ഗ്രഹങ്ങള്‍

ഗ്രഹങ്ങള്‍ (Planets)
■ സൗരയുഥത്തിലെ അഷ്ടഗ്രഹങ്ങൾ, സൂര്യനില്‍ നിന്നുള്ള അകലം പ്രകാരം ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്ട്യൂണ്‍

■ സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം

■ സൗരയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധന്‍

■ സൂര്യനിൽ നിന്നുള്ള ഏറ്റവും ദൂരെയുള്ള ഗ്രഹമാണ് നെപ്ട്യൂണ്‍.

■ ഏറ്റവും ചൂടേറിയ ഗ്രഹമാണ് ശുക്രൻ.

■ ഏറ്റവും തണുത്ത ഗ്രഹമാണ് യുറാനസ്.

■ ബുധനും ശുക്രനും ഉപഗ്രഹങ്ങളില്ല. ചൊവ്വയ്ക്ക് 2 ഉപഗ്രഹങ്ങളും ഭൂമിക്ക് 1 ഉപഗ്രഹവുമുണ്ട്.

■ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ളത് വ്യാഴത്തിനാണ്. ഇതിന് 63 ഉപഗ്രഹങ്ങളുണ്ട്. ശനിക്ക് 31 ഉം യുറാനസിന് 27 ഉം നെപ്ട്യൂണിന് യഥാക്രമം 13 ഉപഗ്രഹങ്ങളുമുണ്ട്.

■ സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമാണ് ഭൂമി.

■ ഏറ്റവും തിളക്കമുള്ള ഗ്രഹം ശുക്രനാണ്.

■ ഭൂമിയെ നീല ഗ്രഹം എന്നാണ് വിളിക്കുന്നത്. ഭൂമിക്ക് കൂടുതൽ സാന്ദ്രതയും ശനിയുടെ സാന്ദ്രതയും കുറവാണ്.

■ വസ്തുക്കൾക്ക് ഉയർന്ന ഭാരം അനുഭവപ്പെടുന്ന ഗ്രഹമാണ് വ്യാഴം.

■ ബുധൻ ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം. അതേസമയം ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ ഉള്ളത്  നെപ്ട്യൂനിനാണ്.

■ വർഷത്തേക്കാളും ദിവസങ്ങൾക്കു ദൈർഘ്യം കൂടുതൽ ഗ്രഹം ശുക്രനാണ്.

■ വ്യാഴത്തിനാണ്  ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ളത്.

■ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമാണ് ശനി. ശനിയുടെ ചുറ്റും ആകർഷകമായ ഒരു വലയം  ഉണ്ട്.

■ 1781 ൽ വില്യം ഹെർഷൽ ആണ് യുറാനസ് ഗ്രഹം കണ്ടെത്തിയത്.

■ 1846 ൽ ആർബെയിൻ  വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആഡംസ് എന്നിവരാണ് നെപ്ട്യൂൺ കണ്ടെത്തിയത്.

■ വ്യാഴത്തിന് ഗ്രേറ്റ് റെഡ് സ്പോട്ട് ഉണ്ട്, നെപ്ട്യൂണിന് ഗ്രേറ്റ് ഡാർക്ക് സ്പോട്ട് ഉണ്ട്.

■ ചൊവ്വയിലെ ഇരുമ്പിന്റെ സാന്നിധ്യമാണ് ചുവപ്പ് നിറം നൽകുന്നത്.

■ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നെപ്ട്യൂണിന്റെ വളയങ്ങളായിരുന്നു. ഏറ്റവും വേഗതയേറിയ കാറ്റ് നെപ്ട്യൂണിലാണ്.

■ റോമൻ ദേവതയായ "മെർക്കുറി" എന്ന പേരിൽ നിന്നാണ് ബുധന് ഈ പേര് ലഭിച്ചത്, ശുക്രന് റോമൻ ദേവതയായ "വീനസ്" എന്ന പേരിൽ നിന്നും, റോമൻ യുദ്ധദൈവമായ “മാർസിൽ” നിന്നാണ് ചൊവ്വക്ക് ഈ പേര് ലഭിച്ചത്.

■ കഴിഞ്ഞ 60,000 വർഷത്തിനു ശേഷം 2003 ഓഗസ്റ്റ് 27 നാണ് ചൊവ്വ ഗ്രഹം ഭൂമിയോട് അടുത്തത്. ചൊവ്വയ്ക്ക് ഭൂമിയോട് സാമ്യമുണ്ട്.

■ സൗരയൂഥത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത് ചൊവ്വയിലാണ്.

■ ഇന്ത്യൻ മിത്തോളജി അനുസരിച്ച് വ്യാഴത്തെ ബൃഹസ്പതി എന്നാണ് വിളിക്കുന്നത്.

■ ഷൂ മാക്കർ-ലെവി 9 എന്ന വാൽനക്ഷത്രം 1994 ജൂലൈയിൽ വ്യാഴത്തിൽ പതിച്ചു.

■ ദൂരദർശിനിയുടെ സഹായത്തോടെ കണ്ടെത്തിയ ആദ്യത്തെ ഗ്രഹമാണ് യുറാനസ്.

ഉപഗ്രഹങ്ങൾ

■ വ്യാഴത്തെ വലംവെക്കുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമീഡ്.

■ ചൊവ്വയ്ക്ക് അറിയപ്പെടുന്ന രണ്ട് ഉപഗ്രഹങ്ങൾ ഉണ്ട് - ഫോബോസ്, ഡീമോസ്. ചൊവ്വയിലെ ഫോബോസിനെ കറുത്ത ചന്ദ്രൻ എന്നാണ് വിളിക്കുന്നത്.

■ ഗാനിമീഡ്, കാലിസ്റ്റോ, അയോ, യൂറോപ്പ എന്നിവയാണ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ. 1610 ൽ ഗലീലിയോ ഗലീലിയാണ് ഇത് കണ്ടെത്തിയത്.

■ ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ ഭൂമിയോട് സാമ്യമുള്ളതാണ്. ഭൂമിയുടേതിന് സമാനമായ അന്തരീക്ഷമുള്ള ഏക ഉപഗ്രഹമാണ് ടൈറ്റൻ. ടൈറ്റൻ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ക്രിസ്റ്റ്യന്‍ ഹൈജന്‍സ്‌.

■ ടൈറ്റാനിലെ ഏറ്റവും സമൃദ്ധമായ വാതകമാണ് നൈട്രജൻ.

■ സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം ശനിയുടെ ടൈറ്റൻ ആണ്.

■ പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം വ്യാഴമാണ്‌.

പ്രഭാത നക്ഷത്രം

■ 'പ്രഭാത നക്ഷത്രം', 'സായാഹ്ന നക്ഷത്രം' എന്നീ പേരുകളുള്ള ഗ്രഹം ശുക്രനാണ്.

■ 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നതും ശുക്രനാണ്.

■ 'ചുവന്ന ഗ്രഹം', 'തുരുമ്പിച്ച ഗ്രഹം' എന്നീ പേരുകളുള്ളത് ചൊവ്വയ്ക്കാണ്.

■ സൂര്യനോട് ഏറ്റവുമടുത്ത ഗ്രഹം ബുധനാണ്. എന്നാൽ ഭൂമിയുടെ ഏറ്റവുമടുത്ത ഗ്രഹം ശുക്രനാണ്.

■ ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ളത് ചൊവ്വയ്ക്കാണ്. എന്നാൽ ഭൂമിയോട് സമാനമായ വലുപ്പമുള്ളത് ശുക്രനും.

■ ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം ചന്ദ്രനാണ്.

■ ഭൂമിയിലും മറ്റു ആര് ഗൃഹങ്ങളിലും സൂര്യൻ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നു. ഇവ പടിഞ്ഞാറുനിന്നും കിഴക്കോട്ട് എന്നരീതിയിൽ സൂര്യനെ വലംവെക്കുന്നതു കൊണ്ടാണിത്.

■ ശുക്രന്റെ കറക്കം കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ്. അതുകൊണ്ട് ശുക്രനിൽ സൂര്യൻ പടിഞ്ഞാറുദിച്ചു കിഴക്ക് അസ്തമിക്കുന്നു.
 
കുള്ളൻ ഗ്രഹങ്ങൾ

■ ഗ്രഹപദവി പ്ലൂട്ടോക്ക്‌ നഷ്ട്ടപ്പെട്ടത്‌ 2006-ലാണ്‌. 2006, ആഗസ്ത് 24ന്  ചെക്ക്‌ റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന അന്താരാഷ്ട്ര അസ്‌ട്രോണിമിക്കൽ യൂണിയന്റെ സമ്മേളനമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌. ഗ്രഹങ്ങളെക്കുറിച്ചുള്ള പുതിയ നിർവചനപ്രകാരമാണ്‌ പ്ലൂട്ടോ പുറത്തായത്‌. പ്ലൂട്ടോ ഇനി "കുള്ളന്‍ ഗ്രഹം" എന്നറിയപ്പെടും (Dwarf Planet).

■ 1930-ല്‍ ക്ലൈഡ്‌ ടോംബെയാണ്‌ പ്ലൂട്ടോയെ കണ്ടെത്തിയത്‌. “കെയ്റോണ്‍' ആണ് പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം. നിക്സ്, ഹൈഡ്ര എന്നിവയും പ്ലൂട്ടോയെ ചുറ്റുന്നവയാണ്‌.

■ നിലവില്‍ സൗരയുഥത്തില്‍ അഞ്ച്‌ കുള്ളന്‍ ഗ്രഹങ്ങളാണുള്ളത്‌. പ്ലൂട്ടോ, ഇറിസ്‌, സിറസ്‌, ഹൗമിയ, മേക്ക് മേക്ക് എന്നിവ. ഏറ്റവും വലിയ കുള്ളന്‍ ഗ്രഹം ഇറിസ്‌. ഇറിസിനെ ചുറ്റുന്ന ഗോളമാണ് 'സിറസും' കുള്ളൻ ഗ്രഹമാണ്.

■ നെപ്ട്യൂണ്‍ ഗ്രഹത്തിനും പുറത്തായി, സൂര്യനെ വലംവെക്കുന്നവയാണ് 'ട്രാൻസ് നെപ്ട്യൂണിയൻ' ഒബ്‌ജക്ട്സ്' (TNO). സെഡ്ന, ക്വോഓവാർ, വരുണ എന്നിവ ഉദാഹരണങ്ങൾ.

0 Comments