തത്വബോധിനി സഭ

തത്വബോധിനി സഭ (Tattvabodhini Sabha)

1839ൽ ദേവേന്ദ്രനാഥ ടഗോർ ബംഗാളിൽ രൂപം നൽകിയ സംഘടനയാണ് തത്വ ബോധിനി സഭ. ബ്രഹ്മസമാജത്തിന്റെ തത്വങ്ങളിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടാണ് ദേവേന്ദ്രനാഥ ടഗോർ ഈ സംഘടന സ്ഥാപിച്ചത്. സഭയുടെ ആശയങ്ങൾ ബ്രഹ്മസമാജത്തിന്റെ ആശയങ്ങളുമായി ചേർന്നുനിൽകുന്നതാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും വിധവാ വിവാഹവും പ്രോത്സാഹിപ്പിക്കുക, മദ്യ നിരോധനം നടപ്പിലാക്കുക, ബഹുഭാര്യാത്വം അവസാനിപ്പിക്കുക എന്നിവയൊക്കെ തത്വബോധിനി സഭയുടെ ലക്ഷ്യങ്ങളായിരുന്നു. 1840 ജൂണിൽ 'തത്വബോധിനി' പാഠശാല സ്ഥാപിച്ചു. 1847 ഓഗസ്റ്റിൽ സഭയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തത്വബോധിനി പത്രിക ആരംഭിച്ചു. അതിൽ ഉപനിഷത്തുകൾ പരിഭാഷ ചെയ്ത പ്രസിദ്ധീകരണം ആരംഭിച്ചു. 1849ൽ ഭാരതത്തിലെ പുരാതന മതഗ്രന്ഥങ്ങളിലെ ചിന്തകളുടെ സമാഹാരമായ 'ബ്രഹ്മധർമ്മം' പ്രസിദ്ധീകരിച്ചു. അതിന് ശേഷം 'ബ്രഹ്മധർമ്മവ്യാഖ്യാനം' എന്ന കൃതി രചിച്ചു. 1859ൽ തത്വബോധിനിസഭ പിരിച്ചുവിട്ടു.

PSC ചോദ്യങ്ങൾ

1. ദേവേന്ദ്രനാഥ് ടഗോർ 1839ൽ ബംഗാളിൽ രൂപം നൽകിയ സംഘടന - തത്വബോധിനി സഭ 

2. തത്വബോധിനി സഭയുടെ സ്ഥാപകൻ - ദേവേന്ദ്രനാഥ ടഗോർ

3. തത്വബോധിനി സഭ സ്ഥാപിതമായ വർഷം - 1839 ഒക്ടോബർ 6

4. തത്വ ബോധിനി സഭയുടെ ലക്ഷ്യങ്ങൾ - വിധവാ വിവാഹം, ബഹുഭാര്യാത്വ നിരോധനം, സ്ത്രീ വിദ്യാഭ്യാസം, മദ്യ നിരോധനം തുടങ്ങിയവ

5. തത്വ ബോധിനി സഭയുടെ ആദ്യകാല നാമം - തത്വരഞ്ജിനി സഭ 

6. ദേവേന്ദ്രനാഥ് ടാഗോർ 'തത്വബോധിനി സഭ' ആരംഭിച്ചത് - 1839 

7. തത്വബോധിനി സഭയുടെ മുഖപത്രം - തത്വബോധിനി പത്രിക

8. രവീന്ദ്രനാഥ് ടാഗോർ രചിച്ച ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ച പത്രം - തത്വബോധിനി പത്രിക

9. റാം മോഹൻ റായിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേവേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന - തത്വബോധിനി സഭ

10. തത്വബോധിനി സഭ ബ്രഹ്മസമാജത്തിൽ ലയിച്ച വർഷം - 1859 

11. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ദേവേന്ദ്രനാഥ ടാഗോർ ആരംഭിച്ച പ്രസിദ്ധീകരണം - തത്വബോധിനി പത്രിക

Post a Comment

Previous Post Next Post