ഘർഷണ ബലം

ഘർഷണ ബലം (Frictional Force in Malayalam)

മിനുസമുള്ള പ്രതലത്തിൽ ചവിട്ടി തെന്നിവീഴാത്തവർ ആരും ഉണ്ടാകില്ല. നമ്മുടെ കാലും ചവിട്ടുന്ന പ്രതലവും തമ്മിലുള്ള ഒരു ബലം നഷ്ടപ്പെടുന്നതാണ് കാരണം. ഈ ബലത്തെ ഘർഷണബലം എന്നാണ് വിളിക്കുക. ഒരു വസ്തു മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ അതിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലമാണിത്. മേശയിലിരിക്കുന്ന പുസ്തകത്തെ തള്ളിയാൽ അത് അല്പം മുന്നോട്ട് നിരങ്ങിനീങ്ങിയ ശേഷം നിശ്ചലമാകും. മേശപ്പുറവും പുസ്തകത്തിന്റെ അടിഭാഗവും തമ്മിലുള്ള ഘർഷണമാണ് പുസ്തകത്തെ പിടിച്ചുനിർത്തുന്നത്. ഘർഷണമില്ലെങ്കിൽ തള്ളുകിട്ടിയ പുസ്തകം മേശയിലൂടെ മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കും.

ഘർഷണം എപ്പോഴും ചലനത്തെ തടസ്സപ്പെടുത്തുന്നു. ഘർഷണമുള്ളതുകൊണ്ടാണ് നമുക്ക് അപകടം കൂടാതെ നടക്കാനും വാഹനങ്ങൾ ഓടിക്കാനും ഒക്കെ സാധിക്കുന്നത്. ചില വസ്തുക്കൾക്ക് ഘർഷണം കൂടുതലാണ്. ഇതിനുദാഹരണമാണ് റബർ. ചെരിപ്പുകൾ ഉണ്ടാക്കാനും വാഹനങ്ങളുടെ ടയർ നിർമിക്കാനുമൊക്കെ റബർ ഉപയോഗിക്കുന്നതിന് ഒരു കാരണം ഇതുതന്നെ. ഘർഷണം കൂട്ടാനും കുറയ്ക്കാനും മാർഗങ്ങളുണ്ട്. പ്രതലവിസ്തീർണം കൂടിയാൽ ഘർഷണബലം കൂടും. എണ്ണ, ഗ്രീസ് തുടങ്ങിയവ ഘർഷണം കുറയ്ക്കുന്ന വസ്തുക്കളാണ്. യന്ത്രഭാഗങ്ങളിൽ ഇവ ഉപയോഗിക്കുന്നത് ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഒരു വസ്തു മറ്റൊരു വസ്തുവിനുമേൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ രൂപപ്പെടുന്ന ബലം - ഘർഷണ ബലം

2. ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം? - ഘർഷണ ബലം

3. ചലനത്തെ പ്രതിരോധിക്കുന്ന ബലം - ഘർഷണ ബലം

4. വസ്തുവിന്റെ ഭാരം വർദ്ധിക്കുന്നതിനനുസരിച്ച് ഘർഷണം - കൂടുന്നു 

5. ഘർഷണത്തിന് കാരണം - സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങളുടെ പരുപരുപ്പ് 

6. യന്ത്രങ്ങളിൽ ബോൾബെയറിങുകൾ ഉപയോഗിക്കുന്നതിനു കാരണം - ഘർഷണ കുറയ്ക്കുവാൻ 

7. ഘർഷണ ബലം കുറയ്ക്കുവാൻ ഉപയോഗിക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത് - സ്നേഹകങ്ങൾ (ലൂബ്രിക്കന്റ്സ്)

8. സ്നേഹകങ്ങൾക്ക് ഉദാഹരണം - വെളിച്ചെണ്ണ, ഗ്രാഫൈറ്റ്, ഗ്രീസ്

9. ഘർഷണ ബലം കുറയ്ക്കുവാനായി യന്ത്രങ്ങളിൽ ഖര രൂപത്തിൽ ഉപയോഗിക്കുന്ന സ്നേഹകം - ഗ്രാഫൈറ്റ്

10. വസ്തു ചലിക്കാൻ തുടങ്ങുമ്പോഴുള്ള പരമാവധി ഘർഷണ ബലമാണ് - ഘർഷണ പരിധി

11. സ്പർശിച്ചിരിക്കുന്ന രണ്ടു വസ്തുക്കളുടെ ചലനം കുറയ്ക്കാൻ അവയ്ക്കിടയിൽ ഉണ്ടാകുന്ന ബലമേത്? - ഘർഷണം 

12. പ്രതലത്തിലെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ - മിനുസപ്പെടുത്തൽ 

13. മിനുസം കൂടുന്തോറും പ്രതലത്തിലെ ഘർഷണം - കുറയുന്നു

14. മിനുസം കുറയുന്തോറും പ്രതലത്തിലെ ഘർഷണം - കൂടുന്നു

15. ഘർഷണ ബലത്തിന് ഉദാഹരണം - തീപ്പെട്ടി ക്കൊള്ളി ഉറച്ചു കത്തിക്കുന്നത്

16. കായിക താരങ്ങൾ ഉപയോഗിക്കുന്ന ഷൂസിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നതിന് കാരണം - ഘർഷണം കൂട്ടുവാൻ 

Post a Comment

Previous Post Next Post