പൂനെ ഉടമ്പടി

പൂനെ ഉടമ്പടി (Poona Pact)

രണ്ടാം വട്ടമേശ സമ്മേളനത്തെത്തുടർന്ന് ഡോ.ബി.ആർ.അംബേദ്ക്കറുടെ അഭ്യർത്ഥന മാനിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്ക് കമ്മ്യൂണൽ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ അധഃകൃത വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു. തുടർന്ന് കമ്യൂണൽ അവാർഡ് പിൻവലിക്കാനായി 1932 സെപ്റ്റംബർ 20ന് ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരം ആരംഭിച്ചു. പൊതു ഹിന്ദുമണ്ഡലങ്ങളിൽ നിന്നുകൊണ്ട് അധഃകൃത വിഭാഗക്കാർ മത്സരിച്ചു ജയിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അവരുടെ സാമൂഹിക പുരോഗതി ഫലപ്രദമാകൂ എന്നും ഗാന്ധിജി വിശ്വസിച്ചു. തുടർന്ന് കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അതിന്റെ ഭാഗമായി പൂനെ ഉടമ്പടിയിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് ഗവൺമെന്റ് പൂനെ ഉടമ്പടി അംഗീകരിക്കുകയും ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.

പൂനെ കരാറിന്റെ പ്രധാന വ്യവസ്ഥകൾ 

■ പൊതുമണ്ഡലങ്ങൾ തുടരും 

■ 71നു പകരം 148 സീറ്റുകൾ അധഃസ്ഥിതർക്കു നീക്കിവയ്ക്കും.

■ ഹരിജനങ്ങൾക്ക് കേന്ദ്ര നിയമനിർമാണ സഭയിൽ 20% സീറ്റ് സംവരണം.

■ അധഃസ്ഥിത അംഗങ്ങളെ ഏകസമ്മതിദാനാവകാശത്തിലൂടെ തിരഞ്ഞെടുക്കാം.

■ ഹരിജനങ്ങൾക്ക് പൊതുസേവനങ്ങളിലും പ്രാദേശിക ഭരണസമിതികളിലും മതിയായ പ്രാതിനിധ്യം.

■ ഹരിജനങ്ങളുടെ സാക്ഷരതാ പ്രവർത്തനത്തിന് പ്രത്യേക സാമ്പത്തിക സഹായം.

PSC ചോദ്യങ്ങൾ 

1. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി നിരാഹാര സത്യാഗ്രഹം നടത്തിയ പൂനെയിലെ ജയിൽ - യെർവാദാ ജയിൽ 

2. ഗാന്ധിജി നിരാഹാര സമരം ആരംഭിക്കാൻ കാരണം - അധഃസ്ഥിതവിഭാഗങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം നൽകിയതിൽ പ്രതിഷേധിച്ച് 

3. ഗാന്ധിജി നിരാഹാര സമരം അവസാനിപ്പിച്ചത് - പൂനെ ഉടമ്പടിയോടെ

4. അധഃസ്ഥിതവിഭാഗങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലമെന്ന ആവശ്യം ഉപേക്ഷിക്കാൻ കാരണമായ ഉടമ്പടി - പൂനെ ഉടമ്പടി

5. കമ്മ്യൂണൽ അവാർഡ് ഉപേക്ഷിക്കാൻ കാരണമായ ഉടമ്പടി - പൂനെ ഉടമ്പടി 

6. പൂനെ ഉടമ്പടി ഒപ്പുവച്ചത് - 1932 സെപ്റ്റംബർ 24 

7. ഗാന്ധിജിയുടെ പ്രതിനിധികളായി പൂനെ ഉടമ്പടി ഒപ്പുവച്ച നേതാക്കൾ - അംബേദ്‌കർ, മദൻ മോഹൻ മാളവ്യ

8. പൂനെ ഉടമ്പടി ഒപ്പുവച്ചത് ആരെല്ലാം തമ്മിൽ - ഗാന്ധിജിയും അംബേദ്‌കറും തമ്മിൽ 

Post a Comment

Previous Post Next Post