ആര്യ സമാജം

ആര്യസമാജം (Arya Samaj in Malayalam)

1875 ൽ ബോംബെയിലാണ് ദയാനന്ദ സരസ്വതി ആര്യസമാജത്തിന് തുടക്കമിട്ടത്. പാശ്ചാത്യ സമ്പ്രദായങ്ങളിൽനിന്നു മാറി സ്വദേശി സാംസ്‌കാരിക മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കാൻ ആര്യസമാജം ആളുകളെ പ്രേരിപ്പിച്ചു. ഇതിന് വേദങ്ങളുടെ ആശയങ്ങൾ അടിസ്ഥാനമാവണം. ജാതീയമായ ചേരിതിരിവില്ലാതെ ഓരോരുത്തരുടെയും കഴിവും പ്രാപ്‌തിയും ആവണം എല്ലാറ്റിനും അളവുകോൽ എന്ന് ദയാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഇതുവഴി ജാതിവ്യവസ്ഥയെ ശുദ്ധീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഉത്തർപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലുമെല്ലാം മാറ്റങ്ങളുണ്ടാക്കാൻ ആര്യസമാജത്തിന് കഴിഞ്ഞു. ഇന്ന് ഇന്ത്യയ്ക്കു പുറത്ത് പല രാജ്യങ്ങളിലും ഈ സമാജം ശക്തമാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആര്യ സമാജത്തിന്റെ സ്ഥാപകൻ - ദയാനന്ദ സരസ്വതി

2. ആര്യ സമാജത്തിന്റെ ആസ്ഥാനം - ബോംബെ 

3. ആര്യസമാജം സ്ഥാപിച്ച വർഷം - 1875 

4. പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ആര്യസമാജം 

5. ആര്യസമാജത്തിന്റെ ആപ്തവാക്യം - കൃണ്വന്തോ വിശ്വം ആര്യം (ലോകത്തെ മഹത്വപൂർണമാക്കുക.)

6. ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി - സത്യാർത്ഥപ്രകാശം 

7. സത്യാർത്ഥപ്രകാശത്തിന്റെ കർത്താവ് - ദയാനന്ദ സരസ്വതി 

8. ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന വാദം മുന്നോട്ടു വയ്ക്കുന്ന കൃതി - സത്യാർത്ഥപ്രകാശം 

9. വേദങ്ങളിലേയ്ക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ - ദയാനന്ദ സരസ്വതി 

10. സത്യാർത്ഥപ്രകാശം പ്രസിദ്ധീകരിച്ച വർഷം - 1875 

11. സത്യാർത്ഥപ്രകാശം രചിക്കാൻ ഉപയോഗിച്ച ഭാഷ - ഹിന്ദി 

12. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാമി ശ്രദ്ധാനന്ദയുടെ നേതൃത്വത്തിൽ ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ചത് - ആര്യ സമാജം 

13. ആര്യ സമാജത്തിന്റെ ആദ്യ യൂണിറ്റ് സ്ഥാപിതമായത് - ബോംബെ 

14. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് - സ്വാമി ദയാനന്ദ സരസ്വതി 

15. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടന - ശുദ്ധി പ്രസ്ഥാനം

Post a Comment

Previous Post Next Post