അലിഗഡ്‌ പ്രസ്ഥാനം

അലിഗഡ്‌ പ്രസ്ഥാനം (Aligarh Movement)

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ ആധുനിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപംകൊണ്ട സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനമാണ്‌ അലിഗഡ്‌ പ്രസ്ഥാനം. സര്‍ സെയ്ദ്‌ അഹ്മദ്‌ ഖാന്‍ ആണ്‌ അലിഗഡ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ഹിന്ദു-മുസ്ലിം ഐക്യം, മുസ്ലിം വിഭാഗത്തിലെ ആളുകളുടെ ഇംഗ്ലിഷ്‌ വിദ്യാഭ്യാസം, ഇന്ത്യന്‍ ദേശീയത, മുസ്ലിം സ്ത്രീ വിമോചനം എന്നിവയെല്ലാം അലിഗഡ്‌ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. 1864-ല്‍ അലിഗഡില്‍ സയന്റിഫിക്‌ സൊസൈറ്റിയും അദ്ദേഹം സ്ഥാപിച്ചു.

PSC ചോദ്യങ്ങൾ

1. മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്‌ - സർ സയ്യദ് അഹമ്മദ്ഖാൻ

2. സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ച വർഷം - 1875

3. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, അലിഗഡ്‌ സർവകലാശാലയായി മാറിയ വർഷം - 1920

4. അലിഗഡ്‌ സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ - സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍

5. അലിഗഡ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ - സർ സയ്യിദ് അഹമ്മദ് ഖാൻ

6. അലിഗഡ്‌ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രവര്‍ത്തകര്‍ - ചിരാഗ്‌ അലി, നാസിര്‍ അഹമ്മദ്‌

7. സർ സയ്യദ് അഹമ്മദ്‌ ഖാന്‍ അലിഗഡ്‌ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം - 1875

8. അലിഗഡ്‌ കോളേജ് ആരംഭിച്ച വർഷം - 1877 

9. അലിഗഡ്‌ മുസ്ലിം സർവകലാശാല ഇപ്പോൾ സ്ഥിതിചെയ്യുന്നത് - ഉത്തർ പ്രദേശ് 

Post a Comment

Previous Post Next Post