തിയോസഫിക്കൽ സൊസൈറ്റി

തിയോസഫിക്കൽ സൊസൈറ്റി (Theosophical Society)

1875ൽ ന്യൂയോർക്കിൽ മാഡം ബ്ലാവ്ട്സ്കി, ഹെൻറി ഓൾകോട്ട്, വില്യം ക്വാൻ എന്നിവർ ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് തിയോസഫിക്കൽ സൊസൈറ്റി. ലോകത്തിലെ എല്ലാ പൈതൃകങ്ങളെയും അറിയുക, ഇവയിലെ യാഥാർഥ്യവും വൈവിധ്യവും മനസ്സിലാക്കി ലോക സഹോദര്യത്തിനായി പ്രവർത്തിക്കുക തുടങ്ങിയവയാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ. 1882ൽ ഇതിന്റെ അന്തർദേശീയ ആസ്ഥാനം മദ്രാസിലെ അഡയാറിലേക്ക് മാറ്റി. 1893ൽ സൊസൈറ്റിയുടെ പ്രവർത്തകയായാണ് ആനി ബസന്റ് ഇന്ത്യയിലെത്തിയത്. ആനി ബസന്റിന്റെ വരവോടെ സൊസൈറ്റിയുടെ ഇന്ത്യയിലെ പ്രവർത്തനം ശക്തമായി. 1907ൽ അവർ അതിന്റെ പ്രസിഡന്റുമായി. ബ്രഹ്മവിദ്യാ സംഘം എന്നും തിയോസഫിക്കൽ സൊസൈറ്റി അറിയപ്പെട്ടു. ഹിന്ദു, സൗരാഷ്ട്രിയൻ, ബുദ്ധമതങ്ങളുടെ നവീകരണവും സംഘടനയുടെ ലക്ഷ്യങ്ങളാണ്.

PSC ചോദ്യങ്ങൾ 

1. 1875ൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന - തിയോസഫിക്കൽ സൊസൈറ്റി

2. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ - മാഡം ബ്ലാവ്ട്സ്കി, ഹെൻറി ഓൾകോട്ട്, വില്യം ക്വാൻ

3. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്നത് - തിയോസഫിക്കൽ സൊസൈറ്റി

4. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം - അഡയാർ (മദ്രാസ്)

5. മദ്രാസിലെ അഡയാർ കേന്ദ്രീകരിച്ച് തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തി - ആനി ബസന്റ് 

6. ആനി ബസന്റ് ഇന്ത്യയിലേക്ക് വന്ന വർഷം - 1893 

7. ആനി ബസന്റ് തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത് - 1889 

8. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായത് - 1907 

9. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ - സി.ജീനരാജദാസ

10. തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ - പുരാതന മതപഠനം, മാനവിക സഹോദര്യത്തിനു വേണ്ടിയുള്ള പ്രവർത്തനം, പൈതൃക പഠനം, ശാസ്ത്ര പഠനം

11. തിയോസഫിക്കൽ സൊസൈറ്റി മലബാറിൽ സ്ഥാപിച്ച വ്യക്തി - മഞ്ചേരി രാമയ്യർ

Post a Comment

Previous Post Next Post