സന്യാസി കലാപം

സന്യാസി കലാപം/ഫക്കീർ കലാപം (Fakir Sannyasi Rebellion)

ഇന്ത്യയിൽ ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച സമരങ്ങളിൽ ഒന്നായിരുന്നു ഫക്കീർ കലാപം. ബംഗാളിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച കലാപമായിരുന്നു അത്. മൂന്ന് പതിറ്റാണ്ടോളം ഈ കലാപം തുടർന്നു. 1763 മുതൽ 1800 വരെ നീണ്ടുനിന്ന കലാപത്തിന് മുസ്ലിം സന്ന്യാസിമാരാണ് നേതൃത്വം നൽകിയത്. ഹിന്ദുക്കളും കലാപത്തിൽ പങ്കെടുത്തിരുന്നു.  നേതൃത്വം നൽകിയ ഭവാനിപഥക്, ദേവി ചൗധരണി എന്നിവർ ഹിന്ദുക്കളായിരുന്നു. പിരിച്ചുവിടപ്പെട്ട സൈനികർ, കനത്ത നികുതി നൽകുന്ന കർഷകർ, ബ്രിട്ടീഷുകാർ അന്യായമായി ഭൂമി പിടിച്ചെടുത്ത ജമീന്ദാർമാർ എന്നിവരൊക്കെ സന്ന്യാസിമാർക്കു പിന്നിൽ അണിനിരന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി പോരാടേണ്ടത് തങ്ങളുടെ ധർമമാണെന്ന് വിശ്വസിച്ചവരായിരുന്നു സന്ന്യാസിമാർ. കൈയിൽ കിട്ടിയ ആയുധങ്ങൾ കൊണ്ട് ജനങ്ങൾ ബ്രിട്ടീഷുകാരോട് എതിരിട്ടു. ഈ കലാപത്തിൽ ഗറിലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാരെ വെള്ളം കുടിപ്പിച്ച പടനായകനാണ് മജ്‌നുഷാ. നികുതി പിരിക്കാൻ വന്നവരെ തല്ലിയോടിച്ചും ബ്രിട്ടീഷുകാരുടെ താവളങ്ങൾ തകർത്തും മുന്നേറിയ കലാപം ക്രമേണ കെട്ടടങ്ങി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സന്ന്യാസി വിപ്ലവത്തിന്റെ പശ്ചാത്തലം - ബംഗാൾ 

2. സന്ന്യാസി വിപ്ലവത്തിന്റെ പ്രധാന കേന്ദ്രങ്ങൾ - ധാക്ക, ബോഗ്‌റ, മിമൻസിങ്, രംഗ്പൂർ 

3. സന്ന്യാസി വിപ്ലവത്തിന്റെ ഭാഗമായി സ്വതന്ത്രഭരണകൂടം സ്ഥാപിച്ചത് എവിടെയെല്ലാം - ബോഗ്‌റ, മിമൻസിങ്

4. ഏത് പ്രദേശത്തെ നാടോടികളായ ഭിക്ഷുക്കളായിരുന്നു സന്ന്യാസിമാർ - ബംഗാൾ 

5. ബംഗാളിൽ  സന്യാസി കലാപം ആരംഭിച്ച വർഷം - 1763 

6. സന്യാസി കലാപം പ്രമേയമാക്കി രചിച്ച പ്രസിദ്ധ നോവലേത് - ആനന്ദമഠം 

7. ഇന്ത്യൻ നാട്ടുഭാഷയിൽ രചിക്കപ്പെട്ട ആദ്യ നോവലേത് - ആനന്ദമഠം (ബംഗാളി ഭാഷയിൽ)

8. ആനന്ദമഠത്തിന്റെ കർത്താവ് - ബങ്കിം ചന്ദ്ര ചാറ്റർജി 

9. ശത്രുക്കൾക്കെതിരെ പോരാടിയ ആനന്ദന്മാർ എന്നറിയപ്പെടുന്ന കൃതിയേത് - ആനന്ദമഠം 

10. ആനന്ദമഠം പ്രസിദ്ധീകരിച്ച വർഷം - 1881 

11. ദേശീയ ഗാനമായ "വന്ദേമാതരം" ഏതുകൃതിയിൽ ഉൾപ്പെട്ടതാണ് - ആനന്ദമഠം 

12. ബംഗാളിൽ സന്ന്യാസിമാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ കലാപം - ഫക്കീർ കലാപം

13. ഫക്കീർമാരുടെ നേതാവ് ആരായിരുന്നു - മജ്‌നുഷാ

14. മജ്‌നുഷായുടെ മരണത്തെത്തുടർന്ന് ഫക്കീർമാരെ നയിച്ചതാര് - ചിരാഗ് അലി ഷാ 

15. ഏത് കർഷക കലാപത്തിലാണ് ഗറിലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാരെ ആക്രമിച്ചത് - ഫക്കീർ കലാപം

16. ഫക്കീർ കലാപത്തിന് നേതൃത്വം നൽകിയ ഹിന്ദുക്കൾ - ഭവാനിപഥക്, ദേവി ചൗധരാണി

17. ക്രിസ്ത്യാനികള്‍ക്ക്‌ എതിരായി സന്യാസി ലഹളയിൽ ഹിന്ദുക്കൾ പങ്കെടുക്കാൻ കാരണമെന്ത്? - ഹിന്ദുമതത്തിന്‌ എതിരായ ക്രിസ്ത്യൻ മിഷണറിയുടെ പ്രചാരണം

Post a Comment

Previous Post Next Post