അഡ്ഹിഷൻ ബലം, കൊഹിഷൻ ബലം

അഡ്ഹിഷൻ ബലം (Adhesion Force)

വ്യത്യസ്തയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ ബലം. ജലത്തുള്ളികളെ ജനൽ ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം കൂടിയാണ് അഡ്ഹിഷൻ ബലം.

ഉദാ: 

1. ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അവയിൽ പറ്റിപ്പിടിച്ചതായി കാണുന്നു.

2. ചോക്ക് ഉപയോഗിച്ച് ബ്ലാക്ക്ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപിടിക്കുന്നു.

3. കറൻസി നോട്ടുകൾ എണ്ണുമ്പോൾ കൈ വിരലുകൾ ഇടയ്ക്കിടെ നനയ്ക്കുന്നത്.

4. വിയർക്കുമ്പോൾ വസ്ത്രങ്ങൾ, നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നത്.

കൊഹിഷൻ ബലം (Cohesion Force)

ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് - കൊഹിഷൻ ബലം

ഉദാ: ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ചേർത്തു നിർത്തുന്നത്.

PSC ചോദ്യങ്ങൾ

1. ഒരു കുഴലിനകത്തെ ദ്രാവകത്തിന്റെ ഭാരത്തെ താങ്ങി നിർത്തുന്ന ബലം - അഡ്ഹിഷൻ ബലം

2. അഡ്ഹിഷൻ ബലം കൊഹിഷൻ ബലത്തെക്കാൾ കൂടുതൽ ആയാൽ സംഭവിക്കുന്നത് - കേശിക ഉയർച്ച

3. അഡ്ഹിഷൻ ബലത്തെക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ സംഭവിക്കുന്നത് - കേശിക താഴ്‌ച

4. പ്രതലബലത്തിന് കാരണം - ദ്രാവകഉപരിതലത്തിലെ തൻമാത്രകളുടെ കൊഹിഷൻ ബലമാണ്.

Post a Comment

Previous Post Next Post