വേലിയേറ്റം

വേലിയേറ്റം (Tides)
■ വേലിയേറ്റം ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകർഷണബലം മൂലമാണ് ഉണ്ടാകുന്നത്. സമുദ്രങ്ങളുടെ വേലിയേറ്റം ദിവസത്തിൽ രണ്ടുതവണ ഉയരുന്നു. എന്നാൽ ഫുൾ മൂൺ (വെളുത്തവാവ്), ഡാർക്ക് മൂൺ (കറുത്തവാവ്) ദിവസങ്ങളിൽ ശക്തമായ വേലിയേറ്റങ്ങൾ ഉണ്ടാകുന്നു.

■ രണ്ട് സമുദ്രവേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള 12 മണിക്കൂറും 25 മിനിറ്റും ആണ്.

■ വെളുത്ത ചന്ദ്രന്റെയും (full moon) ഇരുണ്ട ചന്ദ്രന്റെയും (dark moon)കാലത്തെ വേലിയേറ്റങ്ങളെ സ്പ്രിംഗ് ടൈഡ് (spring tide) എന്ന് വിളിക്കുന്നു.

■ നീപ് ടൈഡ്  ശക്‌തികുറഞ്ഞ വേലിയേറ്റമാണ്.

■ കാനഡയിലെ ബേ ഓഫ് ഫണ്ടിയിലാണ് (ഉൾക്കടൽ) ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.

■ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേലിയേറ്റം ഗുജറാത്തിലെ ഓഖയിലാണ്.

■ ഇംഗ്ലണ്ടിലെ സൗത്താംപ്ടനിൽ ദിവസവും 4 വേലിയേറ്റങ്ങൾ ഉണ്ടാവുന്നു.

■ ഫ്രാൻസിലെ ലാറാൻസിൽ (La Rance) വേലിയേറ്റ തിരമാലകളിൽ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ, വേലിയേറ്റത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്  കച്ചിലെ കാംബേ ഉൾക്കടലിൽ നിന്നാണ്.

■ ഗുജറാത്തിലെ കാണ്ട്ലയിലാണ് ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം.

■ 'ചുവപ്പു വേലിയേറ്റങ്ങൾ' (Red Tides) ഉണ്ടാകുന്നത് കടലിന്റെ അടിത്തട്ടിലുള്ള സസ്യ ആൽഗകൾ പെരുകുന്നതുമൂലമാണ്. ചിലസ്ഥലങ്ങളിൽ ആൽഗകളുടെ വ്യാപനം മൂലം വലിയ അളവിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു.

■ 2004 സെപ്റ്റംബറിൽ കേരളത്തിലെ കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീരപ്രദേശങ്ങൾക്ക് സമീപം ചുവന്ന വേലിയേറ്റം രൂപപ്പെട്ടു. കടൽക്കറയെന്നും ഇവയെ വിളിക്കുന്നു.

■ ആൽഗൽ സസ്യങ്ങളുടെ നിറമനുസരിച്ച് അവയെ വെള്ള വേലിയേറ്റം, മഞ്ഞ വേലിയേറ്റം, ഹരിത വേലിയേറ്റം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post