നിയമം - ഇലാസ്തിക പരിധിക്കുള്ളിൽ ഒരു ഖര വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന സ്‌ട്രെസ്സും അതിന്റെ ഫലമായി ഒരു വസ്തുവിനുണ്ടാകുന്ന അപരൂപണവും (stram) ആനുപാതികമാണെന്ന തത്ത്വം

Post a Comment

Previous Post Next Post