നംധാരി പ്രസ്ഥാനം

നംധാരി പ്രസ്ഥാനം (Namdhari Movement)

1857ൽ സത്ഗുരു ബാബാ രാംസിങ് (1816-1885) പഞ്ചാബിൽ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് നംധാരി പ്രസ്ഥാനം. 1841ൽ നടന്ന കുക പ്രസ്ഥാനത്തിലെ നേതാവായ ബാലക് സിങ്ങിന്റെ ശിഷ്യനായിരുന്നു ബാബാ രാംസിങ്. മതനവീകരണ വിഗ്രഹാരാധനയെ എതിർക്കുകയും പൗരോഹിത്യത്തെ വെറുക്കുകയും ചെയ്ത ഈ പ്രസ്ഥാനം സ്ത്രീധനം, ബാലവിവാഹം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്‌തു. സിഖ് സാമ്രാജ്യത്തിന്റെ പതനത്തിനുശേഷവും മഹാരാജ രഞ്ജിത് സിങ്ങിന്റെ ഭരണത്തിനുശേഷവും സിഖ് വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും സിഖ് മതത്തെ അതിന്റെ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയും നംധാരി പ്രസ്ഥാനം പ്രവർത്തിച്ചു. 

PSC ചോദ്യങ്ങൾ 

1. നംധാരി പ്രസ്ഥാനം സ്ഥാപിതമായ വർഷം - 1857

2. നംധാരി പ്രസ്ഥാനം സ്ഥാപിച്ചത് - സത്ഗുരു ബാബാ രാംസിങ്

3. നംധാരി പ്രസ്ഥാനം സ്ഥാപിതമായത് - പഞ്ചാബിൽ 

4. സിഖ് മതത്തിന്റെ പ്രധാന ലക്ഷ്യം - സിഖ് മതത്തിന്റെ യഥാർത്ഥ ചൈതന്യം പ്രചരിപ്പിക്കുക 

5. ഏത് യുദ്ധത്തിനുശേഷമാണ് നംധാരി പ്രസ്ഥാനം സ്ഥാപിതമായത് - ആംഗ്ലോ സിഖ് യുദ്ധം 

Post a Comment

Previous Post Next Post