ബഹിരാകാശ രംഗത്ത് ഇന്ത്യ

ബഹിരാകാശത്ത്‌ ഇന്ത്യ (India in Space)
■ 1969-ലാണ്‌ ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം (ISRO-Indian Space Research Organisation) സ്ഥാപിതമായത്‌. ബാംഗ്ലൂരിലെ അന്തരീക്ഷ്‌ ഭവനാണ്‌ ഐ.എസ്‌. ആര്‍.ഒ.യുടെ ആസ്ഥാന മന്ദിരം.

■ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (TERLS - Thumba Equatorial Rocket Launching Station) സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. 1963 നവംബർ 21 നാണ് തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്. 'നിക്കി-അപ്പാച്ചെ' യാണ് തുമ്പയിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം 1968 ഫെബ്രുവരി 2ന് ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്കു സമർപ്പിച്ചു.

■ ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട. ഇത് 1975 ഏപ്രിൽ 19ന് സോവിയറ്റ് യൂണിയന്റെ വോൾഗോ ഗ്രാഡിൽ ലോഞ്ച് സ്റ്റേഷനിൽ  നിന്നും വിക്ഷേപിച്ചു.

■ ഭാസ്‌കര -1 ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇന്ത്യയുടെ  രണ്ടാമത്തെ  കൃത്രിമ ഉപഗ്രഹം ഇതുതന്നെ.

■ ആപ്പിൾ (APPLE) 1981 ജൂൺ 19 ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും വിക്ഷേപിച്ചു. ഇതൊരു വാർത്താവിനിമയ ഉപഗ്രഹമാണ്.

■ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഓഫ് ഇന്ത്യ, ഐആർ‌എസ് - 1 എ, 1988 മാർച്ചിൽ വിക്ഷേപിച്ചു.

■ കാലാവസ്ഥാ പഠനത്തിനു മാത്രമായി വിക്ഷേപിച്ച കൽപ്പന I ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമാണ്.

■ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ഇൻസാറ്റ് -4എ.

■ ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്ന് വിളിക്കുന്നു.

■ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേര് “സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം” എന്നാണ്. 2002 ലാണ് ഇതിന് ഈ പേര് ലഭിച്ചത്.

■ ആന്ധ്രയുടെ തീരത്ത് ബംഗാൾ ഉൾക്കടലിനടുത്തുള്ള ഒരു ദ്വീപാണ് ശ്രീഹരിക്കോട്ട. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1971 ഒക്ടോബറിൽ മൂന്ന് രോഹിണി റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ശ്രീഹരിക്കോട്ട പ്രവർത്തനം ആരംഭിച്ചു.

■ ബംഗാൾ ഉൾക്കടലിനടുത്തുള്ള ഒറീസ തീരത്ത് ചണ്ഡിപൂരിൽ സ്ഥിതിചെയ്യുന്ന ഒരു മിസൈൽ പരീക്ഷണ കേന്ദ്രമാണ് വീലർ ദ്വീപ്.

■ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു.

■ ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ കാലാവസ്ഥാപഠന ഉപഗ്രഹമാണ്‌ കല്പന- 1. 2002 സെപ്റ്റംബറിൽ വിക്ഷേപിച്ച ഉപഗ്രഹം മെറ്റ്‌സാറ്റ്‌ എന്നാണ്‌ തുടക്കത്തില്‍ അറിയപ്പെട്ടത്‌.

■ നാല്‌ ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനമാണ്‌ പി.എസ്‌.എല്‍.വി. സി-7. 2007, ജനവരി 10-ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

■ ഭ്രമണപഥത്തില്‍നിന്ന്‌ വീണ്ടെടുക്കാന്‍ കഴിയുന്ന ഉപഗ്രഹമായ എസ്‌.ആര്‍.ഇ-1-ഉം (SRE - Satellite Recovery Experiment) വിക്ഷേപിച്ചവയില്‍പ്പെടുന്നു. ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ ഉപഗ്രഹമാണിത്.

■ എസ്.ആർ.ഇ. ഐ-നു പുറമെ, കാർട്ടോസാറ്റ്-2, അർജന്റീനയുടെ നാനോ സാറ്റലൈറ്റായ   പെഹ്വൻ സാറ്റ്-1, ഇൻഡൊനേഷ്യയുടെ  ലാപാന്‍ ട്യൂബ്‌ സാറ്റ് എന്നിവയും പി.എസ്‌.എല്‍.വി. സി-7. ഭ്രമണപഥത്തിൽ എത്തിച്ചവയിൽപ്പെടുന്നു.

■ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ, ലോകത്തിലെ 138-മത്തെ ബഹിരാകാശസഞ്ചാരിയാണ്.

■ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വനിതാ ബഹിരാകാശ സഞ്ചാരികളാണ്‌ കല്പനാ ചൗളയും സുനിതാ വില്യംസും. ഇരുവരും ഇന്ത്യന്‍ വംശജരും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുമാണ്‌.

ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ

മംഗൾയാൻ (Mars Orbiter Mission)

ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം മംഗൾയാൻയാണ്. 2013 നവംബർ 5-ന് പി.എസ്‌.എല്‍.വി.സി-25 എന്ന റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഹാർബറായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് മംഗൾയാൻ കുതിച്ചുയർന്നത്. 2014 സെപ്റ്റംബർ 24-ന്  ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിക്കുക എന്നതാണ്.

ചന്ദ്രയാന്‍

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -1, 2008 ഒക്നോബര്‍ 22ന്‌ രാവിലെ 6.22ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്‍ററില്‍ നിന്നാണ്‌ വിക്ഷേപിച്ചത്‌. പി.എസ്‌.എല്‍.വി.സി-11 വാഹനത്തിലായിരുന്നു വിക്ഷേപണം. 2008 നവംബര്‍ 8ന്‌ വാഹനം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. 386 കോടിയോളം രൂപയാണ്‌ പദ്ധതിയുടെ ആകെ ചെലവ്‌. 1,380 കിലോഗ്രാമായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം. 2008 നവംബര്‍ 14ന്‌, ചന്ദ്രോപരിതലം പഠിക്കാനുള്ള ഭാഗം (Moon Impact Probe) ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ട്‌ ചന്ദ്രനില്‍ പതിച്ചു. ഇതോടെ ചന്ദ്രനില്‍ പതാക പാറിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. സന്ദേശങ്ങൾ ലഭിക്കാതായതിനെത്തുടര്‍ന്ന്‌ 2009 ആഗസ്ത്‌ 29-ന്‌ ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചതായി ഐ.എസ്‌.ആര്‍.ഒ. പ്രസ്താവിച്ചു. മയില്‍സ്വാമി അണ്ണാദുരൈ ആയിരുന്നു ചന്ദ്രയാന്‍-1൯െറ പ്രോജക്ട്‌ ഡയറക്ടര്‍.

ചന്ദ്രയാന്റെ കണ്ടെത്തൽ

ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിയ ചന്ദ്രയാൻ - 1, മൂൺ മിനറോളജി മാപ്പർ എന്ന ഉപകരണത്തെ ചന്ദ്രോപരിതലത്തിൽ വിട്ടിരുന്നു. ചന്ദ്രോപരിതലത്തിൽ ഉടനീളം ജല തന്മാത്രകളുടെയോ (H2O) ഹൈഡ്രോക്സിൻ തന്മാത്രകളുടെയോ (HO) സാന്നിദ്ധ്യമുണ്ട്. ചന്ദ്രപ്രതലത്തിലെ ഓരോ ടൺ മണ്ണിലും കുറഞ്ഞത് അര ലിറ്റർ വെള്ളമെങ്കിലും ഉണ്ടാകുമത്രേ.

ആദിത്യ L1

സൂര്യന്റെ അന്തരീക്ഷമാണ് കൊറോണ. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്‌ഫിയറിനെക്കാൾ ചൂട് കൊറോണക്കെങ്ങനെ ലഭിക്കുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇതിനുത്തരം കണ്ടെത്താനും മറ്റു ചില സൗരപ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന പേടകമാണ് ആദിത്യ L1. ഈ പേടകം വഹിക്കുന്ന ഒരു പ്രധാന പേലോഡ് ഒരു സൗര കൊറോണ ഗ്രാഫ് ആയിരിക്കും.

ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍

ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ്‌ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. 1999-ല്‍ സ്ഥാപിതമായി. പൂര്‍ണമായ തോതില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്‌ 2007 ഏപ്രില്‍ 23-നാണ്‌. പി.എസ്‌.എല്‍.വി.സി-8 ന്റെ സഹായത്തോടെ ഇറ്റാലിയന്‍ ഉപഗ്രഹമായ എജില്‍ ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യവിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.

പി.എസ്.എൽ.വി ഉപയോഗിച്ചുള്ള പ്രധാന ദൗത്യങ്ങൾ 

(To be Updated Soon)

ISRO യുടെ ചെയർമാൻ

വിക്രം സാരാഭായ് ( 1963 - 1972)
എം.ജി.കെ.മേനോൻ (1972)
സതീഷ് ധവാൻ (1972 - 1984)
യു.ആർ.റാവു (1984 - 1994)
കെ.കസ്തൂരി രംഗൻ (1994 - 2003)
ജി.മാധവൻ നായർ (2003 - 2009)
കെ.രാധാകൃഷ്ണൻ (2009 - 2014)
ശൈലേഷ് നായക് (2015)
എ. എസ്. കിരൺകുമാർ (2015 - 2018)
കെ. ശിവൻ (2018 മുതൽ)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്‌ - വിക്രം സാരാഭായ്‌

2. ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ്‌ നിലവില്‍ വന്ന വര്‍ഷം - 1972 ജൂണ്‍

3. ISRO നിലവില്‍ വന്ന വര്‍ഷം - 1969 ജൂണ്‍ 15

4. ISRO യുടെ ആസ്ഥാനം - ബാംഗ്ലൂര്‍

5. ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്‌ - അന്തരീക്ഷ ഭവന്‍

6. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്‌ - നൈക്ക്‌ അപ്പാച്ചേ

7. ബഹിരാകാശത്ത്‌ എത്തിയ ആദ്യ ഇന്ത്യക്കാരന്‍ - രാകേഷ്‌ ശര്‍മ്മ

8. രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്ത്‌ എത്തിയ വര്‍ഷം - 1984

9. രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്തെത്തിയ വാഹനം - സോയുസ്‌ ടി-11

10. ഏതു രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ്‌ ഇന്ത്യ സോയുസ്‌, ടി-11 നിര്‍മ്മിച്ചത്‌ - റഷ്യ

11. ബഹിരാകാശത്ത്‌ എത്തിയ എത്രാമത്തെ സഞ്ചാരിയാണ്‌ രാകേഷ്‌ ശര്‍മ്മ - 138

12. സമുദ്രപഠനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - ഓഷന്‍ സാറ്റ്‌ 1

13. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്‌ - ശ്രീഹരിക്കോട്ട

14. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് - ആന്ധ്രാപ്രദേശ്‌

15. പുലിക്കട്ട് തടാകത്തെയും ബംഗാള്‍ ഉൾക്കടലിനെയും വേര്‍തിരിക്കുന്നത്‌ - ശ്രീഹരിക്കോട്ട

16. ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്റര്‍ സ്ഥിതി ചെയുന്നത്‌ - ശ്രീഹരിക്കോട്ട

17. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം - ആന്‍ട്രിക്സ്‌ കോര്‍പ്പറേഷന്‍

18. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ സംഘം - ചന്ദ്രയാന്‍

19. ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം - 2008 ഒക്ടോബര്‍ 22

20. ചന്ദ്രയാന്‍ 1 ന്റെ Project Director ആരായിരുന്നു - എം. അണ്ണാദുരൈ

21. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ രാജ്യം - ഇന്ത്യ

22. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ കൃത്രിമോപഗ്രങ്ങളാണ്‌ - കാര്‍ട്ടോസാറ്റ്‌ 1, റിസോഴ്സ്‌ സാറ്റ്‌ 1

23. ബഹിരാകാശത്ത്‌ എത്തിയ ആദ്യ ഇന്ത്യന്‍ വനിത - കല്‍പ്പന ചൗള

24. അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം എന്ന്‌ അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ - കല്‍പ്പന ചൗള

25. കല്‍പ്പന ചൗള അന്തരിച്ച വര്‍ഷം - 2003

26. ബഹിരാകാശത്ത്‌ കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യൻ വനിത - സുനിത വില്യംസ്

27. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം - ആര്യഭട്ട

28. ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം - എഡ്യുസാറ്റ്

29. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം - ബംഗളുരു

30. ഇന്ത്യയിലെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി - രാകേഷ് ശർമ്മ

31. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം - ആപ്പിൾ

32. എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന് - 2004 സെപ്റ്റംബർ 20

33. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ - കല്പന ചൗള

34. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ - തുമ്പ

35. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധിതിയുടെ പിതാവ് - വിക്രം സാരാഭായ്

36. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം - തുമ്പ

37. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട

38. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം - ചന്ദ്രയാൻ 1

39. ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന് - 2008 ഒക്ടോബർ 22 (ശ്രീഹരിക്കോട്ട)

40. ചന്ദ്രയാൻ 1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് - പി.എസ്.എൽ.വി C 11

41. ചന്ദ്രയാൻ 1 വിക്ഷേപിക്കുമ്പോഴുള്ള ഇസ്രോ ചെയർമാൻ - ജി മാധവൻ നായർ

42. മൂൺ മിനറോളജി മാപ്പർ (M3) എന്ന ഉപകരണം ഇന്ത്യൻ പതാകയുമായി ചന്ദ്രനിൽ പതിച്ചതെന്ന്‌ - 2008 നവംബർ 14

43. ഇസ്രോ ചന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതെന്ന് - 2009 ഓഗസ്റ്റ് 20

44. ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ച ചാന്ദ്ര ദൗത്യം  - ചന്ദ്രയാൻ 1

45. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ദൗത്യ പേടകം - മാർസ് ഓർബിറ്റർ മിഷൻ (MOM)

46. മംഗൾയാൻ വിക്ഷേപിച്ചതെന്ന് - 2013 നവംബർ 5

47. മംഗൾയാൻ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ് - പി.എസ്.എൽ.വി C 25

48. മംഗൾയാന്റെ ഭാരം - 1337 KG

49. മംഗൾയാൻ വിക്ഷേപിച്ചത് എവിടെ നിന്ന് - സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട

50. മംഗൾയാൻ പ്രോഗ്രാം ഡയറക്ടർ - ഡോ.എം.അണ്ണാദുരൈ

Post a Comment

Previous Post Next Post