ഹിന്ദു മഹാസഭ

ഹിന്ദു മഹാസഭ (Hindu Mahasabha)

1907ൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച സംഘടനയാണ് ഹിന്ദു മഹാസഭ. ഉത്തരേന്ത്യയിൽ ഒതുങ്ങിനിന്ന ഒരു ഹിന്ദുപാർട്ടിയായിരുന്നു ഹിന്ദു മഹാസഭ. ജാതിയുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഭിന്നതകൾ മറികടന്നുകൊണ്ട് ഹൈന്ദവ സമൂഹത്തെ ഏകീകരിക്കുകയായിരുന്നു സഭയുടെ ലക്ഷ്യം. എന്നാൽ ഇന്ത്യ ഒട്ടാകെ ഹിന്ദുമഹാസഭയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് 1915ലാണ്. 1915ൽ ഹരിദ്വാറിൽ ഹിന്ദു മഹാസഭയുടെ ആദ്യ സമ്മേളനം നടന്നു. മറ്റ് ഹിന്ദു സംഘടനകളോടൊപ്പവും ആര്യ സമാജത്തിനോടൊപ്പവും ചേർന്നാണ് ഹിന്ദു മഹാസഭ പ്രവർത്തിച്ചത്. പ്രയാഗ ഹിന്ദു സമാജ് (1880), ഭാരത് ധർമ്മ മണ്ഡൽ (1887), ഗംഗാ മഹാസഭ (1905), സനാതന ധർമ്മ മഹാസഭ (1906), പ്രയാഗ സേവ സമിതി (1919), ഓൾ ഇന്ത്യ സ്വദേശി യൂണിയൻ (1932) തുടങ്ങിയവയാണ് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച മറ്റ് സംഘടനകൾ. 

PSC ചോദ്യങ്ങൾ 

1. ഹിന്ദു മഹാസഭ സ്ഥാപിതമായത് - 1907 

2. ഇന്ത്യ ഒട്ടാകെ ഹിന്ദുമഹാസഭയുടെ പ്രവർത്തനം വ്യാപിപ്പിച്ച വർഷം - 1915 

3. ഹിന്ദു മഹാസഭയുടെ സ്ഥാപകൻ - മദൻ മോഹൻ മാളവ്യ 

4. ആദ്യത്തെ ഹിന്ദു മഹാസഭ സമ്മേളനം സംഘടിപ്പിച്ചത് - ഹരിദ്വാർ (1915)

5. 1906ൽ സനാതന ധർമ്മ മഹാസഭ വിളിച്ചുകൂട്ടിയത് എവിടെ - അലഹബാദ് 

Post a Comment

Previous Post Next Post