സോഷ്യൽ സർവ്വീസ് ലീഗ്

സോഷ്യൽ സർവ്വീസ് ലീഗ് (Social Service League)

1911ൽ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മുൻനിര പ്രവർത്തകനായ എൻ.എം.ജോഷി ബോംബയിൽ സ്ഥാപിച്ചതാണ് സോഷ്യൽ സർവ്വീസ് ലീഗ്. സാമൂഹിക സേവനങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം  ശേഖരിക്കുകയും പഠിക്കുകയും സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുമാണ് സോഷ്യൽ സർവ്വീസ് ലീഗിന്റെ പ്രധാന പ്രവർത്തനം. ഈ പ്രവർത്തങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പ്രവർത്തിച്ചത്. സോഷ്യൽ സർവ്വീസ് ലീഗ് നിരവധി ഡേ ആൻഡ് നൈറ്റ് സ്കൂളുകൾ, ഗ്രന്ഥശാലകൾ, ഡിസ്പെൻസറികൾ എന്നിവ തുറക്കുകയും ആൺകുട്ടികളുടെ ക്ലബ്ബുകളും സ്കൗട്ട് കോർപ്പുകളും ആരംഭിക്കുകയും ചെയ്തു.

PSC ചോദ്യങ്ങൾ

1. സോഷ്യൽ സർവ്വീസ് ലീഗ് സ്ഥാപിച്ചത് - എൻ.എം.ജോഷി

2. സോഷ്യൽ സർവ്വീസ് ലീഗ് സ്ഥാപിച്ച വർഷം - 1911

3. സോഷ്യൽ സർവ്വീസ് ലീഗ് സ്ഥാപിതമായത് - ബോംബെ

Post a Comment

Previous Post Next Post