നിരങ്കാരി പ്രസ്ഥാനം

നിരങ്കാരി പ്രസ്ഥാനം (Nirankari Movement)

സിഖുക്കാർക്കിടയിലെ ഒരു സാമൂഹിക നവീകരണ പ്രസ്ഥാനമായിരുന്നു നിരങ്കാരി പ്രസ്ഥാനം. 1851ൽ പഞ്ചാബിൽ ബാബാ ദയാൽ ദാസ് (1783 - 1855) തുടക്കമിട്ടതാണ് ഈ പ്രസ്ഥാനം. സിക്കുകാർക്കിടയിൽ മതനവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം. രൂപമില്ലാത്ത ഈശ്വരനിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനത്തിന്റെ പേരിന്റെ അർഥം തന്നെ 'അരൂപനായ' (നിരങ്കാരി) എന്നാണ്. ഗുരുനാനാക്കിന്റെ കാലത്ത് നിലനിന്നിരുന്ന സിഖുകാരുടെ ആചാരങ്ങളും വിശ്വാസങ്ങളും പുനഃസ്ഥാപിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം. സിഖ് സാമ്രാജ്യത്തിന്റെ അന്ത്യത്തിനുശേഷവും മഹാരാജ രഞ്ജിത് സിങ്ങിന്റെ ഭരണക്കാലത്തുമാണ് നിരങ്കാരി പ്രസ്ഥാനം ഉയർന്നുവന്നത്.

PSC ചോദ്യങ്ങൾ

1. നിരങ്കാരി പ്രസ്ഥാനം നിലവിൽ വന്ന വർഷം - 1851

2. നിരങ്കാരി പ്രസ്ഥാനം സ്ഥാപിച്ചത് - ബാബാ ദയാൽ ദാസ്

3. നിരങ്കാരി പ്രസ്ഥാനം സ്ഥാപിതമായത് - പഞ്ചാബിൽ 

4. നിരങ്കാരി പ്രസ്ഥാനത്തിന്റെ ലക്ഷ്യം - സിക്കുകാർക്കിടയിലെ മതനവീകരണം

5. നിരങ്കാരി പ്രസ്ഥാനം സ്ഥാപിതമായത് ആരുടെ ഭരണക്കാലത്ത് - മഹാരാജ രഞ്ജിത് സിങ്

Post a Comment

Previous Post Next Post