കേശികത്വം

കേശികത്വം (Capillarity in Malayalam)

ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്‌മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം. ക്യാപില്ല എന്ന ലാറ്റിൻ വാക്കിന്റെ അർഥം മുടി എന്നാണ്. അതുകൊണ്ട് നേരിയ വണ്ണമുള്ള കുഴലുകളെ ക്യാപിലറി കുഴലുകൾ എന്ന് വിളിക്കുന്നു. നേരിയ വണ്ണമുള്ള കുഴലുകളിൽ കേശിക ഉയർച്ച വളരെ കൂടുതലായിരിക്കും.

ഉദാ: 

1. വിളക്ക് തിരി എണ്ണയെ മുകളിലേക്ക് വലിച്ചെടുക്കുന്നത്. 

2. ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത്.

3. കോട്ടൺ തുണികൊണ്ട് വിയർപ്പ് ഒപ്പിയെടുക്കുന്നത്.

4. ഒപ്പു കടലാസ് മഷി വലിച്ചെടുക്കുന്നത്.

5. വേര് മണ്ണിൽ നിന്നും ജലം വലിച്ചെടുക്കുന്നത്. 

6. ചോക്ക് ഉപയോഗിച്ച് മഷി ആഗിരണം ചെയ്യുന്നത്.

7. ഫൗണ്ടൻ പേന പ്രവർത്തിക്കുന്നത്.

PSC ചോദ്യങ്ങൾ 

1. കേശികത്വ സ്വഭാവത്തിന് കാരണം - പ്രതലബലം, അഡ്ഹിഷൻ ബലം, കൊഹിഷൻ ബലം

2. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നത് - കേശിക ഉയർച്ച (Capillary Rise)

3. ജലം താഴേക്ക് താഴ്ന്നു നിൽക്കുന്നത് (ഒരു കുഴലിൽ ദ്രാവകം താഴുന്നതാണ്) - കേശിക താഴ്‌ച (Capillary Depression)

4. അഡ്ഹിഷൻ ബലം കൊഹിഷൻ ബലത്തെക്കാൾ കൂടുതൽ ആയാൽ സംഭവിക്കുന്നത് - കേശിക ഉയർച്ച

5. അഡ്ഹിഷൻ ബലത്തെക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ സംഭവിക്കുന്നത് - കേശിക താഴ്‌ച

6. കുഴലിന്റെ വ്യാസവും കേശികത്വവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ - കുഴലിന്റെ വ്യാസം കുറയുന്തോറും കേശിക ഉയർച്ച കൂടുന്നു

7. കേശിക താഴ്ച കാണിക്കുന്ന ദ്രാവകം - മെർക്കുറി

8. കേശിക ഉയർച്ച കാണിക്കുന്ന ദ്രാവകം - ജലം 

9. ജലാംശം നിലനിർത്താൻ വേനൽക്കാലത്തിനുമുമ്പ് നിലം ഉഴുന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - കേശിക ഉയർച്ച

Post a Comment

Previous Post Next Post