സാന്ദ്രത

സാന്ദ്രത എന്നാൽ എന്ത്? (What is Density?)

യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ പിണ്ഡമാണ് സാന്ദ്രത. പദാർത്ഥങ്ങൾക്ക് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത് ഖരാവസ്ഥയിലും ഏറ്റവും കുറവ് വാതകാവസ്ഥയിലും ആയിരിക്കും. ദ്രാവകങ്ങൾ വലിയൊരളവുവരെ പൊതുവെ സങ്കോചരഹിതങ്ങൾ ആയതിനാൽ അതിന്റെ സാന്ദ്രത എല്ലാ മർദ്ദത്തിലും ഏകദേശം സ്ഥിരമാണ്. വാതകങ്ങൾ മർദ്ദത്തിനനുസരിച്ച് സാന്ദ്രതയിൽ വലിയ മാറ്റം പ്രദർശിപ്പിക്കുന്നു.

സാന്ദ്രതയുടെ യൂണിറ്റ് = g/cm3 or kg/m3

'm' മാസും 'v' ഉള്ളവും ഉള്ള ഒരു ദ്രവത്തിന്റെ സാന്ദ്രത (ρ) = മാസ്സ്/വ്യാപ്തം = m/v 

സാന്ദ്രതയുടെ ഡൈമെൻഷൻ - [ML-3]

SI യൂണിറ്റ് - kg/m3

സാന്ദ്രത പോസിറ്റീവ് അദിശ അളവാണ്.

ജലത്തിന്റെ സാന്ദ്രത - 1000 kg/m3

സമുദ്രജലത്തിന്റെ സാന്ദ്രത - 1027 kg/m3

മണ്ണെണ്ണയുടെ സാന്ദ്രത - 810 kg/m3

PSC ചോദ്യങ്ങൾ

1. ഖരം, ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങൾക്ക് സാന്ദ്രത - കുറവാണ് 

2. ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത - കുറയുന്നു 

3. ഏറ്റവും സാന്ദ്രത കൂടിയ ദ്രാവകം - മെർക്കുറി (13.6 g/cm3

4. ജലത്തേക്കാൾ സാന്ദ്രത കൂടിയ പദാർത്ഥങ്ങൾ - തേൻ, ഗ്ലിസറിൻ, ആവണക്കെണ്ണ, മെർക്കുറി 

5. ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞ പദാർത്ഥങ്ങൾ - മണ്ണെണ്ണ, വെളിച്ചെണ്ണ, പെട്രോൾ, സ്പിരിറ്റ്, ഡീസൽ 

6. ജലത്തിന് പരമാവധി സാന്ദ്രത ലഭിക്കുന്ന താപനില - 4°C

7. ജലത്തിന് പരമാവധി വ്യാപ്തം ലഭിക്കുന്ന താപനില - 0°C

8. മഞ്ഞു കട്ട ജലത്തിൽ പൊങ്ങികിടക്കുന്നതിന് കാരണം - മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാലാണ്

9. കടൽ ജലത്തിൽ ശുദ്ധജലത്തേക്കാൾ എളുപ്പത്തിൽ നീന്താൻ കഴിയുന്നതിന് കാരണം - കടൽ ജലത്തിന് ശുദ്ധജലത്തേക്കാൾ സാന്ദ്രത കൂടുതലാണ് 

10. നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പം ഉയരുന്നതിന് കാരണം - കടൽ ജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലാണ് 

11. പെട്രോൾ ജലത്തിന് മുകളിൽ പരക്കുന്നതിന് കാരണം - പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ് 

12. ഐസ് ജലത്തിൽ പൊങ്ങികിടക്കുന്നതിന് കാരണം - ഐസിന് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാലാണ്

13. ഐസ് ഉരുകുമ്പോൾ അതിന്റെ വ്യാപ്തം - കുറയുന്നു 

14. ഒരു ബീക്കറിലെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകുമ്പോൾ ബീക്കറിലെ ജലത്തിന്റെ അളവ് - മാറ്റമില്ലാതെ തുടരുന്നു 

15. ഐസ് ആൽക്കഹോളിൽ താണുപോകുന്നതിനു കാരണം - ഐസിന്റെ സാന്ദ്രത ആൽക്കഹോളിനെക്കാൾ കൂടുതലാണ് 

16. ഉപ്പ് ലായനിയിൽ കോഴിമുട്ട പൊങ്ങിക്കിടക്കാൻ കാരണം - കോഴിമുട്ടയ്ക്ക് ഉപ്പ് വെള്ളത്തിനേക്കാൾ സാന്ദ്രത കുറവാണ്

17. ഇരുമ്പാണി ജലത്തിൽ താണുപോകുന്നു. എന്നാൽ മെർക്കുറിയിൽ പൊങ്ങികിടക്കുന്നതിന് കാരണം - ഇരുമ്പിന്റെ സാന്ദ്രത മെർക്കുറിയെക്കാൾ കുറവും ജലത്തേക്കാൾ കൂടുതലുമാണ് 

18. പാറക്കഷണങ്ങൾ നിറച്ച ബോട്ടിൽ നിന്ന് അത് നിൽക്കുന്ന കുളത്തിലേക്ക് ബോട്ടിലുള്ള പാറക്കഷണങ്ങൾ ഇട്ടാൽ ജലനിരപ്പ് - താഴുന്നു

Post a Comment

Previous Post Next Post