ഊർജ്ജ സ്രോതസ്സുകൾ

ഊർജ്ജ സ്രോതസ്സുകൾ (Sources of Energy)

ഭൂമിയിലെ ഊർജ്ജ ഉറവിടങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. പുതുക്കാൻ പറ്റാത്തതും പുതുക്കാൻ പറ്റുന്നതും. ഇവയിൽ ആദ്യത്തേത് എടുക്കുന്തോറും കുറഞ്ഞുവരുന്ന ഊർജ്ജ ഉറവിടമാണ്. കണക്കില്ലാത്ത ഉപയോഗത്തെ അതിജീവിക്കാൻ ഇവയ്ക്കാവില്ല. ഉദാഹരണത്തിന് ഫോസിൽ ഇന്ധനങ്ങൾ. ലക്ഷക്കണക്കിന് വർഷങ്ങളിലൂടെയാണ് ഇവ ഭൂമിയിൽ രൂപപ്പെട്ടത്. എന്നാൽ, നിരന്തരമായ ഖനനത്തിലൂടെ ഇവയുടെ ഉറവ വറ്റിക്കൊണ്ടിരിക്കുകയാണ് അതിനാൽ ഭാവിയിലെ ഊർജ്ജപ്രതിസന്ധി ഒഴിവാക്കാൻ പുതുക്കാൻ പറ്റുന്ന ഊർജ്ജ ഉറവിടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടിവരും. എടുക്കുന്തോറും കുറയാത്ത, പ്രകൃതി തന്നെ ഇന്ധനം പുതുക്കിക്കൊണ്ടിരിക്കുന്ന ഊർജ്ജസ്രോതസുകളാണ് അടുത്തത്. സൂര്യപ്രകാശം, കാറ്റ്, മഴ, വേലിയേറ്റം, ജൈവ ഇന്ധനങ്ങൾ എന്നിവ ഇവയിൽ ചിലതാണ്.

PSC ചോദ്യങ്ങൾ

1. കത്തുമ്പോൾ താപം പുറത്തു വിടുന്ന വസ്തുക്കൾ - ഇന്ധനങ്ങൾ 

2. ഖര ഇന്ധനങ്ങൾക്ക് ഉദാഹരണം - വിറക്, കൽക്കരി 

3. ദ്രാവക ഇന്ധനങ്ങൾക്ക് ഉദാഹരണം - ഡീസൽ, പെട്രോൾ, മണ്ണെണ്ണ 

4. ദ്രാവക ഇന്ധനങ്ങൾ വേർതിരിച്ചെടുക്കുന്നത് - പെട്രോളിയത്തിൽ നിന്നും 

5. വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം - എൽ.പി.ജി, സി.എൻ.ജി, ഹൈഡ്രജൻ 

6. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം - ഏവിയേഷൻ ഫ്യുവൽ 

7. ഇന്ധനങ്ങളിൽ നിന്ന് ഊർജ്ജം പുറത്തുവരുന്ന പ്രക്രിയ - ജ്വലനം 

8. ജ്വലനത്തിന് സഹായിക്കുന്ന വാതകം - ഓക്സിജൻ 

9. ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം - സൂര്യൻ 

10. സൂര്യനിലെ ഊർജ്ജോത്പാദനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരണം നൽകിയ ആദ്യ ശാസ്ത്രജ്ഞൻ - ഹാൻസ് ബേത് 

11. പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ - സൗരോർജ്ജം, ബയോഗ്യാസ്, ജലം, ജൈവപിണ്ഡം 

12. പുനഃസ്ഥാപിക്കാൻ സാധ്യമല്ലാത്ത ഊർജ്ജസ്രോതസുകൾക്ക് ഉദാഹരണം - കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം 

13. കൃത്രിമ ഉപഗ്രഹങ്ങളുടേയും, ബഹിരാകാശ വാഹനങ്ങളുടേയും മുഖ്യ ഊർജ്ജ സ്രോതസ്സ് - സൗരോർജ്ജം

Post a Comment

Previous Post Next Post