സമുദ്രങ്ങൾ

സമുദ്രങ്ങൾ (Oceans)
■ ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും സമുദ്രമാണ് (70.8 ശതമാനം). അതിനാൽ 'ജലഗ്രഹം' എന്ന  പേരിലാണ് ഭൂമി അറിയപ്പെടുന്നത്. എന്നാൽ 3 ശതമാനം മാത്രമാണ് ശുദ്ധം വെള്ളം.

■ ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് "ടെറിട്ടോറിയല്‍ വാട്ടര്‍".
■ എന്നാൽ ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 24 നോട്ടിക്കൽ മൈല്‍ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് "കണ്ടിജ്യസ്‌ സോണ്‍". ഇവ പൂർണമായി ആ രാജ്യത്തിൻറെ നിയന്ത്രണത്തിലായിരിക്കും‌.

■ 'പ്രത്യേക സാമ്പത്തികമേഖല' തീരത്തുനിന്നും 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെയുള്ള പ്രദേശമായിരിക്കും.

■ 200 നോട്ടിക്കല്‍ മൈലിനു ശേഷമുള്ള സമുദ്ര ഭാഗമാണ്‌ ആഴക്കടല്‍. ഇവിടെ ഒരു രാജ്യത്തിനും പ്രത്യേക അവകാശങ്ങളില്ല.

■ ലോകത്തിലെ പ്രധാന മഹാസമുദ്രങ്ങൾ - പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, അന്റാർട്ടിക്ക്‌, ആർട്ടിക് സമുദ്രങ്ങൾ.

■ ഏറ്റവും വലിയ സമുദ്രം ശാന്തസമുദ്രമാണ്. ശാന്തത കാരണം ഫെർഡിനാന്റ് മഗല്ലനാണ്‌ സമുദ്രത്തെ “പസഫിക്” എന്ന് വിളിച്ചത്.

■ അറ്റ്ലാന്റിക് സമുദ്രം “S” എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപത്തിലാണ്. ഏറ്റവും പ്രസിദ്ധമായ ബർമുഡ ട്രയാംഗിൾ, സർഗാസോ കടൽ എന്നിവ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു.

■ പസഫിക് സമുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗം മരിയാന ട്രഞ്ചിലാണ്.

■ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പിന്റെ ആഴം 11,033 മീറ്ററാണ്.

■ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗം പ്യൂർട്ടോറിക്കോ ട്രഞ്ചും, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴമേറിയ ഭാഗം ജാവ ട്രഞ്ചുമാണ്.

■ സമുദ്ര ജലത്തിൽ 77.8 ശതമാനം സോഡിയം ക്ലോറൈഡ്, 10.9 ശതമാനം മഗ്നീഷ്യം ക്ലോറൈഡ്, 4.7 ശതമാനം മഗ്നീഷ്യം സൾഫേറ്റ്, 3.6 ശതമാനം കാൽസ്യം സൾഫേറ്റ് എന്നിവയാണ്.

■ സമുദ്രജലത്തിന്റെ ഘടനയിൽ (ഓക്സിജൻ (85.7%), ഹൈഡ്രജൻ (10.8%), ക്ലോറിൻ (1.9%), സോഡിയം (1.05%), മഗ്നീഷ്യം, സൾഫർ തുടങ്ങിയവ ഉൾപ്പെടുന്നു.

■ സമുദ്രജല പ്രവാഹങ്ങൾ (Ocean Currents) ഭൂമിയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്നു.

■ സമുദ്രജലപ്രവാഹമാണ് സമുദ്രാന്തർ നദികൾ (Submarine Rivers).

■ വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ താമസിക്കാൻ നല്ല കാലാവസ്ഥയാണ് ഗൾഫ് സ്ട്രീം സമുദ്രജല പ്രവാഹങ്ങൾ നൽകുന്നത്. ഇവ അറിയപ്പെടുന്നത് 'യൂറോപ്പിന്റെ പുതപ്പ്' എന്നാണ്.

■ ലാബ്രഡോർ കറന്റ്, ബെന്‍ഹ്വെല കറന്റ്, ഗൾഫ് സ്ട്രീം, അംഗോള കറന്റ്, ഗിനിയ കറന്റ് തുടങ്ങിയവ അറ്റ്ലാന്റിക് സമുദ്രത്തിലെ സമുദ്ര പ്രവാഹങ്ങളാണ്.

■ പസഫിക് സമുദ്രത്തിലെ സമുദ്ര പ്രവാഹങ്ങളാണ് കുറോഷിയോ കറന്‍റ്‌, ഹംബോൾട്ട്‌ കറന്‍റ്‌, ക്രോംവെല്‍ കറന്‍റ്‌  തുടങ്ങിയവ.

■ അഗൾഹസ്‌ കറന്‍റ്‌, ലീവിന്‍ കറന്‍റ്‌ , മൊസാംബിക്‌ കറന്‍റ്‌ എന്നിവയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര പ്രവാഹങ്ങൾ.

■ പനാമ കനാൽ പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.1914 ൽ പനാമ കനാൽ തുറന്നു. കനാലിന്റെ നീളം 80 കിലോമീറ്ററാണ്.

■ വസ്തുക്കൾ സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്നത്‌ ചാവുകടലിലാണ്‌.

■ സൂയസ് കനാൽ മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നു.1869 ൽ കനാൽ തുറന്നു.

■ ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിന്റെ നീളം 190 കിലോമീറ്ററാണ്.

■ ചാവുകടലിൽ മത്സ്യങ്ങളില്ല.

■ 'എറിട്രിയൻ കടൽ' എന്ന പേരിലാണ് ചെങ്കടൽ നേരത്തെ അറിയപ്പെട്ടിരുന്നത്.

■ കിഴക്കൻ ചൈനാ കടലാണ് മഞ്ഞക്കടൽ എന്നപേരിൽ അറിയപ്പെടുന്നത്.

■ അറ്റ്ലാന്റിക് സമുദ്രത്തെ 'ചാള കടൽ' എന്നും വിളിക്കുന്നു.

■ പ്രാചീന കാലഘട്ടത്തിൽ അറേബ്യൻ കടലിനെ സിന്ധു സാഗർ എന്നാണ് വിളിച്ചിരുന്നത്. വേദ കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തെ രത്‌നാകര (സംസ്‌കൃത നാമം) എന്ന പേരിൽ വിളിച്ചിരുന്നത്.

0 Comments