മാനവ് ധർമ സഭ

മാനവ് ധർമ സഭ (Manav Dharma Sabha)

ഗുജറാത്തിലെ സൂറത്തിൽ 1844ൽ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ദുർഗാറാം മേത്തയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് മാനവ് ധർമ സഭ. നവീന ആശയങ്ങൾ മുന്നോട്ടുവച്ച മാനവ് ധർമ സഭ സത്യത്തെ മാത്രം വിശ്വസിക്കാൻ മതങ്ങളോട് ആഹ്വാനം ചെയ്‌തു. അന്ധവിശ്വാസങ്ങൾ, കൺകെട്ടുവിദ്യകൾ എന്നിവയെ എതിർത്തു. ശാസ്ത്രത്തിലെ യുക്തികളെ മാത്രം മാനവ് ധർമ സഭ അംഗീകരിച്ചു. എന്നാൽ, കുറച്ചുകാലമേ ഈ പ്രസ്ഥാനം നിലനിന്നുള്ളൂ.

PSC ചോദ്യങ്ങൾ

1. മാനവ് ധർമ സഭ സ്ഥാപിതമായ വർഷം - 1844

2. മാനവ് ധർമ സഭ സ്ഥാപിച്ചത് - ദുർഗാറാം മേത്ത 

3. മാനവ് ധർമ സഭ സ്ഥാപിതമായ സ്ഥലം - ഗുജറാത്തിലെ സൂറത്തിൽ

4. എല്ലാ മതങ്ങളിലെയും സത്യം മാത്രം സ്വീകരിക്കാൻ ആഹ്വാനം ചെയ്‌ത പ്രസ്ഥാനം - മാനവ് ധർമ സഭ

5. മാനവ് ധർമ്മസഭയുമായി വളരെ അടുത്ത ബന്ധമുള്ള സംഘടന - പരമഹൻസ മണ്ഡലി

6. മഹാരാഷ്ട്രയിലെ ആദ്യത്തെ സാമൂഹ്യ - മതപ്രസ്ഥാനം - പരമഹൻസ മണ്ഡലി 

7. പരമഹൻസ മണ്ഡലി സ്ഥാപിച്ചത് - ദഡോബാ പാണ്ഡുറംഗ്

8. പരമഹൻസ മണ്ഡലി സ്ഥാപിതമായത് - 1849 (ബോംബെ)

Post a Comment

Previous Post Next Post