സമ്പർക്ക ബലം, സമ്പർക്കരഹിത ബലം

സമ്പർക്ക ബലം, സമ്പർക്കരഹിത ബലം (Contact and Non Contact Forces)

പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും മറ്റേതെങ്കിലും വസ്‌തുക്കളുടെ ബലത്തിന് വിധേയമാണ്. ബലത്തെ നമുക്ക് പ്രധാനമായും സമ്പർക്ക ബലം, സമ്പർക്കരഹിത ബലം എന്നിങ്ങനെ രണ്ടായി തിരിക്കാം. പരസ്പരം സ്പർശിച്ചിരിക്കുന്ന രണ്ട് വസ്തുക്കളുടെ ഇടയിൽ രൂപപ്പെടുന്ന ബലമാണ് സമ്പർക്ക ബലം. പരസ്പരം സ്പർശിക്കാതെ ഇരിക്കുന്ന വസ്തുക്കളിൽ ഉണ്ടാകുന്ന ബലത്തെയാണ് സമ്പർക്കരഹിത ബലം എന്നു വിളിക്കുന്നത്. 

PSC ചോദ്യങ്ങൾ 

1. ബലം പ്രയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബലത്തിന്റെ തരംതിരുവുകൾ - സമ്പർക്ക ബലം, സമ്പർക്കരഹിത ബലം

2. വസ്തുക്കൾ തമ്മിൽ പരസ്പര സമ്പർക്കത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ബലം - സമ്പർക്ക ബലം

3. വസ്തുവുമായി സമ്പർക്കമില്ലാതെ ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലം - സമ്പർക്കരഹിത ബലം

4. സമ്പർക്ക ബലം ഉദാഹരണങ്ങൾ - സാധാരണ ബലം, പ്രയോഗ ബലം, ഘർഷണ ബലം, സമ്മർദ്ദ ബലം, എതിർ ബലം, സ്പ്രിങ് ബലം, പ്രതല ബലം, ഇലാസ്റ്റിക് ബലം

5. സമ്പർക്കരഹിത ബലം ഉദാഹരണങ്ങൾ - വൈദ്യുതകാന്തിക ബലം, ഗുരുത്വാകർഷണ ബലം, ന്യൂക്ലിയർ ബലം

Post a Comment

Previous Post Next Post