ഭൂമിശാസ്ത്രം ചോദ്യങ്ങൾ

ഭൂമിശാസ്ത്രം (Geography)
■ ഭൂമിയിലെ 78.09% വാതകങ്ങളും നൈട്രജനാണ്. 20.95% ഓക്സിജനാണ്.

■ ഭൗമോപരിതലത്തിൽ ഏറ്റവും സമൃദ്ധമായ മൂലകം ഓക്സിജനാണ്. രണ്ടാമത്തെ ഏറ്റവും വലിയ മൂലകം സിലിക്കൺ ആണ്.

■ ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലുമിനിയം.

■ ഭൂമിയുടെ പിണ്ഡത്തിൽ, ഇരുമ്പാണ് ഏറ്റവും സാധാരണമായി ലഭിക്കുന്ന മൂലകം. ഓക്സിജനാണ് രണ്ടാമത്തേത്.

■ ഭൂമിയുടെ സ്വാധീനമേഖല പ്രദേശമാണ് 'ഹിൽസ്‌ഫിയർ'. ഇത് 9,30,000 km വരെയാണ്.

■ ഭൂമിയുടെ മൊത്തം ഭൂവിസ്തൃതി 148.94 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് (ഭൂമിയുടെ 29.2 ശതമാനം സംഭാവന ചെയ്യുന്നു).

■ ഭൂമിയുടെ മൊത്തം സമുദ്ര പ്രദേശം 361.13 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് (ഭൂമിയുടെ 70.8 ശതമാനം സംഭാവന ചെയ്യുന്നു). മൊത്തം സമുദ്രത്തീരത്തിന്റെ നീളം 3,56,000 കിലോമീറ്ററാണ്.

■ ഭൂമിയുടെ ഏറ്റവും താഴ്ന്ന പ്രദേശമാണ് ചാവുകടൽ. സമുദ്രനിരപ്പിൽ നിന്ന് 408 മീറ്റർ താഴെയാണ് ഇതിന്റെ തീരം.

■ എവറസ്റ്റ് കൊടുമുടിയാണ് ഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗം (ഭൂനിരപ്പിൽ നിന്ന് 8848 മീറ്റർ).

■ ഭൂമിയുടെ ഏറ്റവും ആഴമേറിയ ഭാഗം പസഫിക് സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്, ഇത് മരിയാന ട്രെഞ്ച് (11,033 മീറ്റർ ആഴത്തിൽ) ആണ്.

■ ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് മാണ്ഡരിൻ (ചൈനീസ്).

■ ക്രിസ്തുമതത്തിനാണ്  കൂടുതൽ അനുയായികളുള്ളത്.

■ ചൈനയാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം.

■ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമാണ് വത്തിക്കാൻ.

■ ടോക്കിയോ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ്.

■ ലോകമെമ്പാടും ഏഴ് ഭൂഖണ്ഡങ്ങളുണ്ട്.

■ ഏഷ്യയാണ് ഏറ്റവും വലിയ ഭൂഖണ്ഡം.

■ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ് ഓസ്ട്രേലിയ.

■ ഗ്രീൻലാൻഡ് ഏറ്റവും വലിയ ദ്വീപാണ്.

■ റഷ്യയാണ് ഏറ്റവും വലിയ രാജ്യം.

■ കാനഡയിലാണ് ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ളത്.

■ ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ഇന്തോനേഷ്യ.

■ ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യമാണ് അൾജീരിയ.

■ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ.

■ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ.

■ ലോകത്തിന്റെ വടക്കേ അറ്റത്തെ തലസ്ഥാന നഗരം റെയിക് ജാവിക്‌ (ഐസ്‌ലാന്‍ഡ്‌) ആണ്.

■ ലോകത്തിന്റെ തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരമായ വെല്ലിങ്ടൺ ന്യൂസിലാൻഡിലാണ്.

■ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈൽ ആണ് ഏറ്റവും നീളമുള്ള നദി.

■ തെക്കേ അമേരിക്കയിലെ ആമസോൺ ഏറ്റവും വലിയ നദിയാണ്.

■ ലോകത്തെ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം ചൈനയും റഷ്യയുമാണ് (14 വീതം).

■ ഭൂമിയുടെ പ്രായം 457 കോടി വർഷമാണെന്ന് വിശ്വസിക്കപ്പെടുന്നു.

■ ഉപരിതല വിസ്തീർണ്ണം 51,00,67,420 ചതുരശ്ര കിലോമീറ്ററാണ്, വ്യാസം 12,742.02 കിലോമീറ്ററാണ്,

■ ചുറ്റളവ് - 40,075 കിലോമീറ്ററും (ഭൂമധ്യരേഖയിൽ), 40,008 കിലോമീറ്റർ  (ധ്രുവങ്ങളിൽ),

■ ഭൂമിയുടെ പിണ്ഡം - 5.972 × 10 ^ 24 കിലോഗ്രാം,

■ പലായന പ്രവേഗം - സെക്കൻഡിൽ 11.186 കിലോമീറ്റർ.

■ സൂര്യനിൽ നിന്നുള്ള ദൂരം - 149,600,000 കിലോമീറ്റർ.

■ ഭൂമിയിൽ പ്രതിഫലിക്കുന്നത് സൂര്യപ്രകാശത്തിന്റെ 35 ശതമാനമാണ്.

■ ഭൂമിയിലെ ഏറ്റവും വലിയ തടാകം കാസ്പിയൻ കടലാണ്.

■ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് സുപ്പീരിയർ തടാകം. ഇത് വടക്കേ അമേരിക്കയിലാണ്.

■ ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് റഷ്യയിലെ ബെയ്ക്കൽ തടാകം.

■ തെക്കന്‍ ചീനാക്കടലാണ് ലോകത്തിലെ ഏറ്റവും വലിയ കടല്‍.

■ ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടലാണ് ഹഡ്‌സൺ ബേ.

■ ഗൾഫ് ഓഫ് മെക്സിക്കോയാണ് ഏറ്റവും വലിയ ഉപസമുദ്രം (ഗൾഫ്).

■ ഡേവിസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും വലിയ കടലിടുക്കാണ്.

■ ഏറ്റവും വലിയ വനമേഖലയുള്ള രാജ്യം റഷ്യയാണ്.

പൊതുവിജ്ഞാനം ചോദ്യങ്ങൾ

1. സിലിക്കണ്‍, അലൂമിനിയം മൂലം രൂപപ്പെട്ട ഭൂഖണ്ഡങ്ങളുടെ മുകൾഭാഗം അറിയപ്പെടുന്നതെങ്ങിനെ?

സിയാല്‍

2. എന്താണ്‌ സിമ?

സിമ എന്നാൽ കടല്‍ത്തറ. സിലിക്കണ്‍, മഗ്നീഷ്യം എന്നിവയാണ് പ്രധാന ഘടകങ്ങൾ.

3. ഭൂമിയുടെ ഘടനയിലെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം?

ഭൂവല്‍ക്കം, ഉൾക്കാമ്പ്‌, മാന്‍റില്‍, എന്നിവ.

4. ഭൂമിയുടെ ശരാശരി സാന്ദ്രതയെത്ര?

5,515 kg/m3

5. എന്താണ്‌ റിങ്‌ ഓഫ്‌ ഫയര്‍?

ഭൂമിയിൽ 78 ശതമാനത്തോളം അഗ്നിപര്‍വതങ്ങളും സ്ഥിതി ചെയ്യുന്ന ശാന്തസമുദ്രത്തിലെ ഭാഗമാണ്‌ റിങ്‌ ഓഫ്‌ ഫയര്‍.

6. എന്താണ് മെഡിറ്ററേനിയൻ ദ്വീപസ്തംഭം ?

ഇറ്റലിയിലെ സ്ട്രോംബൊളി അഗ്നിപര്‍വതം.

7. ഭൂമിയിലെ ഏറ്റവും ശക്തമായ അഗ്നിപര്‍വത സ്ഫോടനമായി അറിയപ്പെടുന്നതേത്‌?

1883ലെ ക്രാക്കത്തോവ സ്ഫോടനം. ഇൻഡോനീഷ്യയിലെ അഗ്നിപര്‍വതമാണിത്.

8. എന്താണ്‌ സീസ്‌മോളജി?

ഭുകമ്പങ്ങളെക്കുറിച്ചുള്ള പഠനം. ഭുകമ്പതരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണമാണ്‌ സീസ്‌മോഗ്രാഫ്‌. റിച്ടര്‍ സ്‌കെയിലിലാണ്‌ ഭൂകമ്പതീക്ഷ്ണത കണക്കാക്കുന്നത്‌.

9. വിവിധ ഭൂകമ്പതരംഗങ്ങൾ ഏതൊക്കെ?

പ്രാഥമിക തരംഗങ്ങൾ (P തരംഗങ്ങൾ), മദ്ധ്യമതരംഗങ്ങൾ(S തരംഗങ്ങൾ), പ്രതലതരംഗങ്ങൾ (L തരംഗങ്ങൾ) എന്നിവ. ഏറ്റവും വേഗതകൂടിയ ഭൂകമ്പതരംഗങ്ങളാണ്‌ P തരംഗങ്ങൾ.

10. എന്താണ്‌ സുനാമി?

സമുദ്രാടിത്തട്ടിലുണ്ടാവുന്ന ഭൂുകമ്പത്തിന്റെ ഫലമായി ഉടലെടുക്കുന്ന ഭീമാകാര തിരമാലകളാണ്‌ സുനാമി. ജാപ്പനീസ്‌ ഭാഷയിലെ ഈ വാക്കിന്റെ അര്‍ത്ഥം തീരത്തേക്കുള്ള തിരമാല (Harbour Wave) എന്നാണ്‌.

11. ഏറ്റവും പ്രധാന ഹരിതഗൃഹ വാതകം ഏതാണ്‌?

കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌. മീഥേന്‍, നൈട്രസ് ഓക്സൈഡ്‌, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ എന്നിവയും ഹരിതഗൃഹ വാതകങ്ങളാണ്‌. ഇത്തരം വാതകങ്ങളുടെ അമിത സാന്നിധ്യം മൂലം അന്തരീക്ഷ താപനില ഉയരുന്നതാണ്‌ ഹരിതഗൃഹപ്രഭാവം.

12. ആദ്യമായി കാര്‍ബണ്‍ ടാക്സ്‌ ഏര്‍പ്പെടുത്തിയ രാജ്യമേത്‌?

ന്യൂസീലന്‍ഡ്‌. 2006ല്‍ വ്യവസായ സ്ഥാപനങ്ങൾക്കു മേലാണ്‌ നികുതി ചുമത്തിയത്‌.

13. എല്‍ നിനോ, ലാ നിനാ ഇവയെന്താണ്‌?

ലോകത്തൊട്ടാകെയുള്ള കാലാവസ്ഥയെ മാറ്റിമറിക്കുന്ന പ്രതിഭാസമാണ്‌ എല്‍ നിനോ. ഓരോ 2 മുതല്‍ 7 വര്‍ഷം വരെ കൂടുമ്പോഴാണ്‌ ഈ പ്രതിഭാസം ഉണ്ടാകുന്നത്‌. കിഴക്കന്‍ പസഫിക്ക്‌ സമുദ്രത്തില്‍ ഇതിന്റെ ഫലമായി ജലം ക്രമാതീതമായി ചൂടുപിടിക്കുന്നു. എല്‍ നിനോ എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം ഉണ്ണിയേശു എന്നാണ്‌ . പെറുവിലെ മുക്കുവരാണീ പേരു നല്‍കിയത്‌. സാധാരണയായി 18 മാസം വരെ എല്‍ നിനോയുടെ പ്രഭാവം നിലനില്‍ക്കാറുണ്ട്‌.

എല്‍ നിനോ വിടവാങ്ങുമ്പോൾ പ്രത്യക്ഷമാകുന്ന പ്രതിഭാസമാണ്‌ ലാ നിനാ. ബാലിക എന്നാണ്‌ ഈ വാക്കിനര്‍ത്ഥം. ലാ നിനാ സമയത്ത്‌ എല്‍ നിനോയില്‍ നിന്നും തീര്‍ത്തും വിപരീത കാലാവസ്ഥ യാണുണ്ടാവുക.

14. ഫ്യൂജിതാ സ്‌കെയില്‍ രേഖപ്പെടുത്തുന്നതെന്ത്‌?

ടൊര്‍ണാഡോയുടെ തീവ്രത. അമേരിക്കയിലാണിത്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. ഇതേ ആവശ്യത്തിനായി ബ്രിട്ടനില്‍ ഉപയോഗിക്കുന്നതാണ്‌ ടോറോ സ്കെയിൽ. ഹറിക്കേനിന്റെ തീവ്രത താണ്‌ അളക്കാനുപയോഗിക്കുന്നതാണ്‌ സാഫിര്‍-സിംപ്സണ്‍ സ്‌കെയില്‍.

15. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്‌?

ഇറ്റലിക്കാരനായ ഇവാഞ്ചലിസ്റ്റ ടോറിസെലി (1643ല്‍).

16. ലോകത്തിലെ ഏറ്റവും വലിയ തടാകമേത്‌?

കാസ്പിയന്‍ കടല്‍. ഏഷ്യ-യൂറോപ്പ്‌ ഭൂഖണ്ഡങ്ങൾക്കിടയിലായാണ്‌ ഇതിന്റെ സ്ഥാനം. റഷ്യ, കസാഖിസ്താൻ, തുർക്ക് മെനിസ്താന്‍, ഇറാൻ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായി കാസ്‌പിയന്‍ കടലിനു തീരമുണ്ട്‌. ഇതൊരു ശുദ്ധജലതടാകമല്ല.

17. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്‌?

വടക്കേ അമേരിക്കയിലെ സുപ്പീരിയര്‍. യു.എസ്‌.എ.- കാനഡ അതിര്‍ത്തിയിലാണീ തടാകം.

18. പഞ്ചമഹാതടാകങ്ങൾ ഏതൊക്കെ?

സുപ്പീരിയര്‍, മിഷിഗണ്‍, ഹുറോണ്‍, എറി, ഒന്‍റാറിയോ എന്നിവ. യു.എസ്‌.- കാനഡ അതിര്‍ത്തിയിലാണീ ശുദ്ധജലതടാകങ്ങൾ സ്ഥിതിചെയ്യുന്നത്‌. ഇവയില്‍ ഏറ്റവും വലുത്‌ സുപ്പീരിയറും, ചെറുത്‌ ഒന്‍റാറിയോയുമാണ്‌. സെന്‍റ്‌ ലോറന്‍സ്‌ നദി പഞ്ചമഹാതടാകങ്ങളെ അറ്റ്‌ലാന്‍റിക്ക്‌ സമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഇവയില്‍ പൂര്‍ണമായും യു.എസ്‌.എ ക്കുള്ളിലായി സ്ഥിതി ചെയ്യുന്നത്‌ മിഷിഗണ്‍.

19. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമേത്‌?

റഷ്യയിലെ സൈബീരിയന്‍ പ്രദേശത്തുള്ള ബെയ്ക്കൽ. ഏറ്റവും കൂടുതല്‍ ശുദ്ധജലം ഉൾക്കൊള്ളുന്ന തടാകമിതാണ്‌.

20. ടിറ്റികാക്ക തടാകത്തിന്റെ പ്രത്യേകതയെന്ത്‌?

ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാവികയോഗ്യമായ തടാകം. തെക്കേ അമേരിക്കയില്‍ പെറു, ബൊളീവിയ എന്നീ അതിര്‍തിയിലാണീ തടാകം.

21. ചാവുകടല്‍ സ്ഥിതിചെയ്യുന്നതെവിടെ?

പശ്ചിമേഷ്യയില്‍. ജോര്‍ദ്ദാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായിതിന്‌ തീരമുണ്ട്‌. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്‌. ജോര്‍ദ്ദാന്‍ നദിയുടെ പതനസ്ഥാനം ചാവുകടലാണ്‌.

22. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമേത്‌?

വിക്ടോറിയ. ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതടാകമായ ടാംഗനിക്കയും ആഫ്രിക്കയിലാണ്‌. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമാണ്‌ വെനിസ്വേലയിലെ മരക്കെയ്ബോ. യൂറോപ്പിലെ ഏറ്റവും വലിയ തടാകം റഷ്യയിലെ ലഡോഗ.

23. "പതിനായിരം തടാകങ്ങളുടെ നാട്‌" എന്നറിയപ്പെടുന്നതേത്‌?

അമേരിക്കയിലെ മിന്നെസോട്ട സ്‌റ്റേറ്റ്‌. ആയിരം തടാകങ്ങളുടെ നാട്‌ ഫിന്‍ലന്‍ഡാണ്‌. ഏറ്റവും കൂടുതല്‍ തടാകങ്ങളുള്ള രാജ്യം കാനഡയാണ്‌.

24. അന്‍റാര്‍ട്ടിക്കയില്‍ ഭൂമിക്കടിയിലായി സ്ഥിതിചെയ്യുന്ന തടാകമേത്‌?

വോസ്തോക്ക്‌. ഏതാണ്ട്‌ നാലായിരം മീറ്റര താഴ്ചയിലാണ്‌ വോസ്തോക്ക്‌ തടാകം സ്ഥിതി ചെയ്യുന്നത്‌. ഇതിനുമുകളിലാണ്‌ ഇതേ പേരിലുള്ള റഷ്യന്‍ പര്യവേക്ഷണകേന്ദ്രം. ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ ചൂടായ മൈനസ്‌ 89.2 ഡിഗ്രി സെല്‍ഷ്യസ്‌ 1983 ജൂലായ്‌ 21നാണ്‌ അന്‍റാര്‍ട്ടിക്കയിലെ വോസ്തോക്ക്‌ സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയത്‌.

25. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്‌?

ഇന്‍ഡൊനീഷ്യ. 17,508 ദ്വീപുകൾ കൂടിച്ചേരുന്നതാണി രാജ്യം.ഏറ്റവും മുസ്‌ലിം ജനസംഖ്യ കൂടിയതും, ലോകജനസംഖ്യയില്‍ നാലാമതുമുള്ള രാജ്യമാണിത്‌.

26. ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത്‌?

ഗ്രീന്‍ലന്‍ഡ്‌. ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലാണീ പ്രദേശം.

27. ഫോക്ക്‌ലാന്‍ഡ്‌ യുദ്ധം നടന്ന വര്‍ഷമേത്‌?

1982. ദക്ഷിണ അറ്റ്ലാന്‍റിക്ക്‌ സമുദ്രത്തിലെ ഫോക്ക്‌ലാന്‍ഡ്‌ ദ്വീപിനെച്ചപൊല്ലി, ബ്രിട്ടനും, അര്‍ജന്‍റീനയുമായാണ്‌ യുദ്ധം നടന്നത്‌. വിജയം ബ്രിട്ടനായിരുന്നു.

28. ഡീഗോഗാർഷ്യ ദ്വീപ് സ്ഥിതിചെയ്യുന്നതെവിടെ?

ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ബ്രിട്ടന്റെയും , അമേരിക്കയുടെയും സംയുക്ത സൈനീകകേന്ദ്രമാണിത്‌.

29. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമേത്‌?

ആഫ്രിക്കയിലെ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോ.

30. ഏത്‌ രാജ്യത്തെ നാണയത്തിനാണ്‌ 'മഴ 'എന്നര്‍ത്ഥമുള്ളത്‌?

ബോട്സ്വാനയിലെ പുല.

31. സയര്‍ എന്നറിയപ്പെട്ടിരുന്ന രാജ്യമേത്‌?

ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ കോംഗോ. 1971 മുതല്‍ 1997 വരെ രാജ്യം സയര്‍ എന്നറിയപ്പെട്ടു.

32. ലോകത്തിലെ ഏറ്റവും ആയുര്‍ദൈര്‍ഘ്യം കൂടിയ രാജ്യമേത്‌?

ജപ്പാന്‍

33. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നതേത്?

ആസ്ട്രിയയിലെ വിയന്ന, മൊസാര്‍ട്ട്‌, ജോസഫ്‌, ഹെഡന്‍, ജോസ്‌ സ്ട്രോസ്‌ തുടങ്ങിയ പ്രമുഖ പാശ്ചാത്യസംഗീതജ്ഞരുടെ നാടാണ്‌ ആസ്ട്രിയ. ബീഥോവന്‍ തന്റെ സംഗീതജീവിതത്തിന്റെ കൂടുതല്‍ കാലം ചെലവഴിച്ചതും വിയന്നയിലാണ്‌.

34. സൂയസ്‌ കനാലിന്റെ നീളമെത്ര?

160 കിലോമീറ്റര്‍. (പ്രവേശന കനാലുകൾ ഉൾപ്പെടെ 100) മെഡിറ്ററേനിയന്‍ കടലിനെയും, ചെങ്കടലിനെയും കനാല്‍ ബന്ധിപ്പിക്കുന്നു. 1869ലാണ്‌ കനാല്‍ ഗതാഗതത്തിനായി തുറന്നത്‌. ഫ്രഞ്ചുകാരനായ ഫെര്‍ഡിനന്‍റ്‌ ഡി ലെസപ്സ്‌ ആയിരുന്നു ശില്‍പ്പി. 1956ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ്‌ ഗമാല്‍ അബ്ദുല്‍ നാസര്‍ കനാലിനെ ദേശസാത്കരിച്ചത്‌ പ്രതിസന്ധിയുണ്ടാക്കി.

35. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമേത്‌?

ഘാനയിലെ വോൾട്ടാ തടാകം. വോൾട്ടാ നദിയിലെ അകോസോംബോ അണക്കെട്ട്‌ രൂപം നല്‍കുന്ന തടാകമാണ്‌ വോൾട്ട. ഘാനയുടെ വിസ്ത്യതിയുടെ 3.6 ശതമാനം വരുന്ന വോൾട്ടക്ക്‌ 8,500ലേറെ ച.കി.മീ.വിസ്തൃതിയുണ്ട്‌. 1965ലാണ്‌ അണക്കെട്ട്‌ പൂര്‍ത്തിയായത്‌.

36. ഭൂമിശാസ്ത്രകേന്ദ്രത്തോട്‌ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യമേത്‌?

ആഫ്രിക്കയിലെ ഘാന. പ്രാമാണിക സമയരേഖയായ ഗ്രീന്‍വിച്ചു മെറിഡിയനും, ഭൂമധ്യരേഖയും സന്ധിക്കുന്നത്‌ ഘാനയുടെ തലസ്ഥാനമായ ആക്രയുടെ സമീപത്തായാണ്‌.

37. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന രാജ്യമേത്‌?

ആഫ്രിക്കയിലെ ഗിനിയ. ഐകൃരാഷ്ട്രസംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്ക്‌ പ്രകാരം പ്രതിവര്‍ഷം 4300ലേറെ മില്ലി മീറ്റര്‍ മഴയാണ്‌ ഇവിടെ ലഭിക്കുന്നത്. ഗിനിയയുടെ തലസ്ഥാനമായ കൊനാക്രിയാണ്  ഏറ്റവും മഴ ലഭിക്കുന്ന തലസ്ഥാന നഗരം.

38. ഏറ്റവും കൂടുതല്‍ കൊക്കോ ഉത്‌പാദിപ്പിക്കുന്ന രാജ്യമേത്‌?

ഐവറി കോസ്റ്റ്‌. ലോകത്തെ ആകെ കൊക്കോ ഉത്പ്പാദനത്തിന്റെ 38 ശതമാനത്തോളം ഇവിടെയാണ്.

39. അമേരിക്കയിലെ അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച ആഫ്രിക്കന്‍ രാജ്യമേത്‌?

ലൈബീരിയ. അമേരിക്കക്കു പുറത്ത്‌ അമേരിക്കന്‍ പ്രസിഡന്‍റിന്റെ പേരിലുള്ള ഏക തലസ്ഥാനനഗരമാണ്‌ ലൈബീരിയയുടെ മോണ്‍റോവിയ.

40. ആഫ്രിക്കയിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നതാര്‌?

ലൈബീരിയന്‍ പ്രസിഡന്‍റായിരുന്ന എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്‌. ആഫ്രിക്കയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രസിഡന്‍റാണിവര്‍.

41. ഒരു നിറം മാത്രമുള്ള പതാക ഏതു രാജ്യത്തിനെയാണ്‌?

ലിബിയ, പച്ചനിറം മാത്രമാണ്‌ ലിബിയയുടെ പതാകയ്ക്ക്. മറ്റൊന്നും ഇതില്‍ ആലേഖനം ചെയ്തിട്ടില്ല.

42. ഭൂമിയിലെ ഏറ്റവുമുയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളതെവിടെ ?

ലിബിയയിലെ അല്‍ അസീസിയയില്‍ 1922 സെപ്റ്റംബർ 13ന്‌. 57.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇത്.

43. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന രാജ്യമേത്‌?

മഡഗാസ്കര്‍. ചുവന്ന ദ്വീപ്‌ എന്നും ഈ രാജ്യം അറിയപ്പെടുന്നു. ആഫ്രിക്ക വന്‍കരയില്‍ നിന്നും മഡഗാസ്കറിനെ വേര്‍തിരിക്കുന്നത്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൊസാംബിക്ക്‌ ചാനലാണ്‌.

44. മണ്‍മറഞ്ഞ ആനപ്പക്ഷികൾ ഏതു രാജ്യത്താണുണ്ടായിരുന്നത്‌?

മഡഗാസ്കര്‍. ഭൂമുഖത്തെ ഏറ്റവും വലിയ പക്ഷികൾ ഇവയായിരുന്നു. പതിനാറാം നൂറ്റാണ്ടോടെയാണ്‌ ഇവയ്ക്ക്‌ വംശനാശമുണ്ടായത്‌.

45. 'ആഫ്രിക്കയിലെ മിനി ഇന്ത്യ' എന്നറിയപ്പെടുന്ന രാജ്യമേത്‌?

മൗറീഷ്യസ്‌. ഇവിടുത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്‌. 50 ശതമാനത്തിലേറെപ്പേരും ഹിന്ദുമതവിശ്വാസികളാണ്‌. ഏഷ്യ ഭൂഖണ്ഡത്തിനു പുറത്ത്‌ ഹിന്ദുക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ്‌ മൗറീഷ്യസ്‌. ഇവിടുത്തെ നാണയം റുപ്പിയാണ്‌.

46. ഡോഡോ പക്ഷികളുടെ നാടേത്‌?

മൗറീഷ്യസ്‌. പതിനേഴാം നൂറ്റാണ്ടോടെ ഇവയ്ക്ക്‌ വംശനാശം സംഭവിച്ചു. മാറീഷ്യസിന്റെ ദേശീയ ചിഹ്നത്തിൽ ഡോഡോ പക്ഷി സ്ഥാനം പിടിച്ചിരിക്കുന്നു.

47. ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റ തൊഴിലാളികളുടെ സ്മരണാര്‍ത്ഥം അപ്രവാസിഘട്ട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ഏത്‌ രാജ്യത്ത്‌?

മൗറീഷ്യസ്‌. തലസ്ഥാനമായ പോര്‍ട്ട്‌ ലൂയിസിലാണിത്‌. 1849ലാണിത്‌ നിര്‍മ്മിച്ചത്‌. 1987 വരെ കൂലിഘട്ട്‌ എന്നാണ്‌ അറിയപ്പെട്ടത്‌. 2006ല്‍ അപ്രവാസി ഘട്ട്‌ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടി.

48. ഇന്ത്യയിലേക്ക്‌ ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം എത്തുന്നത്‌ ഏത്‌ രാജ്യത്തുനിന്നാണ്‌?

മൗറീഷ്യസ്‌. ഇന്ത്യയിലേക്കെത്തുന്ന വിദേശനിക്ഷേപത്തിന്റെ 37 ശതമാനത്തോളം ഇവിടെ നിന്നാണ്‌. രണ്ടാം സ്ഥാനത്ത്‌ അമേരിക്ക.

49. ദക്ഷിണായനരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയേത്‌?

ലിംപോപോ. മൊസാംബിക്ക്‌, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, സിംബാംബെ എന്നീ രാജ്യങ്ങളിലൂടെയാണ്‌ നദി ഒഴുകുന്നത്‌. ക്രോക്കഡൈല്‍ റിവര്‍ എന്നും ഇതറിയപ്പെടുന്നു.

50. ഏറ്റവും ജനസംഖ്യകൂടിയ ആഫ്രിക്കന്‍ രാജ്യമേത്‌?

നൈജീരിയ. ലോകജനസംഖ്യയില്‍ എട്ടാം സ്ഥാനമാണ്‌ നൈജീരിയ്ക്ക്‌.

51. സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കക്കാരനാര്‌?

നൈജീരിയക്കാരനായ വോൾ സോയിങ്ക. 1986ലാണ്‌ അദ്ദേഹത്തിന്‌ നോബല്‍സമ്മാനം ലഭിച്ചത്‌. Poems from Prison, Prison Notes, The Lion and the Jewel, The Road, The Interpreters എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന രചനകൾ.

52. സ്ത്രി പ്രാതിനിധ്യം ഏറ്റവും കൂടിയ പാര്‍ലമെന്റെത് ?

റുവാണ്ടയുടേത്‌. ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന പാര്‍ലമെന്‍റിന്റെ അധോസഭയിലെ ആകെ അംഗങ്ങളില്‍ 57 ശതമാനം വനിതകളാണ്.

53. ഏറ്റവും വലിയ വിത്തായി അറിയപ്പെടുന്നതേത്‌?

കൊക്കോ ഡി മെര്‍. സീ കോക്കനട്ട്‌, ഡബിൾ കോക്കനട്ട്‌ എന്നീ പേരുകളിലും ഇതറിയപ്പപെടുന്നു. കൊക്കോ ഡി മെര്‍ സ്വാഭാവികമായി വളരുന്ന ലോകത്തിലെ ഏകപ്രദേശമാണ്‌ സെയ്‌ഷെല്‍സ്‌.

54. മഴവില്‍ ദേശം (Rainbow Nation) എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യമേത്‌?

ദക്ഷിണാഫ്രിക്ക. രാജ്യത്തിന്റെ പതാകയില്‍ മഴവില്ലിലെ പോലെയുള്ള ആറ്‌ നിറങ്ങളുണ്ട്‌.

55. ടേബിൾ മൗണ്ടന്‍ എവിടെയാണ്‌?

ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണ്‍ നഗരത്തോട്‌ ചേര്‍ന്ന്‌. ടേബിൾ മൗണ്ടന്റെ ഇരുവശങ്ങളിലുമായുള്ള കൊടുമുടികളാണ്‌ ഡെവിൾസ്‌ പീക്ക്‌, ലയണ്‍സ്‌ ഹെഡ്‌ എന്നിവ.

56. സമുദ്രത്തിലെ സത്രം (The Tavern of the Seas) എന്നറിയപ്പെടുന്ന നഗരമേത്‌?

ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണ്‍.

57. നൈല്‍ നദി ഏറ്റവും കൂടുതല്‍ ദൂരമൊഴുകുന്നത്‌ ഏതു രാജ്യത്തുകൂടിയാണ്‌?

സുഡാനിലൂടെ. 6,650 കിലോമീറ്ററാണ്‌ ലോകത്തെ ഏറ്റവും നീളം കൂടിയ ഈ നദിയുടെ നീളം. നൈലിന്റെ പ്രധാന പോഷകനദികളായ വൈറ്റ്‌ നൈല്‍, ബ്ലു നൈല്‍ എന്നിവ സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കൂടിച്ചേരുന്നു. ഈജിപ്തിലെ അലക്സാണ്ട്രിയയ്ക്കു സമീപം നൈല്‍ മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു.

58. ലോകത്തിലെ ഏറ്റവും ആയൂര്‍ദൈര്‍ഘ്യം കുറഞ്ഞ രാജ്യമേത്‌?

ആഫ്രിക്കയിലെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്‌.

59. കരീബ അണക്കെട്ട്‌ ഏത്‌ രാജ്യത്താണ്‌?

സിംബാംബെ-സാംബിയ അതിര്‍ത്തിയില്‍. സാംബസി നദിക്കു കുറുകെയുള്ള ഇത്‌ ലോകത്തിലെ വലിയ അണക്കകെട്ടുകളിലൊന്നാണ്‌.

60. ലോകത്തിലെ ഏറ്റവും പണപ്പെരുപ്പുനിരക്ക്  കൂടിയ രാജ്യമേത്‌?

ദക്ഷിണ സുഡാന്‍

61. ഏത്‌ രാജ്യത്താണ്‌ താലിബാന്‍ ഭരണം നടത്തിയിരുന്നത്‌?

അഫ്‌ഗാനിസ്താനിൽ. 1994ല്‍ മുല്ല ഒമറാണ്‌ താലിബാന്‍ സ്ഥാപിച്ചത്‌. “വിദ്യാര്‍ത്ഥി” എന്നാണ്‌ താലിബാന്‍ എന്ന വാക്കിനര്‍ത്ഥം, 1996 ഓടെ അഫ്‌ഗാനിസ്താന്റെ  ഭരണം പിടിച്ചെടുത്ത താലിബാന്‍ 2001 വരെ അധികാരത്തില്‍ തുടര്‍ന്നു.

62. ബുദ്ധപ്രതിമകൾക്കു പേരുകേട്ട ബാമിയാന്‍ ഏതുരാജ്യത്താണ്‌?

അഫ്‌ഗാനിസ്താനിൽ. ഹസാറജത്‌ പ്രവിശ്യയിലെ ബാമിയാന്‍ താഴ്വരയിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ രണ്ടു ബുദ്ധപ്രതിമകൾ സ്ഥിതിചെയ്തിരുന്നത്‌. 2001 മാര്‍ച്ചില്‍ താലിബാന്‍ ഭരണാധികാരികൾ പ്രതിമകൾ തകര്‍ത്തു.

63. “പാവങ്ങളുടെ ബാങ്കര്‍' എന്നറിയപ്പെടുന്നതാര്‌?

മുഹമ്മദ്‌ യൂനുസ്‌. ബംഗ്ലാദേശ്‌ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനായ അദ്ദേഹത്തിന്‌ 2006ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

64. എന്താണ്‌ കോക്സ്‌ ബസാര്‍?

ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടല്‍ത്തീരം. ബംഗ്ലാദേശിലാണിത്‌.

65. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമേത്‌?

കംബോഡിയയിലെ ആങ്കോര്‍ വാത്‌. 12-ാം നൂറ്റാണ്ടിലാണ്‌ ഈ വിഷ്ണുക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്‌. കംബോഡിയയുടെ ദേശീയപതാകയില്‍ ഈ ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

66. പാര്‍ലമെന്‍റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിരുദം അടിസ്ഥാനയോഗ്യതയാക്കിയ ഏഷ്യന്‍ രാജ്യമേത്‌?

ഭൂട്ടാന്‍. ഇവിടുത്തെ പാര്‍ലമെന്‍റ്‌ അറിയപ്പെടുന്ന പേരാണ്‌ ഷോഗ്ഡു.

67. ലോകത്തിലെ ഏറ്റവും വലിയ അണക്കകെട്ടായി അറിയപ്പെടുന്നതേത്‌?

ചൈനയിലെ ത്രീഗോര്‍ജസ്‌ ഡാം. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാങ്റ്റ്സിയിലുള്ള ജലവൈദ്യുത പദ്ധതിയാണിത്‌. ഇവിടെ നിന്നും പ്രതീക്ഷിക്കപ്പെടുന്ന വൈദ്യുതിയുത്പാദനം പ്രതിവർഷം 225000 മെഗാവാട്ടാണ്.

68. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാതയേത്‌?

ചൈനയിലെ ക്വിന്‍ഹായ്‌- ടിബറ്റ്‌ റെയില്‍പ്പാത. 2006ല്‍ പ്രവര്‍ത്തനമാരംഭിച്ചു.

69. ഹോങ്കോങ്ങിന്റെ നിയന്ത്രണം ചൈനക്ക് വിട്ടുകൊടുത്തതാര്‌?

ബ്രിട്ടന്‍. 1997 ജൂലായ്‌ 1നായിരുന്നു കൈമാറ്റം. 1999 ഡിസംബറില്‍ പോര്‍ച്ചുഗല്‍ ചൈനക്ക്‌ വിട്ടുകൊടുത്തതാണ്‌ മക്കാവു.

70. ടിയാനന്‍മെന്‍ സ്‌ക്വായർ എവിടെയാണ്‌?

ചൈനീസ്‌ തലസ്ഥാനമായ ബെയ്ജിങ്ങില്‍. ജനാധിപത്യ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ട്‌ ഇവിടെ സമരം നടത്തിയ വിദ്യാര്‍ത്ഥികൾക്കു നേരെ 1989 ജൂണ്‍ 4ന്‌ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു.

71. എന്താണ്‌ ഫാലന്‍ ഗോങ്‌?

ചൈനയില്‍ രൂപമെടുത്ത ഒരു മതചര്യ. 1992ല്‍ ലി ഹോങ്ഷിയാണിതിന്‌ രൂപം നല്‍കിയത്‌.
1999ല്‍ ഫാലന്‍ ഗോങ്ങിനെ ചൈനയില്‍ നിരോധിച്ചു.

72. റോസ്സ്‌ വിപ്ലവം നടന്നത്‌ ഏത്‌ രാജ്യത്താണ്‌?

2003ല്‍ ജോര്‍ജിയയില്‍. പ്രസിഡന്‍റായിരുന്ന എഡ്വേര്‍ഡ്‌ ഷെവര്‍നാസ്ദെയെ പുറത്താക്കാനായി പ്രതിപക്ഷകക്ഷികളും, ജനങ്ങളും നടത്തിയ പ്രക്ഷോഭമായിരുന്നു ഇത്‌.

73. എന്താണ്‌ ഒറ്റവൈക്കോല്‍ വിപ്ലവം?

ജൈവകൃഷിയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഗ്രന്ഥം. ജപ്പാന്‍ കാരനായ മസനോബു ഫുക്കുവോക്കയാണിത്‌ രചിച്ചത്‌. പ്രകൃതിക്ക്‌ കോട്ടംതട്ടാതെ രാസവളങ്ങളോ, കീടനാശിനികളോ, യന്ത്രങ്ങളോ ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണിത്‌. 2005 ആഗസ്തില്‍ ഫുക്കുവോക്ക അന്തരിച്ചു.

74. ആരാണ്‌ ഹിബാക്കുഷ?

ജപ്പാനിൽ 1945ലുണ്ടായ ആറ്റംബോംബ് സ്ഫോടനങ്ങളുടെ ജീവിക്കുന്ന രക്‌തസാക്ഷികളാണിവർ.

75. എന്താണ് കിമോണോ?

ജപ്പാനിലെ സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രമാണ് കിമോണോ. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ്‌ രീതിയാണ്‌ ഇക്ക്ബാന. കടലാസുകൊണ്ട്‌ വിവിധ കളിപ്പാട്ടങ്ങൾ നിര്‍മ്മിക്കുന്ന ജാപ്പനീസ്‌ സമ്പ്രദായമാണ്‌ ഒറിഗാമി.

77. ചക്രവര്‍ത്തി ഭരണമുള്ള ലോകത്തിലെ ഏക രാജ്യമേത്‌?

ജപ്പാന്‍.

78. ടുലീപ്‌ വിപ്ലവം നടന്നതെവിടെ?

2005ല്‍ കിര്‍ഗിസ്താനിൽ. പ്രസിഡന്‍റ്‌ അസ്‌കര്‍ അക്കയേവിന്റെ രാജി ആവശ്യപ്പെട്ട്‌ ജനങ്ങൾ നടത്തിയ പ്രക്ഷോഭമാണിത്‌.

79. “മെഡിറ്ററേനിയന്റെ മുത്ത്‌' എന്നറിയപ്പെടുന്ന രാജ്യമേത്‌?

ലെബനണ്‍. മെഡിറ്ററേനിയന്‍ തീരത്തുള്ള ലെബനണ്‍ യൂറോപ്പിലേക്കുള്ള അറബിലോകത്തിന്റെ കവാടമാണ്‌.

80. തിരഞ്ഞെടുക്കപ്പെടുന്ന രാജാവ്‌ ഭരണം നടത്തുന്ന ലോകത്തിലെ ഏകരാജ്യമേത്‌?

മലേഷ്യ. ഭരണഘടനാനുസൃതമായ രാജവാഴ്ചയാണ്‌ മലേഷ്യയിലുള്ളത്‌. മലായ്‌ നാട്ടുരാജ്യങ്ങളിലെ ഒന്‍പതു സുല്‍ത്താന്‍മാരില്‍നിന്നും ഒരാളെ അഞ്ചുവര്‍ഷക്കാലത്തേക്ക്‌ രാജാവായി തിരഞ്ഞെടുക്കുന്നു.

81. പെട്രോണാസ്‌ ഇരട്ടഗോപുരങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?

മലേഷ്യന്‍ തലസ്ഥാനമായ കോലാലംപൂരില്‍. 2004 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയകെട്ടിടമായിരുന്നു ഇത്‌.

89. അളവുതൂക്കങ്ങൾക്ക്‌ മെട്രിക്‌ യുണിറ്റുകൾ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ലാത്ത രാജ്യങ്ങളേവ?

യു.എസ്‌.എ, ലൈബീരിയ, മ്യാന്‍മര്‍

83. നാഷണല്‍ ലീഗ്‌ ഫോര്‍ ഡെമോക്രസി എന്ന പാര്‍ട്ടിയുടെ സ്ഥാപകയാര്‌?

ആങ്ങ്‌ സാന്‍ സൂക്കി. മ്യാന്‍മറിലെ ജനാധിപത്യ സമരങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഈ രാഷ്ട്രീയ കക്ഷി 1988ല്‍ രൂപവത്കരിച്ചതാണ്‌. 1989ല്‍ സൂക്കിയെ പട്ടാളഭരണകൂടം വീട്ടുതടങ്കലിലാക്കി. 1991ല്‍ അവര്‍ക്ക്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

84. സണ്‍ഷൈന്‍ പോളിസി നടപ്പാക്കിയ രാജ്യമേത്ത്‌?

ദക്ഷിണകൊറിയ. കൊറിയകളുടെ പുനരേകീകരണം ലക്ഷ്യമിട്ട പദ്ധതിയാണിത്‌. സാമ്പത്തിക സഹകരണം, വിനോദസഞ്ചാര പദ്ധതികൾ, ഭക്ഷ്യസഹായം, ഉത്തരകൊറിയയിലെ യുവാക്കൾക്ക്‌ ദക്ഷിണ കൊറിയയില്‍ തൊഴില്‍ എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. ദക്ഷിണകൊറിയന്‍ പ്രസിഡന്‍റായിരുന്ന കിം ദേ ജുങ്ങായിരുന്നു ഇതിനു പിന്നില്‍. 2000ല്‍ അദ്ദേഹത്തിന്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

85. കറുത്ത ജൂലായ്‌ എന്നറിയപ്പെടുന്ന സംഭവം നടന്നതെവിടെ?

ശ്രീലങ്കയില്‍. 1983 ജൂലായ്‌ 23ന്‌ ശ്രീലങ്കയിലാരംഭിച്ച വംശീയകലാപത്തില്‍ ആയിരത്തിലേറെ തമിഴര്‍ കൊല്ലപ്പെട്ട സംഭവമാണിത്‌.

86. എല്‍.ടി.ടി.ഇ. രൂപം കൊണ്ടതെന്ന്‌?

1972ല്‍. വേലുപ്പിള്ള പ്രഭാകരനായിരുന്നു നേതാവ്‌. 2009 മെയ്‌ 19ന്‌ മുല്ലൈത്തീവിൽ  നടന്ന ഏറ്റമുട്ടലില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടു. Liberation Tigers of Tamil Eelam എന്നതാണ്‌ എല്‍.ടി.ടി.ഇ.യുടെ മുഴുവ൯ രൂപം.

87. തുടര്‍ച്ചയായി മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും പഴയ നഗരമേത്‌?

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ്‌. ബറാദ നദിയുടെ തീരത്താണ്‌ ഡമാസ്കസ്‌.

88. യുറോപ്യന്‍ ശക്തികൾക്ക്‌ അടിമപ്പെടാത്ത തെക്കുകിഴക്കേഷ്യയിലെ ഏകരാജ്യമേത്‌?

തായ് ലാൻഡ്. 1939 വരെ സയാം എന്നാണ്‌ രാജ്യം അറിയപ്പെട്ടത്‌. വെള്ളാനകളുടെ നാട്‌, പുഞ്ചിരിയുടെ നാട്‌ എന്നീ അപരനാമങ്ങളുമുണ്ട്‌.

89. അമേരിക്കന്‍ കോളനിയായിരുന്ന ഏക ഏഷ്യന്‍ രാജ്യമേത്‌?

ഫിലിപ്പൈന്‍സ്‌. ഏഷ്യയുടെ കവാടം എന്നാണീ രാജ്യം അറിയപ്പെടുന്നത്. ഏഷ്യയിൽ ഏറ്റവും കൂടുതല്‍ കത്തോലിക്ക മതവിശ്വാസികൾ ഉള്ള രാജ്യവും ഇതു തന്നെ.

90. ലോകത്തിലെ ഏറ്റവും വലിയ ജലസേചന കനാലായി അറിയപ്പെടുന്നതേത്‌?

തുർക്ക് മെനിസ്താനിലെ കരാക്കും കനാല്‍. അമുദാര്യ നദിയില്‍ നിന്നും വെട്ടിയുണ്ടാക്കിയ കനാലാണിത്‌.

91. എത്ര എമിറേറ്റുകൾ ചേര്‍ന്നതാണ്‌ യുനൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌?

ഏഴ്‌. അബുദാബി, അജ്മാന്‍, ദുബായ്‌, ഫുജൈറ, റാസ്‌ അല്‍ ഖൈമ, ഷാര്‍ജ, ഉം അല്‍ ഖുവെയിന്‍ എന്നിവയാണിവ. അബുദാബിയാണ്‌ തലസ്ഥാനം.

92. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമേത്‌?

യു.എ.ഇ.യിലെ ബുര്‍ജ്‌ ദുബായ്‌.

93. എന്താണ്‌ ഏജന്‍റ്‌ ഓറഞ്ച്‌?

വളരെ ശക്തിയേറിയ സസ്യസംഹാരിയാണിത്‌. വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്ക പ്രയോഗിച്ച മാരക വിഷവസ്തുവാണിത്‌.

94. ഗ്രേറ്റ്‌ ബാരിയര്‍ റീഫ്‌ സ്ഥിതി ചെയ്യുന്നതെവിടെ?

ഓസ്ട്രേലിയയുടെ വടക്കുകിഴക്കായുള്ള കോറല്‍ കടലില്‍. ലോകത്തിലെ ഏറ്റവും വലിയ വിഴപ്പുറ്റുതിട്ടയാണിത്‌.

98. പ്രചോദനത്തിന്റെ ദ്വീപ്‌ എന്നറിയപ്പെടുന്നതേത് ?

ഓസ്ട്രേലിയയുടെ ഭാഗമായ ടാസ്മാനിയ ദ്വീപ്‌. ബാസ്‌ കടലിടുക്ക്‌ ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്നും ടാസ്മാനിയയെ വേർതിരിക്കുന്നു. ക്രാഡില്‍ പര്‍വതം ഇവിടെയാണ്‌.

96. കംഗാരു ദേശീയമൃഗമായ രാജ്യമേത്‌?

ഓസ്‌ട്രേലിയ. ദേശീയപക്ഷി എമുവും, ദേശീയ പുഷ്പം അക്കേഷ്യയുമാണ്‌.

97. ഏറ്റവും കൂടുതല്‍ ഉറങ്ങുന്ന ജീവിയായി അറിയപ്പെടുന്നതേത്‌?

ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന കോല. ദിവസത്തിൽ 19-22 മണിക്കൂര്‍ വരെ ഇവ ഉറക്കമാണ്‌. യൂക്കാലി മരത്തിന്റെ ഇല മാത്രമാണ്‌ കോലയുടെ ഭക്ഷണം.

98. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കേത്‌?

നൗറു. 21 ചതുരശ്ര കിലോമീറ്ററാണ്‌ ഈ ദ്വീപിന്റെ വിസ്തൃതി. 1999ല്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.

99. ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന രാജ്യമേത്‌?

ന്യൂസീലന്‍ഡ്‌. ഇവിടുത്തെ ടൂറിസത്തിന്റെയും പരസ്യവാചകമിതാണ്‌. തെക്കിന്റെ ബ്രിട്ടന്‍, നീണ്ടവെളുത്ത മേഘങ്ങളുടെ നാട്‌ എന്നിങ്ങനെയും ന്യൂസീലന്‍ഡ്‌ അറിയപ്പെടുന്നു.

100. ഏതു രാജ്യത്തിന്റെ ദേശീയചിഹ്നമാണ്‌ കിവി പക്ഷി?

ന്യൂസീലന്‍ഡിന്റെ പറക്കാന്‍ കഴിവില്ലാത്ത പക്ഷികളാണിവ.

101. വനിതകൾക്കു വോട്ടവകാശം നല്‍കിയ ആദ്യത്തെ രാജ്യമേത്‌?

ന്യൂസീലന്‍ഡ്‌. 1893ലായിരുന്നു ഇത്‌.

102. ന്യൂസീലന്‍ഡിന്റെ ഗവര്‍ണര്‍ ജനറലായ ആദ്യത്തെ ഏഷ്യന്‍വംശജനാര്‌?

ആനന്ദ്‌ സത്യാനന്ദ്. ബ്രിട്ടീഷ് രാഞ്ജിയുടെ പ്രതിനിധിയാണ്‌ ഗവര്‍ണര്‍ ജനറല്‍. ഇന്ത്യൻ വംശജനായ ഇദ്ദേഹം 2006 അഗസ്തിലാണ് സ്ഥാനമേറ്റത്‌.

103. ഐക്യരാഷ്ട്രസഭയുടെ സംരക്ഷണയില്‍ നിന്നും (Trusteeship) ഏറ്റവുമൊടുവില്‍ സ്വതന്ത്രമായ രാജൃമേത്‌?

പലാവു. 1994 ൽ ആണ്‌ പലാവു സ്വതന്ത്രമായത്‌.

104. നാവികരുടെ ദ്വീപുകൾ എന്നറിയപ്പപെടുന്ന പ്രദേശമേത്‌?

സമോവ. തെക്കുപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമാണിത്‌.

105. സൗഹൃദ ദ്വീപുകൾ എന്നറിയപ്പെടുന്നതേത്‌?

ടോംഗ. തെക്കുപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമാണിത്‌.

106. യൂറോപ്പിന്റെ തലസ്ഥാനം എന്നു വിളിക്കപ്പെടുന്ന നഗരമേത്‌?

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സ്‌. യൂറോപ്യന്‍ യുണിയന്റെ ആസ്ഥാനം ഇവിടെയാണ്‌. നോര്‍ത്ത്‌ അറ്റ്ലാന്‍റിക്ക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്റെ (NATO) ആസ്ഥാനവും ബ്രസല്‍സിലാണ്. ഇവിടെയുള്ള പ്രസിദ്ധ സ്മാരകമാണ്‌ അറ്റോമിയം.

107. വെൽവെറ്റ് ഡൈവോഴ്സ് എന്നറിയപ്പെടുന്നതെന്ത് ?

മുന്‍ ചെക്കോസ്സോവാക്യയുടെ ഭാഗമായിരുന്ന ചെക്ക്‌,  സ്ലൊവാക്യ എന്നിവ വേര്‍പിരിഞ്ഞ്‌ സ്വതന്ത്രരാജ്യങ്ങളായി മാറിയതാണീ സംഭവം. 1993 ജനവരി 1ന്‌ ഇരുരാജ്യങ്ങളും നിലവില്‍ വന്നു. ചെക്കോസ്സോവാക്യയില്‍ ജനകീയ ഭരണം സ്ഥാപിച്ച 1989ലെ ജനകീയ മുന്നേറ്റമാണ്‌ വെല്‍വെറ്റ്‌ വിപ്ലവം.

108. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങൾ ഏതെല്ലാം?

വടക്കനു യുറോപ്പിലെ സ്വീഡന്‍, ഫിന്‍ലന്‍ഡ്‌, നോര്‍വെ, ഡെന്‍മാര്‍ക്ക്‌, ഐസ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങൾ. നോര്‍ഡിക്ക്‌ രാജ്യങ്ങൾ എന്നും ഇവ അറിയപ്പെടുന്നു.

109. സാന്താക്ലോസിന്റെ ഗ്രാമം എന്നറിയപ്പെടുന്നതേത്‌?

ഫിന്‍ലന്‍ഡിലെ റോവാനിയേമി. വടക്ക്‌ ലാപ്‌ലാൻഡ് മേഖലയിലാണിത്‌.

110. 1,87,888 തടാകങ്ങളുള്ള രാജ്യമേത്?

ഫിൻലൻഡ്‌. ആയിരക്കണക്കിന് തടാകങ്ങളുള്ള നാട് എന്നാണ് രാജ്യം അറിയപ്പെടുന്നത്.

111. ഈഫല്‍ ടവര്‍ സ്ഥിതിചെയ്യുന്നതെവിടെ?

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍. സീന്‍ നദിക്കരയിലാണിത്‌. 1889ല്‍ പാരിസില്‍ നടന്ന അന്താരാഷ്ട്രപ്രദര്‍ശനമായ യൂണിവേഴ്‌സല്‍ എക്സ്പോസിഷന്റെ ഭാഗമായാണ്‌ ഗോപുരം നിര്‍മ്മിച്ചത്‌. ഗുസ്താവ്‌ ഈഫലായിരുന്നു ശില്‍പ്പി. മുന്നൂറു മീറ്ററിലേറെ ഉയരമുണ്ട്‌.

112. എന്താണ്‌ ടൂര്‍ ദെ ഫ്രാന്‍സ്‌?

ലോകത്തെ ഏറ്റവും പ്രശസ്തമായ സൈക്ലിങ് മത്സരം. ഫ്രാന്‍സില്‍ എല്ലാവര്‍ഷവും നടക്കുന്ന ഈ മത്സരം മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കും.

113. ഫാഷന്റെ ലോകതലസ്ഥാനമായി അറിയപ്പെടുന്നതേത്‌?

പാരിസ്‌. ലോകപ്രശസ്‌തമായ ലൂവ്ര്‌ മ്യുസിയം പാരിസിലാണ്. ലോകത്തില്‍ ഏറ്റവും കുടുതല്‍ സന്ദര്‍ശകരെത്തുന്ന ഈ മ്യൂസിയത്തിലാണ്‌ ഡാവിഞ്ചിയുടെ മോണാലിസ എന്ന വിഖ്യാതചിത്രമുള്ളത്‌.

114. കിന്‍റര്‍ഗാര്‍ട്ടന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്‌?

ജര്‍മ്മന്‍കാരനായ ഫ്രഡറിക്ക്‌ ഫ്രോബല്‍. 1840ലാണ്‌ ഫ്രോബല്‍ ആദ്യത്തെ കിന്‍റര്‍ഗാര്‍ട്ടന്‍ സ്ഥാപിച്ചത്‌.

115. മോണ്ടിസോറി വിദ്യാഭ്യാസ സബ്രദായത്തിന്‌ രൂപം നല്‍കിയതാര്‌?

ഇറ്റലിക്കാരിയായ മരിയ മോണ്ടിസോറി.

116. കിഴക്കനേഷ്യന്‍ കടുവകൾ എന്നറിയപ്പെട്ട രാജ്യങ്ങളേവ?

തയ്‌വാൻ, ദക്ഷിണകൊറിയ, ഹോങ്കോങ്‌, സിംഗപ്പുർ എന്നിവ. 1960നും 1990നുമിടയില്‍ ഇവിടങ്ങളിലെ സമ്പദ് വ്യവസ്ഥകൾക്കുണ്ടായ വന്‍മുന്നേറ്റം മൂലമാണ്‌ ഇത്തരമൊരു പേരു ലഭിച്ചത്‌.

117. കെല്‍റ്റിക്ക്‌ കടുവ എന്നറിയപ്പപെട്ട രാജ്യമേത്‌?

അയര്‍ലന്‍ഡ്‌. 1990കളിലുണ്ടായ വന്‍സായമ്പത്തിക മുന്നേറ്റം മൂലമായിരുന്നു ഈ പേരു ലഭിച്ചത്‌.

118. ചരിയുന്ന ഗോപുരം എന്നറിയപ്പെടുന്നതേത്‌?

ഇറ്റലിയിലെ പിസയിലുള്ള ഗോപുരം. 1178ലാണിതിന്റെ നിര്‍മ്മാണം പൂർത്തിയായത്. തൂവലും, നാണയവും ഉപയോഗിച്ച്‌, ഗലീലിയോ ഗലീലി ഗുരുത്വാകര്‍ഷണത്തെപ്പറ്റി പരീക്ഷണം നടത്തിയത്‌ ഈ ഗോപുരത്തിനു മുകളില്‍ നിന്നാണ്‌.

119. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യമേത്‌?

ഇറ്റലി. അനശ്വരനഗരം എന്നറിയപ്പെടുന്ന റോമാണ്‌ തലസ്ഥാനം.

120. ഷു സ്ട്രിങ്‌ രാജ്യം എന്നറിയപ്പെടുന്നതേത്‌?

തെക്കേ അമേരിക്കയിലെ ചിലി.

121. ലെറ്റര്‍ ബോക്സ്‌ കമ്പനികളുടെ നാട്‌ എന്നറിയപ്പെടുന്നതേത്‌?

ലിക്റ്റന്‍സ്റ്റൈന്‍.” വളരെക്കുറഞ്ഞ തോതിലുള്ള വ്യവസായനികുതി മൂലം 75,000 ലെറ്റര്‍ ബോക്സ്‌ കമ്പനികളാണ്‌ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌.

122. യൂറോപ്പിന്റെ ഹരിതഹൃദയം എന്നറിയപ്പെടുന്നരാജ്യമേത്‌?

ലക്സംബർഗ്‌.

123. മദര്‍ തെരേസ ജനിച്ചതെവിടെ?

മാസിഡോണിയൻ തലസ്ഥാനമായ സ്‌കോപ്ജെയില്‍ 1910ല്‍. ആഗ്നസ്‌ ഗോന്‍ഷാ ബൊയാജു എന്നാണ്‌ ചെറുപ്പത്തില്‍ അറിയപ്പെട്ടത്‌. 1929ല്‍ ഇന്ത്യയിലെത്തിയ മദര്‍ 1950ലാണ്‌ കൊല്‍ക്കത്തയില്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സ്ഥാപിച്ചത്‌.

124. ലോകത്തിന്റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നതേത്‌?

നെതര്‍ലന്‍ഡ്‌സിലെ ഹേഗ്‌. അന്താരാഷ്ട്ര നീതി ന്യായകോടതി, ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ കോടതി എന്നിവ ഹേഗിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

125. കാറ്റാടിയന്ത്രങ്ങളുടെ നാട്‌ എന്നറിയപ്പെടുന്നതേത്‌?

നെതര്‍ലന്‍ഡ്സ്‌. ഈ രാജ്യത്തിന്റെ നാലിലൊന്നോളം പ്രദേശങ്ങൾ സമുദ്രനിരപ്പിനും താഴെയാണ്‌ സ്ഥിതിചെയ്യുന്നത്‌. ഹോളണ്ട്‌ എന്നും രാജ്യത്തിനു‌ മുന്‍പ്‌ വിളിപ്പേരുണ്ടായിരുന്നു.

126. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നദിയേത്‌?

ഡാന്യൂബ്‌. യൂറോപ്പിലെ പത്തുരാജ്യങ്ങളിലൂടെ നദി ഒഴുകുന്നു. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങൾ സ്ഥിതിചെയ്യുന്നതും ഡാന്യൂബിന്റെ കരയിലാണ്‌.

127. ലെനിന്‍ഗ്രാഡിന്റെ ഇപ്പോഴത്തെ പേരെന്ത്‌?

സെൻറ് പീറ്റേഴ്‌സ്ബര്‍ഗ്‌. രണ്ടു നുറ്റാണ്ടുകളോളം റഷ്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്‌. പെട്രോഗ്രാഡ്‌ എന്നാണ്‌ തുടക്കത്തില്‍ അറിയപ്പെട്ടത്‌.

128. റഷ്യയുടെ ദേശീയ നദിയേത്‌?

വോൾഗ. യൂറോപ്പിലെ ഏറ്റവും നീളമുള്ള നദിയാണിത്‌. കാസ്പിയന്‍ കടലാണ്‌ പതനസ്ഥാനം.

129. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്കായി അറിയപ്പെടുന്നതേത്‌?

യൂറോപ്പിലെ സാന്‍ മരീനോ. എ.ഡി.300 മുതല്‍ സാന്‍ മരീനോ സ്വതന്ത്രരാഷ്ട്രമായി പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ നിയമനിര്‍മ്മാണസഭയാണ്‌ ഗ്രാന്‍ഡ്‌ ആന്‍ഡ്‌ ജനറല്‍ കൗണ്‍സില്‍. ഇവിടുത്തെ സൈനികരുടെ പേരാണ്‌ ഗാര്‍ഡ്‌ ഓഫ്‌ റോക്ക്‌.

130. എന്താണ്‌ ലാ ടൊമാറ്റിന?

സ്പെയിനില്‍ എല്ലാവര്‍ഷവും നടക്കുന്ന തക്കാളിമേള.

131. എന്താണ്‌ ചാനല്‍ ടണൽ?

ഇംഗ്ലീഷ്‌ ചാനലിലെ കടലിന്നടിയിലൂടെ ഇംഗ്ലണ്ടിനെയും, ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത. ചണല്‍ എന്നും ഇതറിയപ്പെടുന്നു. 1994ല്‍ ഉദ്ഘാടനം ചെയ്ത തീവണ്ടി സര്‍വീസ്‌ 50.5 കിലോമീറ്റര്‍ കടലിന്നടിയിലൂടെയാണ്‌.

132. ആദ്യത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആരാണ്‌?

റോബര്‍ട്ട്‌ വാൾപോൾ. 1721 മുതല്‍ 1742 വരെ 21 വര്‍ഷക്കാലം ഈ പദവി വഹിച്ച അദ്ദേഹമാണ്‌ ഏറ്റവും കൂടുതല്‍ക്കാലം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്നതും.

133. ലോകത്തെ ഏറ്റവും കുടുതല്‍ രാജ്യങ്ങളുടെ ഭരണസാരഥിയായി അറിയപ്പെടുന്നതാര്‌?

ബ്രിട്ടനിലെ എലിസബത്ത്‌ II രാജ്ഞി. 16 രാജ്യങ്ങൾ ഇവരെ രാജ്ഞിയായി അംഗീകരിച്ചു. 1953ലാണ്‌ രാജ്ഞിയായി കിരീടധാരണം ചെയ്യപെട്ടത്‌.

134. ഏറ്റവും കൂടുതല്‍ കാലമായി അധികാരത്തില്‍ തുടരുന്ന രാജകുടുംബാംഗമേത്‌?

തായ് ലാൻഡിലെ ഭൂമിബോല്‍ അതുല്യതേജ്‌ രാജാവ്.

135. ഉരുക്കു വനിത എന്നറിയപ്പെട്ടതാര്‌?

മാര്‍ഗരറ്റ്‌ താച്ചര്‍. 1979 മുതല്‍ 1990 വരെ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്നു അവര്‍. താച്ചറുടെ ആത്മകഥയാണ്‌ 'ദി ഡൗണിങ് സ്ട്രീറ്റ്‌ ഇയേഴ്‌സ്‌.

136. എന്താണ്‌ ബിഗ്ബെന്‍?

ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിന്റെ ടവറിലുള്ള വമ്പന്‍ ക്ലോക്കാണിത്‌.

137. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം നിരീക്ഷകപദവിയുള്ള രാജ്യമേത്‌?

വത്തിക്കാന്‍. വത്തിക്കാന്‍ യു.എന്നില്‍ അംഗമല്ല. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ ഇത്‌ ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പയുടെ ആസ്ഥാനമാണ്‌. ഹോളി സീ എന്നും വത്തിക്കാന്‍ അറിയപ്പെടുന്നു. ഔദ്യോഗിക ഭാഷ ലാറ്റിനായ ലോകത്തിലെ ഏകരാജ്യമാണിത്‌.

138. മാര്‍പ്പാപ്പ ധരിക്കുന്ന മോതിരം അറിയപ്പെടുന്നതെങ്ങനെ?

Fisherman's Ring. മാർപാപ്പയുടെ സ്വർണ്ണക്കുരിശാണ് Pectoral Cross. അപ്പസ്തോലിക്ക്  പാലസാണ്‌ ഔദ്യോഗിക വസതി.

139. മാര്‍പാപ്പയുടെ അംഗരക്ഷകര്‍ അറിയപ്പെടുന്നതെങ്ങനെ?

സ്വിസ്‌ ഗാര്‍ഡ്‌. 1506 മുതല്‍ ഇവര്‍ സേവനരംഗത്തുണ്ട്‌. സ്വിറ്റ്സര്‍ലന്‍ഡ്‌ പൗരന്‍മാരെ മാത്രമേ ഇതിലേക്ക്‌ തിരഞ്ഞെടുക്കാറുള്ളൂ.

140. കാനഡയുടെ മാതാവ്‌ എന്നറിയപ്പ്പെടുന്ന നദിയേത്‌?

സെന്‍റ്‌ ലോറന്‍സ്‌. മോണ്‍ട്രിയല്‍ നഗരം ഈ നദിയുടെ തീരത്താണ്‌.

141. 20 ലക്ഷം തടാകങ്ങളുള്ള രാജ്യമേത്‌?

കാനഡ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യവും ഇതാണ്‌.

142. ഏത്‌ രാജ്യമാണ്‌ ജൂനിയര്‍ അമേരിക്ക എന്നു വിളിക്കപ്പെടുന്നത്?

കാനഡ. അമേരിക്കൻ രീതികളാണ് കാനഡയും പിന്തുടർന്ന് പോരുന്നത്.

143. യു.എന്‍.സമാധാന സര്‍വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ?

തെക്കേ അമേരിക്കയിലെ കോസ്‌റ്റാറിക്കയില്‍. പട്ടാളമില്ലാത്ത രാജ്യമാണിത്‌.

144. തീര്‍ത്ഥാടക പിതാക്കന്‍മാര്‍ എന്നറിയപ്പെടുന്നതാര്?

1620ല്‍ മതസ്വാതന്ത്ര്യം തേടി ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ 102 അംഗസംഘമാണിത്‌. ഇവര്‍ യാത്ര ചെയ്ത കപ്പലാണ്‌ മെയ്‌ ഫ്ലവര്‍.

145. ഓൾഡ്‌ ഗ്ലോറി എന്നറിയപ്പെടുന്ന പതാകയേത്‌?

അമേരിക്കയുടെ ദേശീയപതാക. സ്റ്റാര്‍സ്‌ ആൻഡ്‌ സ്‌ട്രൈപ്സ്‌ എന്നും ഇതറിയപ്പെടുന്നു. അമേരിക്കന്‍ ദേശീയപതാകയിലെ 50 നക്ഷത്രങ്ങൾ 50 സ്റ്റേറ്റുകളെയും, 13 രേഖകൾ അമേരിക്കയില്‍ തുടക്കത്തിലുണ്ടായിരുന്ന 13 കോളനികളെയും സൂചിപ്പിക്കുന്നു. യൂണിയന്‍ ജാക്ക്‌ ബ്രിട്ടന്റെ ദേശീയപതാകയാണ്‌.

146. എന്താണ്‌ എയര്‍ഫോഴ്‌സ്‌ വണ്‍?

അമേരിക്കന്‍ പ്രസിഡന്‍റിന്റെ ഓദ്യോഗിക യാത്രാവിമാനം. പ്രസിഡന്‍റ്‌ സഞ്ചരിക്കുന്ന ഹെലിക്കോപ്ടറാണ്‌ മറൈന്‍ വണ്‍. അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റിന്റെ യാത്രാവിമാനമാണ്‌ എയര്‍ഫോഴ്‌സ്‌ ടു.

147. റഷ്യയില്‍ നിന്നും അമേരിക്ക വിലയ്ക്കു വാങ്ങിയ പ്രദേശമേത്‌?

അലാസ്ക. 1867ലായിരുന്നു ഇത്‌. അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റാണ് അലാസ്ക.

148. "മോട്ടോര്‍സൈക്കിൾ ഡയറീസ്‌" ആരുടെ രചനയാണ്‌?

ഏണസ്റ്റോ ചെഗുവേര

149. മത്സ്യോത്പാദനത്തില്‍ ഒന്നാമതുള്ള രാജ്യമേത്‌?

ചൈന. രണ്ടാം സ്ഥാനത്ത്‌ പെറു. യു.എസ്‌.എ, ഇന്‍ഡൊനീഷ്യ എന്നിവയാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യക്ക്‌ ഏഴാം സ്ഥാനം.

150. രണ്ട്‌ ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന നഗരമേത്‌?

തുര്‍ക്കിയിലെ ഇസ്‌താംബൂൾ. ഏഷ്യ, യൂറോപ്പ്‌ ഭൂഖണ്ഡങ്ങളിലായാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്.

Post a Comment

Previous Post Next Post