ദ്രാവക മർദ്ദം

ദ്രാവക മർദ്ദം (Liquid Pressure)

ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദമാണ് ദ്രാവക മർദ്ദം. ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട്. യൂണിറ്റ് പരപ്പളവിലുള്ള ദ്രാവകയൂപത്തിന്റെ ഭാരത്തിന് ആനുപാതികമാണ് ദ്രാവക മർദ്ദം. ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് അത് പ്രയോഗിക്കുന്ന മർദ്ദവും കൂടുന്നു. ദ്രാവകയൂപത്തിന്റെ ഉയരം (h) ദ്രാവകത്തിന്റെ സാന്ദ്രത (d) ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) ആയാൽ ദ്രാവകമർദ്ദം.

P = hdg 

ഒരു ദ്രാവകത്തിന്റെ തിളനില മർദ്ദം കൂടുന്നതിനനുസരിച്ച് കൂടുകയും മർദ്ദം കുറയുന്നതിനനുസരിച്ച് കുറയുകയും ചെയ്യുന്നു. മർദ്ദം കൂടുമ്പോൾ ദ്രാവകങ്ങളുടെ തിളനില കൂടുന്നതിനാലാണ് പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യാൻ കഴിയുന്നത്.

PSC ചോദ്യങ്ങൾ 

1. ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപക മർദ്ദം - ദ്രാവക മർദ്ദം 

2. ദ്രാവക മർദ്ദം അളക്കുന്ന ഉപകരണം - മർദ്ദമാപിനി 

3. ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് - വ്യാപക മർദ്ദം 

4. യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വ്യാപക മർദ്ദമാണ് - മർദ്ദം 

5. മർദ്ദം = വ്യാപക മർദ്ദം/ പരപ്പളവ് 

6. വ്യാപകമർദ്ദത്തിന്റെ യൂണിറ്റ് - ന്യൂട്ടൺ (N)

7. മർദ്ദത്തിന്റെ യൂണിറ്റ് - പാസ്‌ക്കൽ അഥവാ N/m2 

8. പ്രഷർ കുക്കറിൽ വെള്ളം തിളയ്ക്കുന്ന ശരാശരി താപനില - 120 ഡിഗ്രി സെൽഷ്യസ് 

9. മർദ്ദം കൂടുമ്പോൾ ഐസിന്റെ ദ്രവണാങ്കം കുറയുകയും അതിന്റെ ഫലമായി ഐസ് ഉരുകുകയും ചെയ്യുന്നു. മർദ്ദം കുറയുമ്പോൾ ഉരുകിയ ഐസ് ഘനീഭവിക്കുന്നു. ഈ പ്രതിഭാസമാണ് പുനർഹിമായനം 

10. പ്രഷർകുക്കറിൽ പദാർത്ഥങ്ങൾ വേഗത്തിൽ പാകമാകുന്നതിനു കാരണം - ഉയർന്ന മർദ്ദം തിളനില വർദ്ധിപ്പിക്കുന്നതിനാൽ 

11. തിളനില വർദ്ധിക്കുമ്പോൾ ജലത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന താപത്തിന്റെ അളവ് - കൂടുതലായിരിക്കും 

12. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം - കുറയുന്നു 

13. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം - കൂടുന്നു

14. പ്രതല വിസ്തീർണം കൂടുമ്പോൾ മർദ്ദം - കുറയുന്നു 

15. പ്രതല വിസ്തീർണം കുറയുമ്പോൾ മർദ്ദം - കൂടുന്നു

16. യൂണിറ്റ് വിസ്‌തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലം - വാതക മർദ്ദം 

17. വാതക മർദ്ദം അളക്കുന്ന ഉപകരണം - മാനോമീറ്റർ

Post a Comment

Previous Post Next Post