അന്തരീക്ഷ മർദ്ദം

അന്തരീക്ഷ മർദ്ദം (Atmospheric Pressure)

എപ്പോഴും ബലം പ്രയോഗിക്കുന്ന അദൃശ്യമായ ഒരു ശക്തിയുണ്ട്‌ നമുക്കുചുറ്റും. അത്‌ മറ്റൊന്നുമല്ല, വായുവാണ്‌! വായു നാലു വശത്തു നിന്നും നമ്മളെ എപ്പോഴും തള്ളിക്കൊണ്ടിരിക്കും. വായു പ്രയോഗിക്കുന്ന ഈ ബലത്തെ വായുമർദ്ദം (Atmospheric Pressure) എന്നു വിളിക്കുന്നു. ഒരു നിശ്ചിത വിസ്തീര്‍ണത്തില്‍ പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ്‌ മർദം എന്നു പറയുന്നത്‌. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷ മർദ്ദം എന്നും പറയുന്നു.

PSC ചോദ്യങ്ങൾ 

1. അന്തരീക്ഷ മർദ്ദത്തിന്റെ യൂണിറ്റുകൾ - ബാർ, ടോർ 

1 bar = 105 pascal

1 Torr = 1 mm of Hg

2. ഒരു അന്തരീക്ഷ മർദ്ദം = 760 mm of Hg 

3. അന്തരീക്ഷ മർദ്ദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണം - സൈഫൺ, സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ, വാക്വം ഹുക്ക് 

4. ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുയൂപത്തിന്റെ ഭാരം - അന്തരീക്ഷമർദ്ദം 

5. പ്രമാണ അന്തരീക്ഷമർദ്ദം (Standard Atmospheric Pressure) എത്ര അന്തരീക്ഷമർദ്ദത്തിന് തുല്യമാണ് - ഒന്ന് 

6. പ്രമാണ അന്തരീക്ഷമർദ്ദം പ്രസ്താവിക്കപ്പെടുന്ന യൂണിറ്റ് - അറ്റ്‌മോസ് (atmos)

7. അന്തരീക്ഷ വായുവിന്റെ സാന്ദ്രത കൂടുതൽ - ഭൂമിയുടെ പ്രതലത്തിനടുത്ത് 

8. അന്തരീക്ഷ മർദ്ദത്തിന്റെ അസ്തിത്വം തെളിയിച്ച ശാസ്ത്രജ്ഞൻ - ഓട്ടോവാൻ ഗെറിക്ക് 

9. അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ - ടോറിസെല്ലി 

10. അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം - ബാരോമീറ്റർ 

11. ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം - മെർക്കുറി 

12. വിവിധതരം ബാരോമീറ്ററുകൾ - രസബാരോമീറ്റർ, അനിറോയിഡ്‌ ബാരോമീറ്റർ, ഫോർട്ടീൻസ് ബാരോമീറ്റർ 

13. രസബാരോമീറ്ററിന്റെ പരിഷ്കരിച്ച രൂപം - ഫോർട്ടീൻസ് ബാരോമീറ്റർ

14. ചലിക്കുന്ന വായുവിന് മർദം - കുറവാണ്

Post a Comment

Previous Post Next Post