സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി

സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി (Servants of India Society)

1905ൽ മഹാരാഷ്ട്രയിലെ പൂനെയിൽ ഗോപാലകൃഷ്‌ണ ഗോഖലെ സ്ഥാപിച്ചതാണ് സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി. സാമൂഹിക സേവനത്തിനും പരിഷ്‌കരണത്തിനുമായി ഒരു സമർപ്പിത ആളുകളുടെ ഒരു കൂട്ടം സൃഷ്ടിക്കുവാനാണ് സംഘടന ശ്രമിച്ചത്. വിദ്യാഭ്യാസം, ശുചിത്വം, ആരാഗ്യ സംരക്ഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയായിരുന്നു സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. തൊട്ടുകൂടായ്മ, വിവേചനം, മദ്യപാനം, ദാരിദ്ര്യം, സ്ത്രീപീഡനം, ഗാർഹിക പീഡനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പോരാടുക എന്നതായിരുന്നു സൊസൈറ്റിയുടെ മറ്റ് ലക്ഷ്യങ്ങൾ. സംഘടനയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ 1911 മുതൽ ഹിതവാദ എന്ന പത്രം പ്രസിദ്ധീകരിച്ചു. നിലവിൽ പൂനെയിലാണ് സംഘടനയുടെ ആസ്ഥാനം സ്ഥിചെയ്യുന്നത്. പട്ടിണി നിവാരണം, സംഘാടനം, സഹകരണ സംഘങ്ങൾ, ആദിവാസികളുടെയും വിഷാദരോഗികളുടെയും ഉന്നമനത്തിനുമായി സംഘടന പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തിയത്.

PSC ചോദ്യങ്ങൾ 

1. സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത് - ഗോപാലകൃഷ്‌ണ ഗോഖലെ

2. സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി സ്ഥാപിതമായത് - പൂനെ (1905ൽ)

Post a Comment

Previous Post Next Post