ബലം

ബലം (Force)

ഒരു വസ്തുവിന്റെ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തത്തിനോ നിശ്ചലാവസ്ഥയ്‌ക്കോ ചലനാവസ്ഥയ്‌ക്കോ മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നതെന്താണോ അതാണ് ബലം.

ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലത്തിന്റെ അളവ് ആ വസ്തുവിന്റെ പിണ്ഡത്തിന്റെയും അതിന്റെ ത്വരണത്തിന്റെയും ഗുണനഫലത്തിന് തുല്യമായിരിക്കും. ഇതിനെ ഒരു സമവാക്യമായി പറഞ്ഞാൽ, 

ബലം = മാസ്സ് x ത്വരണം (Force = Mass x Acceleration)

സാധാരണ ബലം 

മേശപ്പുറത്തിരിക്കുന്ന പുസ്തകത്തെ സങ്കല്പിക്കുക. ഭൂമിയുടെ ആകർഷണ ബലം എപ്പോഴും അതിനെ താഴേക്ക് വലിക്കുന്നുണ്ട്. എന്നാൽ പുസ്തകം താഴേക്കു വീഴുന്നില്ല. മേശ അതിനെ താങ്ങിനിർത്തുന്നു. ഇത് സാധാരണ ബലത്തിന് ഉദാഹരണമാണ്. രണ്ട് ഇഷ്ടിക എടുത്ത് അല്പം അകത്തിവച്ചശേഷം അതിനു മുകളിൽ ഒരു സ്കെയിൽ വയ്ക്കുക. ഈ സ്കെയിലിൽ ചെറിയൊരു കല്ലു വയ്ക്കാം. സ്കെയിൽ അല്പം താഴേക്കു വളയും. പക്ഷേ, അത് കല്ലിനെ താങ്ങി നിർത്തുന്നത് കാണാം. ഇതും സാധാരണ ബലം മൂലമാണ്. സ്കെയിൽ കൈകൊണ്ട് താഴേക്ക് അമർത്തി നോക്കിയാൽ സ്കെയിൽ പ്രയോഗിക്കുന്ന ഈ ബലം നമുക്ക് അനുഭവപ്പെടും.

വിവിധതരം ബലങ്ങൾ

പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങൾ നാലെണ്ണമാണ്. ഗുരുത്വാകർഷണ ബലം, പ്രബല ന്യൂക്ലിയർ ബലം, ദുർബല ന്യൂക്ലിയർ ബലം, വൈദ്യുത കാന്തികബലം എന്നിവയാണത്. ഇതിൽ ഗുരുത്വാകർഷണവും വൈദ്യുതകാന്തിക ബലവും ദീർഘദൂര പരിധിയുള്ളവയാണ്. മറ്റുരണ്ടും കുറഞ്ഞ ദൂരത്തിൽ പ്രവർത്തിക്കുന്നു.

PSC ചോദ്യങ്ങൾ 

1. ഒരു വസ്തുവിനെ മുൻപോട്ടോ പിൻപോട്ടോ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി - ബലം

2. ഒരു വസ്തുവിൻമേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലം - ഭാരം

3. ബലത്തിന്റെ SI യൂണിറ്റ് - ന്യൂട്ടൺ (N)

4. 1 kg പിണ്ഡമുള്ള ഒരു വസ്തുവിന് 1 m/s2 ത്വരണം ഉണ്ടാക്കുന്നതിന് പര്യാപ്‌തമായ ബലമാണ് - ഒരു ന്യൂട്ടൺ 

5. 1 ന്യൂട്ടൺ = 1 kg m/s2 

6. ബലത്തിന്റെ CGS യൂണിറ്റ് - ഡൈൻ 

7. 1 ന്യൂട്ടൺ = 105 dyne 

8. ചലനവുമായി ബന്ധപ്പെട്ട ബലം - യാന്ത്രികബലം 

9. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം - ന്യൂക്ലിയർ ബലം

10. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം - ഭൂഗുരുത്വാകർഷണ ബലം 

11. മനുഷ്യനും മറ്റു ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം - പേശീബലം 

12. കാന്തത്തിന് ആകർഷണ വികർഷണ സ്വഭാവമുണ്ട്. കാന്തം പ്രയോഗിക്കുന്ന ഈ ബലത്തെ പറയുന്നത് - കാന്തിക ബലം 

13. മുടിയിലുരസിയ പ്ലാസ്റ്റിക് പേനയ്ക്ക് ചെറിയ കടലാസുകഷണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിന് കാരണം - സ്ഥിതവൈദ്യുതബലം 

14. പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിൽ ആകർഷണ ബലമുണ്ട്. ഇത്തരം ആകർഷണബലം അറിയപ്പെടുന്നത് - ഗുരുത്വാകർഷണബലം 

15. ചലനവുമായി ബന്ധപ്പെട്ട ബലം പൊതുവെ അറിയപ്പെടുന്നത് - യാന്ത്രികബലം

Post a Comment

Previous Post Next Post