മർദ്ദം

മർദ്ദം എന്നാൽ എന്ത്

എപ്പോഴും ബലം പ്രയോഗിക്കുന്ന അദൃശ്യമായ ഒരു ശക്തിയുണ്ട്‌ നമുക്കുചുറ്റും. അത്‌ മറ്റൊന്നുമല്ല, വായുവാണ്‌! വായു നാലു വശത്തു നിന്നും നമ്മളെ എപ്പോഴും തള്ളിക്കൊണ്ടിരിക്കും. വായു പ്രയോഗിക്കുന്ന ഈ ബലത്തെ വായുമർദ്ദം (Atmospheric Pressure) എന്നു വിളിക്കുന്നു. ഒരു നിശ്ചിത വിസ്തീര്‍ണത്തില്‍ പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ്‌ മർദം എന്നു പറയുന്നത്‌. ഖരം, ദ്രാവകം, വാതകം തുടങ്ങിയ എല്ലാ അവസ്ഥകളിലുമുള്ള വസ്തുക്കള്‍ക്കും മർദ്ദമുണ്ട്‌. ആഴം കൂടുന്തോറും ദ്രാവകങ്ങളുടെ മർദം കൂടുന്നു. വെള്ളത്തിനടിയിലേക്ക്‌ പോകുന്ന നീന്തല്‍ക്കാര്‍ക്ക്‌ ചിലപ്പോള്‍ ചെവിവേദന ഉണ്ടാകാറുണ്ട്‌. ഇത്‌ ചുറ്റുമുള്ള വെള്ളത്തിന്റെ മര്‍ദ്ദം കൂടുന്നതുകൊണ്ടാണ്‌. ഉയരത്തിനനുസരിച്ച്‌ അന്തരീക്ഷ മര്‍ദ്ദം കുറയുന്നു. ഉയരം കൂടുമ്പോള്‍ അന്തരീക്ഷത്തിലെ വാതകതന്മാത്രകളുടെ എണ്ണം കുറയുന്നതുകൊണ്ടാണിത്‌. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ എത്തുമ്പോള്‍ നമ്മുടെ മൂക്കില്‍നിന്നും മറ്റും രക്തം വരുന്നത്‌ സാധാരണമാണ്‌. ശരീരത്തിലെ മർദം അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ കൂടുന്നതിനാല്‍ ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതാണ്‌ ഇതിനു കാരണം. ടോറി ആദ്യമായി അന്തരീക്ഷമര്‍ദ്ദം അളന്നത്‌. അന്തരീക്ഷമര്‍ദ്ദം അളക്കാന്‍ ബാരോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സ്പർശനത്തലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലം - വ്യാപകമര്‍ദ്ദം

2. യൂണിറ്റ് വിസ്തീർണത്തിൽ അനുഭവപ്പെടുന്ന വ്യാപക മർദ്ദമാണ് - മർദ്ദം 

3. വ്യാപകമര്‍ദ്ദം/പ്രതല വിസ്തീർണം - മർദ്ദം 

4. മർദ്ദത്തിന്റെ യൂണിറ്റ് - പാസ്‌ക്കൽ (Pa) അഥവാ N/m2

5. പ്രഷർകുക്കറിൽ പാചകം കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കുന്നതിന് അടിസ്ഥാനം - ഉയർന്ന മർദം താപനില വർദ്ധിപ്പിക്കുന്നു

6. പ്രഷർകുക്കറിൽ ജലം തിളയ്ക്കാൻ വേണ്ട ഊഷ്മാവ് - 120 ഡിഗ്രി സെൽഷ്യസ്

7. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലം - അന്തരീക്ഷമർദ്ദം 

8. ഒരു അന്തരീക്ഷ മർദ്ദം - 760 mm of Hg

9. അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റുകൾ - ബാർ, ടോർ 

10. അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം - ബാരോമീറ്റർ 

11. ആദ്യമായി അന്തരീക്ഷമർദം അളന്ന ഭൗതികശാസ്ത്രജ്ഞൻ - ടോറിസെല്ലി 

12. മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ച ഭൗതികശാസ്ത്രജ്ഞൻ - ടോറിസെല്ലി (1644 ൽ)

13. ബാരോമീറ്ററിലെ വേഗത്തിലുള്ള താഴ്ചയെ സൂചിപ്പിക്കുന്നത് - കൊടുങ്കാറ്റ് 

14. ബാരോമീറ്ററിലെ ഉയർച്ചയെ സൂചിപ്പിക്കുന്നത് - പ്രസന്ന കാലാവസ്ഥ 

15. അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന മറ്റു ഉപകരണങ്ങൾ - മെർക്കുറി, അനിറോയ്ഡ്, ഫോർട്ടീൻസ് ബാരോമീറ്ററുകൾ 

16. ദ്രാവകങ്ങൾ കൂടാതെതന്നെ അളക്കാൻ സാധിക്കുന്ന ബാരോമീറ്ററാണ് - അനിറോയ്ഡ് ബാരോമീറ്റർ 

17. മെർക്കുറി ബാരോമീറ്ററിന്റെ പരിഷ്കരിച്ച രൂപമാണ് - ഫോർട്ടീൻസ് ബാരോമീറ്ററുകൾ 

18. മർദം കൂടുമ്പോൾ ഐസിന്റെ ദ്രവണാങ്കം കുറയുകയും മർദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം കൂടുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് - പുനർഹിമായനം 

19. ഐസ് സ്‌കേറ്റിങ് സാധ്യമാക്കുന്ന പ്രതിഭാസം - പുനർഹിമായനം 

20. നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ മർദം പ്രയോഗിച്ചാൽ അതിന്റെ എല്ലാ വശത്തും ഒരേ അളവിൽ മർദം അനുഭവപ്പെടും. ഈ നിയമമാണ് - പാസ്കൽ നിയമം 

21. മർദ്ദം സ്ഥിരമാണെങ്കിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽ‌വിൻ ഊഷ്മാവിന് നേർ അനുപാതത്തിലായിരിക്കും. ഈ നിയമമാണ് - ചാൾസ് നിയമം 

22. സ്ഥിരോഷ്മാവിൽ സ്ഥിതിചെയ്യുന്ന ഒരു വാതകത്തിന്റെ മർദം അതിന്റെ വ്യാപ്തത്തിന്റെ വിപരീത അനുപാതത്തിലായിരിക്കും. ഈ നിയമമാണ് - ബോയിൽ നിയമം

Post a Comment

Previous Post Next Post