പ്ലവന തത്വം

പ്ലവന തത്ത്വം (Buoyancy Principle)

ഒരു വസ്തു വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന ബലത്തെ പ്ലവക്ഷമബലം എന്ന് പറയുന്നു. ചില വസ്തുക്കൾ ദ്രാവകങ്ങളിൽ പൊങ്ങിക്കിടക്കുന്നത് പ്ലവക്ഷമബലം മൂലമാണ്. ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവ്യത്തിന്റെ ഭാരവും തുല്യമായിരിക്കും. ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിന് തുല്യമായിരിക്കും. ലാക്ടോമീറ്റർ, ഹൈഡ്രോമീറ്റർ എന്നിവ പ്ലവന തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ്.

PSC ചോദ്യങ്ങൾ

1. പ്ലവന തത്വം എന്നാൽ എന്ത്? - ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും അത് ആദേശം ചെയ്യുന്ന ദ്രവ്യത്തിന്റെ ഭാരവും തുല്യമായിരിക്കും എന്ന് പ്രസ്താവിക്കുന്ന തത്വമാണ് പ്ലവന തത്വം.

2. പ്ലവന തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ - ലാക്ടോമീറ്റർ, ഹൈഡ്രോമീറ്റർ

3. പ്ലവന തത്വം ആവിഷ്ക്കരിച്ചത് ആര്? - ആർക്കിമിഡീസ്

4. മുങ്ങിയിരിക്കുന്ന ഒരു വസ്തുവിൽ ഒരു ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലത്തെ പറയുന്നത് - പ്ലവക്ഷമബലം (Buoyancy)

5. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ - ദ്രാവകത്തിൻറെ സാന്ദ്രത, വസ്തുവിന്റെ വ്യാപ്തം

Post a Comment

Previous Post Next Post