അന്താരാഷ്ട്ര ജനാധിപത്യ ദിനം

അന്താരാഷ്ട്ര ജനാധിപത്യ ദിനം (World Democracy Day)

പൗരന്റെ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും അംഗീകരിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയാണ് ലോകത്ത് ഇന്നു നിലനിൽക്കുന്ന ഭരണ രീതികളിൽ ഏറ്റവും മികച്ചത് എന്നതിൽ സംശയമില്ല. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ, അടിയുറച്ച ജനാധിപത്യം ഇപ്പോഴും പല രാജ്യങ്ങളിലും സ്വപ്‌നം മാത്രമായി ശേഷിക്കുന്നു. ഏകാധിപത്യം, സ്വേച്ഛാധിപത്യം, ഏകകക്ഷി ഭരണം എന്നിവയെല്ലാം പലപ്പോഴും പൗരസ്വാതന്ത്ര്യത്തിനു മേൽ വിലങ്ങു തീർക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രങ്ങളിൽ തന്നെ ചിലപ്പോഴെങ്കിലും ജനാധിപത്യ വിരുദ്ധമായ പ്രവണതകൾ പ്രത്യക്ഷപ്പെടുന്നു. ജനാധിപത്യം ശക്തിപ്പെടുത്താൻ എല്ലാ രാഷ്ട്രങ്ങളോടും 2007ൽ യു.എൻ അഭ്യർഥിച്ചു. എല്ലാ വർഷവും സെപ്റ്റംബർ 15 ജനാധിപത്യ ദിനമായി ആചരിക്കാനുള്ള ആഹ്വാനവും ഉണ്ടായി.

Post a Comment

Previous Post Next Post