ഹിതകാരിണി സമാജം

ഹിതകാരിണി സമാജം (Hithakarini Samajam)

ആധുനിക ആന്ധ്രയുടെ പിതാവെന്നറിയപ്പെടുന്ന വീരേശലിംഗം പന്തുലു സ്ഥാപിച്ച സംഘടനയാണ് ഹിതകാരിണി സമാജം. അദ്ദേഹമാണ് ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. തെലുങ്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. സാമൂഹിക സേവനം ലക്ഷ്യമാക്കിയാണ് അദ്ദേഹം 1906 ഡിസംബർ 12ന് ഹിതകാരിണി സമാജം സ്ഥാപിച്ചത്. വിധവാ പുനർവിവാഹം പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം പരിശ്രമിച്ചു. സ്വന്തം വീട്ടിൽ വച്ചുപോലും അദ്ദേഹം വിധവാ വിവാഹം സംഘടിപ്പിച്ചു.  ഹിതകാരിണി സമാജത്തിന് തന്റെ സകല ഭൂസ്വത്തും പണവും പുസ്തകങ്ങളുടെ പകർപ്പവകാശവും എല്ലാം ദാനം നൽകുകയും ചെയ്തു.

PSC ചോദ്യങ്ങൾ 

1. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് - വീരേശലിംഗം പന്തുലു 

2. ആധുനിക ആന്ധ്രയുടെ പിതാവ് - വീരേശലിംഗം പന്തുലു

3. ആധുനിക തെലുങ്കു പത്രപ്രവർത്തനത്തിന്റെ പിതാവ് - വീരേശലിംഗം 

4. 1892ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് - വീരേശലിംഗം

5. 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ചത് - വീരേശലിംഗം 

6. വീരേശലിംഗത്തിന്റെ ജന്മസ്ഥലം - ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ 

7. 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്നത് - വീരേശലിംഗം 

8. സ്ത്രീകൾക്കു വേണ്ടി വീരേശലിംഗം ആരംഭിച്ച മാസിക - സതിഹിത ബോധിനി 

9. 'വിവേകവർധിനി' എന്ന മാസിക ആരംഭിച്ചത് - വീരേശലിംഗം (1874)

10. തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് - വീരേശലിംഗം

11. ഹിതകാരിണി സമാജം സ്ഥാപിതമായ വർഷം - 1906

Post a Comment

Previous Post Next Post