ദേശീയ തിരിച്ചറിയൽ അതോറിറ്റി

ദേശീയ തിരിച്ചറിയൽ അതോറിറ്റി (Unique Identification Authority of India)

രാജ്യത്തെ എല്ലാ പൗരൻമാർക്കും വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡ് നൽകാനുള്ള ബൃഹത്സംരംഭമാണ് ദേശീയ തിരിച്ചറിയൽ അതോറിറ്റി (UIDAI). 2009 ഫിബ്രവരിയിലാണ് കേന്ദ്രസർക്കാർ അതോറിറ്റിക്ക് രൂപം നൽകിയത്. ഇൻഫോസിസിന്റെ മുൻ ഉപാധ്യക്ഷനായ നന്ദൻ നിലേകനിയാണ് അതോറിറ്റിയുടെ ആദ്യ ചെയർമാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവരശേഖരണ സംരംഭമായാണ് അതോറിറ്റി വിലയിരുത്തപ്പെടുന്നത്. ആധാർ കാർഡ് പുറത്തിറക്കുന്നത് ദേശീയ തിരിച്ചറിയൽ അതോറിറ്റിയാണ്. ഭാരത സർക്കാരിന്റെ കീഴിലുള്ള യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇ-ഭരണസംവിധാനത്തിന്റെ ഭാഗമായി പൗരന്മാർക്ക് നൽകുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയൽ സംഖ്യ അടങ്ങിയ രേഖയാണ് ആധാർ. ഓരോ ആധാർ നമ്പറും അനന്യവും വ്യക്തിയുടെ ജീവിതാവസാനം വരെ നിയമസാധുതയുള്ളതുമായിരിക്കും. ഇന്ത്യയിലെ ഏതൊരു പൗരനും പ്രായ - ലിംഗ ഭേദമെന്യ ആധാറിൽ പേര് രേഖപ്പെടുത്താവുന്നതാണ്. ഓരോ വ്യക്തിക്കും സൗജന്യമായി ഒരു പ്രാവശ്യം പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.

PSC ചോദ്യങ്ങൾ

1. രാജ്യത്തെ എല്ലാ പൗരൻമാർക്കും വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡ് നൽകാനുള്ള ബൃഹത്സംരംഭം - ദേശീയ തിരിച്ചറിയൽ അതോറിറ്റി (UIDAI)

2. ദേശീയ തിരിച്ചറിയൽ അതോറിറ്റിയ്ക്ക് രൂപം നൽകിയ വർഷം - 2009 ഫിബ്രവരി

3. ദേശീയ തിരിച്ചറിയൽ അതോറിറ്റിയുടെ ആദ്യ ചെയർമാൻ - നന്ദൻ നിലേകനി

4. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവരശേഖരണ സംരംഭമായി അറിയപ്പെടുന്ന ഇന്ത്യൻ ഏജൻസി - ദേശീയ തിരിച്ചറിയൽ അതോറിറ്റി

5. ആധാർ കാർഡ് നിലവിൽ വന്നത് - 2010 സെപ്റ്റംബർ 29

6. ആധാർ നിലവിൽ വന്ന ആദ്യ സംസ്ഥാനം - മഹാരാഷ്ട്ര (തെംബ്ലി വില്ലേജ്)

7. ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി - രജ്ഞന സോനാവാല

8. ആധാർ ലോഗോ തയ്യാറാക്കിയത് - അതുൽ സുധാകർ റാവു പാണ്ഡെ

9. ആധാർ കാർഡ് പുറത്തിറക്കിയ ഏജൻസി - UIDAI

10. സമ്പൂർണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് - അമ്പലവയൽ (വയനാട് )

11. 100 കോടി പേർ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം - 2016 ഏപ്രിൽ

Post a Comment

Previous Post Next Post