മൂന്നാം വട്ടമേശ സമ്മേളനം

മൂന്നാം വട്ടമേശ സമ്മേളനം (Third Round Table Conference)

1932 നവംബർ 17 ന് ലണ്ടനിൽ ആരംഭിച്ച മൂന്നാം വട്ടമേശ സമ്മേളനത്തിൽ ഗവണ്‍മെന്‍റിനോടു കൂറുപുലര്‍ത്തിയിരുന്ന 46 പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. മുഹമ്മദ് അലിയും, ജിന്നയും, ആഗാഖാനും ബി.ആർ.അംബേദ്കറും പങ്കെടുത്തു. കോൺഗ്രസ് പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഭാവിയിലെ ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ചില സാമാന്യ തത്വങ്ങൾ ഈ സമ്മേളനം രൂപപ്പെടുത്തി. മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യത്തില്‍ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം പാസ്സാക്കിയത്. 1935 ലെ ഇന്ത്യാ നിയമം ഇന്ത്യയിൽ പ്രാതിനിധ്യ ഗവൺമെന്റിന് തുടക്കം കുറിച്ചു.

ഈ സമ്മേളനത്തിൽ കേംബ്രിഡ്ജിലെ ഒരു മുസ്ലിം വിദ്യാർത്ഥിയായിരുന്ന റഹ്മത് അലിയുടെ ആശയമായ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഒരു 'മുസ്ലിം സ്റ്റേറ്റ്' സ്ഥാപിക്കണമെന്ന് മുസ്ലിം പ്രതിനിധികൾ ആവശ്യപ്പെടുകയുണ്ടായി. റഹ്മത് അലി ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ (Pakstan) എന്ന പേരും നിർദേശിച്ചിരുന്നു. പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ്, എന്നീ സ്ഥലപ്പേരുകളുടെ ആദ്യാക്ഷരങ്ങളും, ബലൂചിസ്ഥാന്റെ അവസാന മൂന്നു അക്ഷരങ്ങളും ചേർത്താണ് അദ്ദേഹം ഈ പേരുണ്ടാക്കിയത്. ഉറുദു ഭാഷയിൽ 'പുണ്യഭൂമി' എന്നാണ് ഈ പദത്തിന്റെ അർത്ഥം. പാക്സ്ഥാൻ പിന്നീട് പാക്കിസ്ഥാൻ ആയി രൂപാന്തരപ്പെടുകയുണ്ടായി.

മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഇന്ത്യക്കാരൻ ബി.ആർ.അംബേദ്‌കറാണ്. ഡിപ്രസ്ഡ് ക്ലാസ്സിന്റെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുത്തത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1932

2. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തി ആര് - ബി.ആർ.അംബേദ്‌കർ

3. മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത മുസ്ലിം വനിത ആരാണ് - ബീഗം ജഹനഹാര ഷഹനവാസ്

4. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്ത് ഇന്ത്യന് വൈസ്രോയി ആരായിരുന്നു - വെല്ലിംഗ്ടൺ പ്രഭു

5. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ എത്ര - 46

6. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം - മൂന്നാം വട്ടമേശ സമ്മേളനം

Post a Comment

Previous Post Next Post