ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടന (Indian Constitution in Malayalam)
■ ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും ചെറിയ ലിഖിത ഭരണഘടന അമേരിക്കയുടേതാണ്. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങളാണ് ബ്രിട്ടൻ, ഇസ്രായേൽ എന്നിവ. 

■ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്റെ സ്വാധീനം കൊണ്ടുവന്ന ആദ്യത്തെ നിയമമാണ് ‌1773ലെ റഗുലേറ്റിങ്‌ ആക്ട്‌.

■ 'ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ബംഗാൾ' 'ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ബ്രിട്ടീഷ്‌ ഇന്ത്യ' ആയി മാറിയത്‌ 1883ലെ ചാര്‍ട്ടര്‍ ആക്ട്‌ പ്രകാരമാണ്‌.

■ 'ഗവര്‍ണര്‍ ജനറല്‍' എന്ന സ്ഥാനപ്പേര്‌ മാറി 'വൈസ്രോയി' എന്ന സ്ഥാനപ്പേര്‌ വന്നത്‌ 1858ലെ ഗവണ്‍മെന്റ് ഓഫ് ‌ ഇന്ത്യാ ആക്‌ പ്രകാരം.

■ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായത്‌ 1858-ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ പ്രകാരം.

■ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ ഇന്ത്യക്കാര്‍ക്ക്‌ പ്രവേശനം അനുവദിച്ച ആക്ട്‌-1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട് (ഈ നിയമം 'മിനേറാ- മോര്‍ലി' ഭരണപരിഷ്കാരങ്ങൾ എന്നറിയപ്പെടുന്നു).

■ പ്രവിശ്യകളില്‍ (provinces) ദ്വിഭരണ സമ്പ്രദായം നടപ്പാക്കിയ നിയമം - 1919ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ (ഇത്‌ 'മൊണ്‍ടേഗു- ചെംസ്‌ഫോര്‍ഡ്‌' ഭരണപരിഷ്കാരങ്ങൾ എന്നറിയപ്പെടുന്നു)

■ പ്രവിശ്യകളില്‍ ദ്വിഭരണം മാറ്റി സ്വയംഭരണാവകാശം കൊടുത്ത നിയമമാണ്‌ 1935ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌

■ ഇന്ത്യക്കാര്‍ക്ക്‌ അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിര്‍ദേശം കൊണ്ടുവന്ന പ്ലാന്‍ - വേവല്‍പ്ലാന്‍ (1945)

■ ആഗസ്റ്റ്‌ 15, 1947ന്‌ ഇന്ത്യയുടെ ഭരണം ഇന്ത്യക്കാര്‍ക്ക്‌ കൈമാറിക്കൊണ്ട്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്‍റ്‌ പാസാക്കിയ നിമയം - ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌, 1947 (ജൂലായ്‌ 18ന്‌)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

■ ഇന്ത്യയുടെ ഭരണഘടനയ്ക്ക്‌ രൂപം നല്‍കിയത്‌ - ഭരണഘടന നിര്‍മ്മാണ സഭ

■ കാബിനറ്റ്‌ മിഷന്‍ ഇന്ത്യയില്‍ വന്ന വര്‍ഷം - 1946

■ ഭരണഘടനയുടെ നിർമ്മാണസഭ രൂപം കൊണ്ട വര്‍ഷം - 1946 ഡിസംബര്‍ 6

■ ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ യോഗം നടന്ന വര്‍ഷം - 1946 ഡിസംബര്‍ 9

■ ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ മീറ്റിംഗില്‍ പങ്കെടുത്തവരുടെ എണ്ണം - 207

■ ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ മീറ്റിംഗില്‍ പങ്കെടുത്ത വനിതകളുടെ എണ്ണം - 9

■ ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ മീറ്റിംഗിന്റെ വേദി - കോണ്‍സ്റ്റിറ്റ്യുഷന്‍ ഹാള്‍

■ കോണ്‍സ്റ്റിറ്റ്യുഷന്‍ ഹാള്‍ സ്ഥിതിചെയ്യുന്നത്‌ - ഡല്‍ഹി

■ നിയമ നിര്‍മ്മാണസഭയില്‍ ആദ്യം സംസാരിച്ചത്‌ - ആചാര്യ കൃപലാനി

■ ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ മീറ്റിംങ്ങിലെ അധ്യക്ഷന്‍ - സച്ചിദാനന്ദ സിന്‍ഹ

■ ഭരണഘടന നിര്‍മ്മാണസഭയുടെ ഉപദേശകന്‍ - ഡോ. ബി.എന്‍. റാവു

■ ഭരണഘടന നിര്‍മ്മാണസഭയില്‍ അവസാനം പ്രസംഗിച്ച വ്യക്തി - മൗണ്ട്‌ ബാറ്റന്‍ പ്രഭു

■ ഭരണഘടന നിര്‍മ്മാണസഭയില്‍ പ്രസംഗിച്ച ഏക വൈസ്രോയി - മൗണ്ട്‌ ബാറ്റന്‍ പ്രഭു

■ ഭരണഘടന നിര്‍മ്മാണസഭയുടെ സ്ഥിര അദ്ധ്യക്ഷൻ - ഡോ. രാജേന്ദ്രപ്രസാദ്‌ 

■ ഡോ. രാജേന്ദ്രപ്രസാദ്‌ നിയമനിര്‍മ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനാക്കിയ വര്‍ഷം - 1946 ഡിസംബര്‍ 11

■ ഭരണഘടനയുടെ നിയമനിര്‍മ്മാണസഭയുടെ അവസാന മീറ്റിംഗ്‌ നടന്ന വര്‍ഷം - 1946 ഡിസംബര്‍ 23

■ ഭരണഘടന നിര്‍മ്മാണസഭയിലെ ആകെ അംഗങ്ങള്‍ - 389

■ ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന്‌ എത്രപേര്‍ ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗങ്ങളായിരുന്നു - 292

■ നാട്ടുരാജ്യങ്ങളില്‍ നിന്ന്‌ എത്രപേരാണ്‌ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ - 93

■ ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന മലയാളികളുടെ എണ്ണം - 17

■ ഭരണഘടന നിര്‍മ്മാണസഭയില്‍ എത്ര മലയാളി വനിതകള്‍ ഉണ്ടായിരുന്നു - 3

■ ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന മലയാളി വനിതകള്‍ - ആനിമസ്ക്രീന്‍, ദുഗന്ദു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍

■ ഭരണഘടന നിര്‍മ്മാണസഭയില്‍ കൊച്ചിയെ പ്രതിനിധാനം ചെയ്തത്‌ - പനമ്പള്ളി ഗോവിന്ദമേനോന്‍

■ ഭരണഘടന നിര്‍മ്മാണസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ചത്‌ എത്രപേര്‍ - 9

■ ഭരണഘടന നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ എത്രപേര്‍ പ്രതിനിധാനം ചെയ്തു - 6

■ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍സ്‌ ആക്ട്‌ നിലവില്‍ വന്ന വര്‍ഷം - 1947

■ ഭരണഘടനയുടെ ഡ്രാഫ്റ്റ് കമ്മിറ്റി നിലവില്‍വന്ന വര്‍ഷം - 1947 ആഗസ്റ്റ്‌ 29

■ ഭരണഘടനയുടെ ഡ്രാഫ്റ്റ് കമ്മിറ്റിയുടെ അധ്യക്ഷനായ ബി.ആര്‍. അംബേദ്ക്കര്‍ നിയമിതനായ വര്‍ഷം - 1947 ആഗസ്റ്റ്‌ 29

■ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം - 7

■ ഭരണഘടനയുടെ കരട് തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ തലവൻ - ഡോ.ബി.ആർ അംബേദ്‌കർ

■ ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് വിളിക്കുന്നത് ആര് - ഡോ.ബി.ആർ അംബേദ്‌കർ

■ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ ജനങ്ങളുടെ അഭിപ്രായം അറിയിക്കാനായി ഭരണഘടനയുടെ കരട്‌ രൂപം പ്രസിദ്ധീകരിച്ച വർഷം - 1948

■ ഭരണഘടനയുടെ കരട്‌ രൂപം നിർമ്മാണസഭ അംഗീകരിച്ച വര്‍ഷം - 1948 ജനുവരി

■ ഇന്ത്യയുടെ ഭരണഘടന നിര്‍മ്മിക്കാന്‍ എത്ര ദിവസമെടുത്തു - 2 വര്‍ഷം, 11 മാസം, 17 ദിവസം

■ ഭരണഘടന നിർമ്മാണസഭ ഭരണഘടനയ്ക്ക്‌ അംഗീകാരം നല്‍കിയ വര്‍ഷം - 1949 നവംബര്‍ 26

■ ഇന്ത്യൻ ഭരണഘടന നിലവില്‍വന്ന വര്‍ഷം - 1950 ജനുവരി 26

■ ഇന്ത്യയുടെ നിയമദിനം - നവംബര്‍ 26

■ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം - ഇന്ത്യ

■ ഭരണഘടന നിര്‍മ്മാണസഭയിലെ പ്രധാന വനിതകള്‍ - സരോജിനി നായിഡു, ഹാന്‍സ മേത്ത

■ ഇന്ത്യന്‍ ഭരണഘടനയുടെ തുടക്കത്തില്‍ എത്ര ഭാഗങ്ങള്‍ ഉണ്ടായിരുന്നു - 22

■ ഭരണഘടനയില്‍ ഇപ്പോള്‍ എത്ര ഭാഗങ്ങളുണ്ട്‌ - 25

■ തുടക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര പട്ടികകള്‍ ഉണ്ടായിരുന്നു - 8

■ ഇപ്പോള്‍ ഭരണഘടനയില്‍ എ(ത പട്ടികകളുണ്ട്  - 12 

■ ആരംഭത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര വകുപ്പുകളുണ്ടായിരുന്നു - 395

■ ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര വകുപ്പുകളുണ്ട്‌ - 448

■ ഇന്ത്യന്‍ ഭരണഘടനയുടെ മാഗ്നക്കാര്‍ട്ട എന്നറിയപ്പെടുന്നത്‌ - മൗലികാവകാശങ്ങള്‍

■ ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ അവകാശം - മൗലികാവകാശം

■ മൗലികാവകാശങ്ങള്‍ ഭരണഘടനയുടെ ഏതുഭാഗത്തില്‍ ഉള്‍പ്പെടുന്നു - 3

■ മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നത് - കോടതി മുഖേന

■ ആരംഭത്തില്‍ ഇന്ത്യയില്‍ എത്ര മൗലികാവകാശങ്ങള്‍ ഉണ്ടായിരുന്നു - 7

■ ഇപ്പോള്‍ ഇന്ത്യയില്‍ എത്ര മൗലികാവകാശങ്ങളുണ്ട്‌ - 6

■ ഏതു ഭേദഗതിയിലൂടെയാണ്‌ സ്വത്തവകാശത്തെ മൗലികാവകാശത്തില്‍ നിന്നു മാറ്റിയത്‌ - 44

■ 44-ാമത് ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1978

■ മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭാഗം - ആര്‍ട്ടിക്കിള്‍ 368

■ ഭരണഘടനയുടെ രണ്ടാം ഭാഗത്തില്‍ 5 മുതല്‍ 11 വരെയുള്ള ആശയങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്‌ എന്തിനെക്കുറിച്ചാണ്‌ - പൗരത്വം

■ ഇന്ത്യയില്‍ എത്ര മാര്‍ഗ്ഗത്തിലൂടെ പൗരത്വം നേടാം - 5

■ ഇന്ത്യയില്‍ എത്ര വിധത്തില്‍ പൗരത്വം നഷ്ടപ്പെടാം - 3

■ ഇന്ത്യന്‍ ഭരണഘടന അംഗീകളിച്ചിട്ടുള്ള പൗരത്വം - ഏക പൗരത്വം

■ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പൗരത്വനിയമം പാസ്സാക്കിയ വര്‍ഷം - 1955

■ ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്‌ - ഇന്ത്യന്‍ സര്‍ക്കാരില്‍

■ വിദേശികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നേടാമെന്ന്‌ വിശദീകരിക്കുന്ന നിയമം - 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമം

■ അയിത്തത്തിനെതിരെയുള്ള ഭരണഘടന വ്യവസ്ഥ - 17 വകുപ്പ്‌

■ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 19

■ തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്ന വകുപ്പ്‌ - 17

■ "മഹാത്മാഗാന്ധി കീ ജയ്‌” എന്ന്‌ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ഏക വകുപ്പ്‌ - 17

■ ഒരു വ്യക്തിയെ ഒരേ കുറ്റത്തിന്‌ ഒന്നില്‍ കൂടുതല്‍ തവണ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല എന്നു പറയുന്ന വകുപ്പ്‌ - 20 (2)

■ 6 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ ഉറപ്പ്‌ വരുത്തുന്ന വകുപ്പ്‌ - 21 (എ)

■ വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവരുന്നതിന്‌ അടിസ്ഥാനമായ ഭരണഘടനാ ഭേദഗതി - 86

■ ഒരു വ്യക്തിയെ അറസ്റ്റ്‌ ചെയ്ത്‌ 24 മണിക്കുറുകള്‍ക്ക്‌ അകം അടുത്തുള്ള മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാകണമെന്ന്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 22 (2)

■ മൗലികാവകാശ സംരക്ഷണത്തിനുവേണ്ടി സുപ്രീംകോടതിയെ സമീപിക്കുവാന്‍ അനുമതി നല്‍കുന്ന ഭരണഘടന വകുപ്പ് - 32

■ എത്രതരത്തിലുള്ള റിട്ടുകളുണ്ട്‌ - 5

■ മൗലികാവകാശ സസ്പെന്‍ഡ്‌ ചെയുന്നതെപ്പോള്‍ - അടിയന്തരാവസ്ഥകാലത്ത്‌

■ ഭരണഘടനയുടെ എത്രാമത്തെ വകുപ്പ്‌ പ്രകാരമാണ് സുപ്രീംകോടതിക്ക്‌ റിട്ട്‌ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളത്‌ - 32

■ ഭരണഘടനയുടെ എത്രാമത്തെ വകുപ്പ്‌ പ്രകാരമാണ്‌ ഹൈക്കോടതിക്ക്‌ റിട്ട്‌ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്‌ - 226

■ അന്യായമായി തടങ്കലില്‍ വെയ്ക്കപ്പെട്ട ഒരു വ്യക്തിയെ കോടതി മുമ്പാകെ ഹാജരാക്കുന്നതിന്‌ ഉത്തരവ്‌ നല്‍കുന്നതിനുള്ള അധികാരം - ഹേബിയസ്‌ കോര്‍പ്പസ്‌

■ “ഹേബിയസ്‌ കോര്‍പ്പസ്‌” എന്ന വാക്കിനര്‍ത്ഥം - നിങ്ങള്‍ക്ക്‌ ശരീരമേറ്റെടുക്കാം

■ ഏതു ഭാഷയില്‍ നിന്നാണ്‌ ഹേബിയസ്‌ കോര്‍പ്പസ്‌ എന്ന വാക്ക്‌ ഉത്ഭവിച്ചത്‌ - ലാറ്റിന്‍

■ “മന്‍ഡാമസ്‌" എന്ന വാക്കിനര്‍ത്ഥം - ആജ്ഞ, കല്‍പ്പന

■ കര്‍ത്തവ്യം നിറവേറ്റാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും വ്യക്തികളോടും അത്‌ ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ്‌ - മന്‍ഡാമസ്‌

■ ക്വോവറന്റോ എന്ന വാക്കിനര്‍ത്ഥം - തങ്ങളുടെ അധികാരം

■ കീഴ്കോടതികള്‍ അവയുടെ അധികാര സീമയ്ക്ക്‌ പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അത്‌ തടയാന്‍ മേല്‍കോടതികള്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ - പ്രൊഹിബിഷന്‍

■ ഭരണഘടനയുടെ ഏതുഭാഗത്തിലാണ്‌ നിര്‍ദ്ദേശക തത്ത്വങ്ങള്‍ പ്രതിപാദിക്കുന്നത്‌ - 4

■ നിര്‍ദ്ദേശക തത്വങ്ങളെ അറിയിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പുകള്‍ - 36 മുതല്‍ 651 വരെ

■ നിര്‍ദ്ദേശക തത്ത്വങ്ങളുടെ മുഖ്യ ലക്ഷ്യം - ഇന്ത്യയെ ക്ഷേമ രാഷ്ട്രമാക്കുക.

■ ഇന്ത്യയിലെ നിര്‍ദ്ദേശക തത്ത്വങ്ങള്‍ എന്തില്‍ അധിഷ്ഠിതമാണ്‌ - ലിബറിലിസം, സോഷ്യലിസം

■ ഭരണഘടനയിലെ ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയത്‌ - നിര്‍ദ്ദേശക തത്ത്വത്തില്‍

■ സ്ത്രീക്കും പുരുഷനും തുല്യ വേതനം, തുല്യ ജോലി എന്നിവ പരാമര്‍ശിക്കപ്പെടുന്ന വകുപ്പ്‌ - 39 (ഡി)

■ വില്ലേജ്‌ പഞ്ചായത്തുകള്‍ ഗ്രാമപഞ്ചായത്ത്‌ രൂപീകരിക്കുക എന്നതിനെ സംബന്ധിച്ച വകുപ്പ്‌ - 40

■ ഏകീകൃത സിവില്‍ കേസ്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 44

■ 6 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം പറയുന്ന വകുപ്പ് - 45

■ പരിസ്ഥിതിസംരക്ഷണം, മൃഗസംരക്ഷണം, ഗോവധനിരോധനം പ്രതിപാദിക്കുന്ന വകുപ്പ്‌ - 48

■ നീതിന്യായ വകുപ്പിനെ കാര്യനിര്‍വ്വഹണ വകുപ്പില്‍ നിന്നു വേര്‍തിരിക്കുന്ന വകുപ്പ്‌ - 50

■ ഭരണഘടനയുടെ പൊതുഭാഗത്തിലാണ്‌ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ - 4 എ

■ ഏതു ഭരണഘടന ഭേദഗതിപ്രകാരമാണ്‌ മൗലിക കര്‍ത്തവ്യങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്‌ - 42

■ 42-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1976

■ 42-ാം ഭരണഘടന ഭേദഗതിക്ക്‌ നേതൃത്വം നല്‍കിയത്‌ - ഇന്ദിരാഗാന്ധി

■ ഭരണഘടനയുടെ തുടക്കത്തില്‍ എത്ര മൗലിക കടമകള്‍ ഉണ്ടായിരുന്നു - 10

■ ഭരണഘടനയില്‍ ഇപ്പോള്‍ എസ്ര മൗലിക കടമകളുണ്ട്‌ - 11

■ സംസ്ഥാനങ്ങളേയും ക്രേന്ദഭരണ പ്രദേശങ്ങളേയും പ്രതിപാദിക്കുന്ന പട്ടിക - 1

■ രാജ്യസഭാ സീറ്റുകളുടെ വിഭജനവുമായി ബന്ധപ്പെട്ട പട്ടിക - 4

■ യൂണിയന്‍, സ്റ്റേറ്റ്‌, കണ്‍കറന്റ്‌ എന്നീ ലിസ്റ്റുകളെ പരാമര്‍ശിക്കുന്ന പട്ടിക - 7

■ ഭരണഘടന അംഗീകരിച്ച ഭാഷകളെ പരാമര്‍ശിക്കുന്ന പട്ടിക - 8

■ കൂറുമാറ്റ കാരണത്താല്‍ അയോഗ്യത കൽപിക്കുന്ന പട്ടിക - 10

■ പഞ്ചായത്തികളുടെ അധികാരങ്ങള്‍, ഉത്തരവാദിത്വം എന്നിവ പറയുന്ന പട്ടിക - 11

■ മുനിസിപ്പാലിറ്റിയുടെ അധികാരങ്ങളും ഉത്തരവാദിത്വവും പറയുന്ന പട്ടിക - 12

■ യൂണിയന്‍ ലിസ്റ്റ്‌, സംസ്ഥാന ലിസ്റ്റ്‌, കണ്‍കറന്റ്‌ ലിസ്റ്റ്‌ എന്നിവ പരാമര്‍ശിക്കുന്ന പട്ടിക - 7

■ കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ്‌ - യൂണിയന്‍ ലിസ്റ്റ്‌

■ റയില്‍വേ, പ്രതിരോധം, വിദേശകാര്യം, രാജ്യരക്ഷ, കറന്‍സി, പൗരത്വം എന്നിവ ഉള്‍പ്പെടുന്ന ലിസ്റ്റ്‌ - യൂണിയന്‍ ലിസ്റ്റ്‌

■ സെന്‍സസ്‌ ഉള്‍പ്പെടുന്ന ലിസ്റ്റ്‌ - യൂണിയന്‍ ലിസ്റ്റ്‌

■ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളുടെ എണ്ണം - 98

■ കണ്‍കറന്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളുടെ എണ്ണം - 52

■ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിഷയങ്ങളുടെ എണ്ണം - 66

■ ക്രിമിനല്‍ നിയമം ഉള്‍പ്പെടുന്ന ലിസ്റ്റ്‌ - കണ്‍കറന്റ്‌ ലിസ്റ്റ്‌

■ പാര്‍ലമെന്റിനും സംസ്ഥാന നിയമ നിര്‍മ്മാണ സഭകള്‍ക്കും നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള ലിസ്റ്റാണ്‌ - കണ്‍കറന്റ്‌ ലിസ്റ്റ്‌

■ പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള ലിസ്റ്റ്‌ - സംസ്ഥാന ലിസ്റ്റ്‌

■ “പൊതുജനാരോഗ്യം” ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു - സംസ്ഥാന ലിസ്റ്റ്‌

■ ഭരണഘടനയുടെ എത്രാമത്തെ വകുപ്പിലാണ്‌ ലിസ്റ്റുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌ - 246

■ “ഭാഗ്യക്കുറികള്‍' ഏതു ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു - യൂണിയന്‍ ലിസ്റ്റ്‌

■ ഇന്ത്യന്‍ ജനസംഖ്യയുടെ 41% ഉപയോഗിക്കുന്ന ഭാഷ - ഹിന്ദി

■ യൂണിയന്‍ ഭാഷയെപ്പറ്റി പരാമര്‍ശിക്കുന്ന ഭരണഘടന വകുപ്പ്‌ - 343, 344

■ പ്രാദേശിക ഭാഷകളെക്കുറിച്ച്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 345 മുതല്‍ 347

■ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം - 22

■ ഔദ്യോഗിക ഭാഷകളെപ്പറ്റി പരാമര്‍ശിക്കുന്ന ഭരണഘടന വകുപ്പ്‌ - 345

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ - തമിഴ്‌

■ തമിഴ്‌ ഭാഷക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം - 2004

■ സംസ്കൃത ഭാഷയ്ക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം - 2005

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച രണ്ടാമത്തെ ഭാഷ - സംസ്കൃതം

■ കന്നഡ, തെലുഗ്, എന്നീ ഭാഷകള്‍ക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം - 2008

■ മലയാളത്തിന്‌ ക്ലാസ്സിക്കല്‍ പദവി ലഭിച്ച വര്‍ഷം - 2013

■ ക്ലാസിക്കല്‍ പദവി ലഭിച്ച ഏറ്റവും ഒടുവിലത്തെ ഭാഷ - ഒഡിയ (2014)

■ ഇതുവരെ ഇന്ത്യയില്‍ എത്ര ഭാഷകള്‍ക്ക്‌ ക്ലാസ്സിക്കല്‍ പദവി ലഭിച്ചിട്ടുണ്ട്‌ - 6

■ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷനുകളെക്കുറിച്ച്‌ പറയുന്ന ഭരണഘടനവകുപ്പ് - 315

■ യു.പി.എസ്‌.സി. യുടെ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത്‌ - രാഷ്‌ട്രപതി

■ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി - 5 വര്‍ഷം

■ യൂണിയന്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ അംഗങ്ങളുടെ വിരമിക്കല്‍ പ്രായം - 65 വയസ്സ്‌

■ യൂണിയന്‍ പബ്ലിക്‌ കമ്മീഷനിലെ അംഗങ്ങള്‍ രാജി സമര്‍പ്പിക്കുന്നത്‌ - രാഷ്ട്രപതിക്ക്‌

■ തെരഞ്ഞെടുപ്പ്‌ കമ്മീഷനെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭരണഘടന വകുപ്പ്‌ - 324

■ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 1950 ജനുവരി 25

■ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ എന്നിവ നടത്തുന്നത്‌ - തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

■ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡല്‍ഹി

■ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആസ്ഥാനം അറിയപ്പെടുന്നത്‌ - നിര്‍വാചന്‍ സദന്‍

■ ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ - സുകുമാര്‍ സെന്‍

■ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഏക മലയാളി - റ്റി.എൻ. ശേഷന്‍

■ ഇലക്ഷനില്‍ ഫോട്ടോപതിച്ച ഐഡന്റിറ്റി കാര്‍ഡ്‌ കൊണ്ടുവന്ന മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ - റ്റി.എൻ. ശേഷന്‍

■ ആരുടെ ആത്മകഥയാണ്‌ "Degeneration" ‌- റ്റി.എൻ. ശേഷന്‍

■ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഏക വനിത - വി.എസ്. രമാദേവി

■ ഏറ്റവും കുറച്ചു കാലം മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായ വ്യക്തി - വി.എസ്. രമാദേവി

■ ഇലക്ഷൻ കമ്മീഷണറുടെ കാലാവധി - 6 വർഷം

വിവരാവകാശ നിയമം 

■ ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പിലാക്കിയ വര്‍ഷം - 2005 ഒക്ടോബര്‍ 12

■ അമേരിക്കയിലെ വിവരാവകാശ നിയമം അറിയപ്പെടുന്നത്‌ - ഫ്രീഡം ഓഫ്‌ ഇന്‍ഫോര്‍മേഷന്‍ ആക്ട്‌

■ ഫ്രീഡം ഓഫ്‌ ഇന്‍ഫോര്‍മേഷന്‍ ആക്ട്‌ അമേരിക്കയില്‍ നടപ്പിലാക്കിയ വര്‍ഷം - 1986

■ വിവരാവകാശ നിയമത്തെപ്പറ്റി ആദ്യ പ്രഖ്യാപനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി - വി.പി. സിംഗ്‌ (1989)

■ വിവരാവകാശ നിയമത്തിന്റെ കരട്‌ രൂപം തയ്യാറാക്കിയ വ്യക്തി - ജസ്റ്റിസ്‌ പി. ബി. സാവന്ത് (1996)

■ വിവരാവകാശ നിയമത്തില്‍ രാഷ്ട്രപതി അനുമതി നല്‍കിയ വര്‍ഷം - 2005 ജനുവരി 15

■ ഇന്ത്യയില്‍ ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം - തമിഴ്നാട്‌

■ തമിഴ്നാട്ടില്‍ വിവരാവകാശ നിയമം നടപ്പിലാക്കിയ വര്‍ഷം - 1997

■ കേരളത്തില്‍ വിവരാവകാശ നിയമം നടപ്പിലാക്കിയ വര്‍ഷം - 2005 ഡിസംബര്‍ 19

കടമെടുത്തത്

■ “ഏക പൗരത്വം” എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത്‌ - ഇംഗ്ലണ്ട്‌

■ “ഭരണഘടന ഭേദഗതി” എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ - ദക്ഷിണാഫ്രിക്ക

■ മൗലിക കടമകള്‍ കടമെടുത്തത്‌ - യു.എസ്‌.എസ്‌.ആര്‍.

■ “കണ്‍കറന്റ്‌ ലിസ്റ്റ്"‌ എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ - ഓസ്ട്രേലിയ

■ റിപ്പബ്ലിക്‌ എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ - ഫ്രാന്‍സ്‌

■ ഇന്ത്യൻ ഭരണഘടന “നിര്‍ദ്ദേശക തത്ത്വങ്ങൾ" കടമെടുത്തത്‌ - അയര്‍ലന്‍ഡ്‌

■ “രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം" എന്ന ആശയം കടമെടുത്തത്‌ - അയര്‍ലന്‍ഡ്‌

■ ഗവര്‍ണറുടെ നിയമനം എന്ന ആശയം കടമെടുത്തത്‌ - കാനഡ

■ ഫെഡറൽ സര്‍ക്കാര്‍ എന്ന ആശയം കടമെടുത്തത്‌ - കാനഡ

■ രാഷ്ട്രപതിയുടെ ഇലക്ഷന്‍ എന്ന ആശയം കടമെടുത്തത്‌ - അയര്‍ലന്‍ഡ്‌

■ രാജ്യസഭ എന്ന ആശയം കടമെടുത്തത്‌ - യു.എസ്‌.എ.

■ ജുഡീഷ്യല്‍ റിവ്യു എന്ന ആശയം കടമെടുത്തത്‌ - യു.എസ്‌.എ.

■ "ആമുഖം" എന്ന ആശയം കടമെടുത്തത്‌ - യു.എസ്‌.എ.

■ ഇംപീച്ച്മെന്റ് എന്ന ആശയം കടമെടുത്തത്‌ - യു.എസ്‌.എ.

■ സുപ്രീംകോടതിക്കുള്ള അധികാരം എന്ന ആശയം കടമെടുത്തത്‌ - യു.എസ്‌.എ.

■ മൗലികാവകാശങ്ങള്‍ എന്ന ആശയം കടമെടുത്തത്‌ ഏതു രാജ്യത്തില്‍ നിന്ന്‌ - യു.എസ്‌.എ.

■ കാബിനറ്റ്‌ സമ്പ്രദായം എന്ന ആശയം കടമെടുത്തത്‌ - ബ്രിട്ടന്‍

■ തെരഞ്ഞെടുപ്പ്‌ എന്ന ആശയം കടമെടുത്തത്‌ - ബ്രിട്ടന്‍

■ “സ്പീക്കര്‍" എന്ന ആശയം കടമെടുത്തത്‌ - ബ്രിട്ടന്‍

■ നിയമനിര്‍മ്മാണം എന്ന ആശയം കടമെടുത്തത്‌ - ബ്രിട്ടന്‍

■ പാർലമെൻററി സര്‍ക്കാര്‍ എന്ന ആശയം കടമെടുത്തത്‌ - ബ്രിട്ടന്‍

■ സ്റ്റേറ്റ്‌ ലിസ്റ്റ്‌, യുണിയന്‍ ലിസ്റ്റ്‌ എന്നിവ കടമെടുത്തത്‌ - കാനഡ

Post a Comment

Previous Post Next Post